𝗧𝗵𝗲 𝗦𝘁𝗮𝗿 𝗺𝗮𝗸𝗶𝗻𝗴 𝗠𝗮𝗰𝗵𝗶𝗻𝗲

Suresh Nellanickal

നമ്മുടെ വീടായ ക്ഷീരപഥം അഥവാ മിൽക്കിവേ എന്ന പ്രപഞ്ചത്തിലെ ഒരു സാധാരണ ഗാലക്സിയിൽ എത്ര നക്ഷത്രങ്ങൾ ഉണ്ടെന്ന് അറിയാമോ. പതിനായിരം കോടി മുതൽ നാൽപ്പതിനായിരം കോടി നക്ഷത്രങ്ങളും ഏറ്റവും മിനിമം അതിന് തുല്യം ഗ്രഹങ്ങളും ഉണ്ടാവണം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മൊത്തം എണ്ണിതിട്ടപെടുത്താൻ മാത്രം നാം വളർന്നിട്ടില്ല. നമ്മുടെ ഗാലക്സിയിലെ കരങ്ങളിൽ, കേന്ദ്രത്തിൽ വളരെ സജീവമായ പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞ് നില്ക്കുന്നു.അതായത് നമ്മുടെ ഗാലക്സിയുടെ കരങ്ങളിലും കേന്ദ്രത്തിലും ഇപ്പോഴും നക്ഷത്രങ്ങൾ ജനിക്കുന്നുണ്ട്. അങ്ങനെ നമ്മൾ പോസ്റ്റിന്റെ വിഷയത്തിലേക്ക് എത്തി. അപ്പോൾ എത്ര നക്ഷത്രങ്ങൾ ഒരു വർഷം ജനിക്കുന്നുണ്ടാവാം.

അലുമിനിയം -26 എന്ന റേഡിയോ ആക്റ്റീവ് വസ്തുവിന്റെ ഹാഫ് ലൈഫ് 750,000 വർഷങ്ങൾ ആണ്. ഇത് പ്രധാനമായും ഒരു നക്ഷത്രം മരിക്കുമ്പോൾ നടക്കുന്ന സൂപ്പർനോവ പൊട്ടിത്തെറിയിൽ ആണ് ഉണ്ടാവുന്നത്. ഒരു സൂപ്പർനോവ പൊട്ടിത്തെറി ഉണ്ടാക്കുന്ന പുതിയ ദ്രവ്യവും അതിന്റെ ഷോക്ക് വേവും അടുത്തുള്ള വാതകനേബുലകളെ അടുപ്പിച്ചു പുതിയ നക്ഷത്രങ്ങളെ ഉണ്ടാക്കുന്നത് അടുത്തുള്ള ഗാലക്സികളിൽ സ്ഥിരീകരിച്ചിട്ടുള്ളതാണ്. അതായത് നക്ഷത്രങ്ങളുടെ മരണം പുതിയ നക്ഷത്രങ്ങളെ ജനിപ്പിക്കുന്നു.അപ്പോൾ നമ്മുടെ ഗാലക്സിയിൽ, തന്റെ ഗാമ്മാ വികിരണം വഴി മുഖം കാണിക്കുന്ന അലുമിനിയം 26 എന്നത് മില്യൺ വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചം അല്ലെങ്കിൽ ഗാലക്സി വാണിരുന്ന ഭീമൻ നക്ഷത്രങ്ങളുടെ തിരുശേഷിപ്പ് ആണ് .അപ്പോൾ അലൂമിനിയം 26 ന്റെ ഗാലക്സിയിലെ വിതരണത്തിൽ കിട്ടിയ കണക്ക് അനുസരിച്ച്, ഓരോ അൻപത് വർഷം കൂടുമ്പോൾ നമ്മുടെ ഗാലക്സിയിൽ ഒരു സൂപ്പർനോവ പൊട്ടിത്തെറിയും ഓരോ വർഷം കൂടുമ്പോൾ ഏഴു പുതിയ നക്ഷത്രങ്ങളും ഉണ്ടാവും. മറ്റ് ഗാലക്സികളെ അപേക്ഷിച്ച് ഇതൊരു കുറഞ്ഞ നിരക്കാണ് എന്ന് ഓർക്കണം.ഗ്യാലക്സിയിലെ 90 % ദ്രവ്യത്തെയും ഗ്രാവിറ്റി ഇങ്ങനെ നക്ഷത്രങ്ങളാക്കി മാറ്റി എന്ന് കരുതുന്നു.

𝐓𝐡𝐞 𝐬𝐭𝐚𝐫 𝐦𝐚𝐤𝐢𝐧𝐠 𝐦𝐚𝐜𝐡𝐢𝐧𝐞 – 𝐂𝐨𝐬𝐦𝐨𝐬 -𝟏 /𝐚𝐳𝐭𝐞𝐜 𝐠𝐚𝐥𝐚𝐱𝐲

നമ്മുടെ പഴയ കൊച്ചി അല്ല സാറെ ഇപ്പഴത്തെ കൊച്ചി എന്ന് പറഞ്ഞപോലെ, ഇപ്പഴത്തെ പ്രപഞ്ചം അല്ല പഴയ പ്രപഞ്ചം. 12.4 ബില്യൺ വർഷങ്ങൾ പഴക്കമുള്ള,നമ്മുടെ പിതാമഹാന്മാരിൽ ഒരാളെപോലെ എന്ന് കരുതുന്ന ഒരു രാക്ഷസ ഭീമൻ ഗാലക്സിയെ കണ്ടെത്തി ക്കഴിഞ്ഞു, അവിടെ നക്ഷത്രങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ആയിരം ഇരട്ടി വേഗത്തിൽ ആണെന്ന്പോലും . ഒരു വർഷം ഏഴായിരത്തോളം പുതിയ നക്ഷത്രങ്ങൾ ജനിക്കുന്നു .പഴയ പ്രപഞ്ചം എന്നാൽ ,സൂര്യൻ എന്ന നക്ഷത്രത്തെക്കാൾ ആയിരക്കണക്കിന് മാസ്സ് ഉള്ള പെട്ടെന്ന് എരിഞ്ഞു തീരുന്ന ‘നീല നക്ഷത്രങ്ങളും’,ഒരു ഗാലക്സിയേക്കാൾ ഊർജം പുറപ്പെടുവിക്കുന്ന ‘ക്വാസാറുകളും’ വളരെ ആക്റ്റീവ് ആയ ‘അതിഭീമൻ ബ്ലാക്ക് ഹോളുകളും’ ആണെന്ന നിലവിലെ ചിത്രത്തിലേക്ക് ഇതാ പുതിയ ഒരു ഭീമൻ ഗാലക്സി കൂടി.അപ്പോൾ പഴയ കൊച്ചി അഥവാ ശരിക്കും ഉള്ള പഴയ പ്രപഞ്ചം എന്തെന്ന് അറിയണമെങ്കിൽ സാക്ഷാൽ ബിലാൽ തന്നെ വരണം. അതായത് സാക്ഷാൽ ജെയിംസ് വെബ് ടെലിസ്കോപ്പ് തന്നെ.
𝐂𝐨𝐬𝐦𝐨𝐬 𝟏 𝐠𝐚𝐥𝐚𝐱𝐲 –
𝐓𝐡𝐞 𝐒𝐭𝐚𝐫 𝐦𝐚𝐤𝐢𝐧𝐠 𝐌𝐚𝐜𝐡𝐢𝐧𝐞

You May Also Like

എന്താണ് മിഷേലിൻ റേറ്റിംഗ് ?

എന്താണ് മിഷേലിൻ റേറ്റിംഗ് ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രഞ്ച് സഹോദരന്മാരായ എഡ്വാർഡും, ആൻഡ്രേയും…

പല്ലികളുടെ ഇണചേരൽ രസകരമാണ്

ഗെക്കോനിഡെ കുടൂംബത്തിൽ പെട്ടതാണ് പല്ലികളെല്ലാം. ലോകത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളിലൊക്കെ പലതരം പല്ലികളുണ്ട്. ഇവരുടെയൊക്കെ പ്രത്യേകത ചലിപ്പിക്കാനാ വുന്ന കൺപോളകൾ ഇല്ല എന്നതാണ്.

ആ തനിയെ സഞ്ചരിക്കുന്ന കുട്ടി അനാഥനല്ല; അത് അമ്പിളിമാമൻ്റെ കുട്ടി; കാമുവലീവ ചന്ദ്രോപരിതലത്തിൽ നിന്നും അടർന്നുമാറിയ പാറയെന്നു നിഗമനം.

കാമുവലീവ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകളുമായി ​ഗവേഷകർ എത്തിയിട്ടുണ്ട്. മറ്റ് ആസ്ട്രോയ്ഡുകളിൽ നിന്നും വ്യത്യസ്തമായ കാമുവലീവ ചന്ദ്രോപരിതലത്തിലെ ജോർദാനോ ബ്രൂണോ എന്ന ഒരു പ്രദേശത്ത് നിന്നും അടർന്നുമാറിയ പാറയാണെന്നാണ് ​ഗവേഷകരുടെ ഇപ്പോഴത്തെ അനുമാനം

ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?

അമേരിക്കയിലെ ന്യൂ യോർക്കിലെ ക്വീൻസിലാണ് അദ്ദേഹം ജനിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ഫോറസ്റ്റ് ഹിൽസ് ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം ന്യൂ യോർക്ക് സർവ്വകലാശാലയിൽ നിന്ന് ആസ്ട്രൊനോട്ടിക്സിലും, ഐറോനോട്ടിക്സിലും ബിരുദം നേടി.