പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത്, പ്രൊമൊ വീഡിയോ പുറത്ത് !
അയ്മനം സാജൻ
കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘ നക്ഷത്തിരം നകർകിരത് ’ (നക്ഷത്രം ചലിക്കുന്നു) എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദുഷാര വിജയൻ ആണ് നായിക. കലൈ അരസൻ മറ്റൊരു കേന്ദ്ര കഥാപാത്രമാവുന്നു.ഹരികൃഷ്‍ണൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ‘ ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ‘ എന്ന സിനിമിലൂടെ ശ്രദ്ധേയനായ തെന്മയാണ് സംഗീത സംവിധായകൻ. ‘സർപട്ട പരമ്പരൈ ‘ എന്ന സിനിമക്ക് ശേഷം പാ.രഞ്‍ജിത്ത് അണിയിച്ചൊരുക്കുന്ന ‘ നക്ഷത്തിരം നകർകിരത് ‘ പൂർണമായും ഒരു പ്രണയ കഥാ ചിത്രമത്രെ. പാ. രഞ്ജിത്തിൻ്റെ തന്നെ നീലം പ്രൊഡക്ഷൻസും, യാഴി ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം മുരളി സിൽവർ സ്ക്രീൻ പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു .