The Sting (1973)
Jaseem Jazi

പഴയ സിനിമയാണെന്ന പഴഞ്ചൻ ന്യായവും പറഞ്ഞ് ഈ പടം കാണാതെ വിട്ടാൽ, ക്ലൈമാക്സിൽ യമണ്ടൻ ട്വിസ്റ്റുകൾ പൊട്ടിക്കുന്ന.. ലോക സിനിമകളിലെ ഏറ്റവും മികച്ചവയുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുഗ്രൻ ക്ലാസ്സിക്കാണ് നിങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നത്! അത് കൊണ്ട് അത്തരം മണ്ടൻ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. എന്നിട്ടീ സിനിമ കാണുക.

പോൾ ന്യൂമാനും, റോബർട്ട്‌ റെഡ്ഫോഡും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ‘The Sting’ രണ്ട് പേരും ഹോളിവുഡിലെ ഘടാഘടിയന്മാൻ! രണ്ട് ചുള്ളന്മാരെയും സ്ക്രീനിലിങ്ങനെ കാണാൻ തന്നെ രസമാണ്. അവരുടെ ലുക്കും സ്റ്റൈലിഷ് ആക്റ്റിങ്ങും കുറച്ച് നേരം കണ്ടിരുന്നാൽ തന്നെ അതിൽ മുഴുകിപ്പോവും. പ്രത്യേകിച്ചും, പോൾ ന്യൂമാൻ. ഞാനങ്ങേരുടെ കടുത്ത ഫാനാണ്. ‘Cool Hand Luke’ കണ്ടത് മുതൽ തുടങ്ങിയ ഇഷ്ടമാണ്. അങ്ങേരുടെ പടങ്ങൾ കണ്ടിട്ടുള്ളോർക്ക് അറിയാം. ആളൊരു ജിന്നാണ്. സ്‌ക്രീനിലിങ്ങനെ വന്ന് നിന്നാൽ തന്നെ ഒരു പോസിറ്റീവ് എന്നർജിയാണ്. അങ്ങേരായിരുന്നു ഈ സിനിമയോട് എനിക്കുള്ള പ്രധാന ആകർഷണം. കൂടെ റെഡ്ഫോഡും കൂടെ ചേർന്നപ്പോൾ അസാധ്യ എക്സ്പീരിയൻസായിരുന്നു പടം.

തെരുവിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്മാരാണ് ജോണി ഹൂക്കറും, ലൂഥർ കോൾമാനും. രണ്ടുപേരും അതിൽ തികഞ്ഞ പ്രൊഫഷണൽസുമാണ്. ഒരു ദിവസം അവരൊരു മാഫിയ തലവന്റെ പണം തട്ടുന്നു. ആ മാഫിയാ തലവൻ അതിനുള്ള മറുപടി കൊടുത്തത്, ലൂഥറിനെ കൊലപ്പെടുത്തിയാണ്. ഇതിനുള്ള പ്രതികാരമെന്നോണം മാഫിയ തലവന് ഒരു മുട്ടൻ പണി കൊടുക്കാൻ ഹൂക്കർ തീരുമാനിക്കുന്നു. അതിനയാൾ സഹായം തേടുന്നത് ലൂഥറിന്റെ ഉറ്റ സുഹൃത്തായ ഗ്വാണ്ടോർഫിനോടാണ്. തുടർന്ന് ഇരുവരും ചേർന്ന്, ആ മാഫിയ തലവനെതിരെ വമ്പനൊരു കെണിയൊരുക്കാൻ പദ്ധതിയിടുന്നതും.. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.

ക്രൈമും, ത്രില്ലും, കോമഡിയും, സസ്പെൻസും.. എല്ലാം സമാസമം ചേർത്ത് മികച്ചൊരു സ്ക്രീൻ പ്ലേയിൽ, നല്ല സ്റ്റൈലിഷായ അവതരണത്തിൽ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അപ്രതീക്ഷിതമായ ട്വിസ്റ്റുകളും!

You May Also Like

മഹാറാണിയിലെ ആഘോഷപാട്ട് ‘കാ കാ കാ കാ ‘ റിലീസ് ചെയ്തിരിക്കുന്നു

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ…

ചെന്നൈയിൽ 12 ഏക്കറിൽ ആശുപത്രി പണിയുന്ന രജനികാന്ത്, രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ (ഇന്നത്തെ സിനിമാ അപ്ഡേറ്റ്സ് )

രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ. മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ…

“കരുൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു

“കരുൺ” ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ലിറ്റിൽ ഡാഫോഡിൽസ്…

‘അഞ്ചാം തമ്പുരാൻ’, ചിലർക്കെങ്കിലും ദത്തൻ, ബ്രഹ്മദത്തൻ എന്നീ പേരുകൾ ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കി, അത് കൂടെ കണക്കിലെടുത്താണ് ഈ പോസ്റ്റ്‌

ലിസൺ ഈഴുവത്ര അഞ്ചാം തമ്പുരാൻ ഭാരതപ്പുഴയുടെ തീരത്തുള്ള അത്രക്ക് ശാന്തമല്ലാത്ത സുന്ദര ഗ്രാമം , കണിമംഗലം…