മതവെറിയുടെ കൂർത്തകല്ലുകൾ ഏറ്റുവാങ്ങേണ്ടിവരുന്ന സ്ത്രീകൾ

33

The Stoning of Soraya M. 2008
(Soraya Manutchehri)

അവളുടെ അന്ത്യവിധി ഉറപ്പായ നിമിഷം മേയർ ചോദിക്കുന്നുണ്ട് അവസാനമായി എന്തെങ്കിലും…..? സൊരയ്യ തന്നെ എറിഞ്ഞു കൊല്ലാനായി കയ്യിൽ കല്ലുകൾ കൂട്ടിയിടിച്ചു നിൽക്കുന്ന പുരുഷാരത്തോടായി ചോദിക്കുന്നു … സ്വന്തം പിതാവിനോടായി… ഞാൻ നിങ്ങളുടെ മകളായിരുന്നു…. നിങ്ങൾക്കു എന്നെ വിശ്വാസമില്ലേ….? ഭർത്താവിനോടായി… നിങ്ങളുടെ ഭാര്യ ആണ് ഞാൻ നിങ്ങളുടെ കുട്ടികളുടെ അമ്മയാണ് ഞാൻ…… ആണ്കുട്ടികളോടായി…. നിങ്ങളുടെ അമ്മയാണ് മക്കളെ ഞാൻ…. സമൂഹത്തിനോടായിട്ടു… നിങ്ങളുടെ സഹോദരിയായി ഒപ്പമുണ്ടായിരുന്നു ഞാൻ… എന്നിട്ട് നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ എങ്ങനെ കഴിയുന്നു…..? “മതി നീ സംസാരിച്ചത് ” അവളുടെ മൂടുപടം അഴിച്ചുമാറ്റി വെളുത്ത വസ്ത്രത്തിൽ കൈകൾ കൂട്ടി കെട്ടി കുഴിയിൽ ഇറക്കി ഇരുത്തി ശരീരത്തിന്റെ അര വരെ മണ്ണിട്ട് മൂടി.

സൊരയ്യ മനുചെഹ്‌രി മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ അവൾ മരിക്കുന്നതിനിടയിലുള്ള ജീവിതത്തിൽ പകർത്തിയ ഏക ചിത്രം സൊരയ്യയുടെ ഒൻപതാമത്തെ വയസ്സിൽ.... ഒരായിരം കണ്ണീർ പൂക്കൾ
സൊരയ്യ മനുചെഹ്‌രി മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ അവൾ മരിക്കുന്നതിനിടയിലുള്ള ജീവിതത്തിൽ പകർത്തിയ ഏക ചിത്രം സൊരയ്യയുടെ ഒൻപതാമത്തെ വയസ്സിൽ…. ഒരായിരം കണ്ണീർ പൂക്കൾ

കണ്ണുകൾ തുറന്നു ഒരിറ്റു കണ്ണീരു പൊടിയാതെ അവൾ നോക്കി ഇരുന്നു….
സൊരയ്യയുടെ ഭർത്താവ് അലിക്ക് മറ്റൊരു വിവാഹം ചെയ്യണം പക്ഷെ സൊരയ്യ ഒരു റിയാലിന്റെ അവകാശം പോലുമില്ലാതെ ഒഴിഞ്ഞു പോകണം, സൊരയ്യ അതിനു സമ്മതിക്കുന്നില്ല…. നാല് കുട്ടികൾക്ക് വേണ്ടി അവൾ ക്രൂരമായ പീഡനങ്ങൾ സഹിച്ചു ജീവിച്ചു, രണ്ടാൺകുട്ടികളെ അലി അമ്മയിൽ നിന്നും അകറ്റി.. സൊരയ്യ പെൺകുട്ടികളെ തന്റെ കൂടെ ചേർത്ത് നിർത്തി, നിവർത്തി ഇല്ലാതെ മുൻ ജയിൽ ജീവനക്കാരനായ അലി ഗ്രാമത്തിലെ മതപുരോഹിതനെ കാണുകയും പുരോഹിതനാകുന്നതിനുമുന്പ് അയാൾ ചെയ്ത തെറ്റുകൾ സമൂഹത്തോട് വിളിച്ചു പറയും എന്ന് ഭീഷണിപ്പെടുത്തി,

ദുആ ഖലീൽ ആസാദ്.... 2007ൽ അരമണിക്കൂർ ലോകമനഃസാക്ഷിയെ തകർത്തു കളഞ്ഞ ദൃശ്യങ്ങൾ അന്ന് ഇൻറർനെറ്റിൽ സജീവമായിരുന്നു, പതിനേഴു വയസ്സിന്റെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ എല്ലാം ഒരു ദുഷിച്ച ആചാരത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ചു തകർത്തില്ലേ... അന്നവർ അവളെ പാപിയാണെന്നു പറഞ്ഞു ഇന്നവർ അവൾക്കു വേണ്ടി, അവളോട് ചെയ്ത ക്രൂരതയ്ക്ക് അനുഭവിച്ചു കഴിഞ്ഞു കാണും, ഇല്ലെങ്കിൽ നിങ്ങൾ ഉൾകൊള്ളുന്ന മതഗ്രന്ഥം ഒരിക്കലും നിങ്ങളെ സംരക്ഷിക്കുകയില്ല.
ദുആ ഖലീൽ ആസാദ്…. 2007ൽ അരമണിക്കൂർ ലോകമനഃസാക്ഷിയെ തകർത്തു കളഞ്ഞ ദൃശ്യങ്ങൾ അന്ന് ഇൻറർനെറ്റിൽ സജീവമായിരുന്നു, പതിനേഴു വയസ്സിന്റെ ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ എല്ലാം ഒരു ദുഷിച്ച ആചാരത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ചു തകർത്തില്ലേ… അന്നവർ അവളെ പാപിയാണെന്നു പറഞ്ഞു ഇന്നവർ അവൾക്കു വേണ്ടി, അവളോട് ചെയ്ത ക്രൂരതയ്ക്ക് അനുഭവിച്ചു കഴിഞ്ഞു കാണും, ഇല്ലെങ്കിൽ നിങ്ങൾ ഉൾകൊള്ളുന്ന മതഗ്രന്ഥം ഒരിക്കലും നിങ്ങളെ സംരക്ഷിക്കുകയില്ല.

സൊരയ്യയെ പറഞ്ഞു മനസ്സിലാക്കി ബന്ധത്തിൽ നിന്നും ഒഴിവായിപ്പോകാൻ ആവശ്യപെടുന്നു. തന്റെ മരുമകളെ ദുരന്തത്തിലോട്ടു തള്ളിയിടാൻ സാഹിറ തയാറാകുന്നില്ല സൊരയ്യയെയും രണ്ടുപെൺകുട്ടികളെയും സാഹിറ തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നു,ഗ്രാമത്തിലെ വർക്ഷോപ് ജീവനക്കാരന്റെ ഭാര്യ മരിക്കുകയും അത് ഒരു ഉപായമായി കണ്ടു വിഭാര്യനായ ആ മനുഷ്യന്റെയും മകന്റെയും കാര്യങ്ങൾ നോക്കാൻ, അലിയും, മേയറും, മതപുരോഹിതനും ചേർന്ന് സൊരയ്യയെ നിർബന്ധിക്കുന്നു, തുടർന്ന് തൊഴിലാളിയെ കൊണ്ട് ഇല്ലാ കഥകളുണ്ടാക്കി സമൂഹത്തിൽ സൊരയ്യയെ തെറ്റുകാരിയാക്കി ചിത്രീകരിച്ചു വധശിക്ഷയിലെത്തിചേരുന്നു,

വളരെ വിചിത്രമായ ആചാരങ്ങളുടെ ഒരു നേർക്കാഴ്ചയാണ് സൊരയ്യയിലൂടെ സംവിധായകൻ കാണിക്കുന്നത് "ഒരിക്കൽ അവൾ മരിച്ചാൽ അവളുടെ ശരീരം ഒരു പുരുഷനും കാണാൻ പാടില്ല സ്വന്തം ഭർത്താവായാൽ പോലും "ഒളിച്ചോട്ടമല്ലേ സ്ത്രീ ശരീരം ആസ്വദിക്കാൻ മാത്രം പുരുഷാവകാശം, പിന്നെ അവൾ അഴുക്ക്.... ഇത്തരം വിഷം തുപ്പുന്ന മതഗ്രന്ഥങ്ങൾ വലിച്ചെറിയണം.
വളരെ വിചിത്രമായ ആചാരങ്ങളുടെ ഒരു നേർക്കാഴ്ചയാണ് സൊരയ്യയിലൂടെ സംവിധായകൻ കാണിക്കുന്നത് “ഒരിക്കൽ അവൾ മരിച്ചാൽ അവളുടെ ശരീരം ഒരു പുരുഷനും കാണാൻ പാടില്ല സ്വന്തം ഭർത്താവായാൽ പോലും “ഒളിച്ചോട്ടമല്ലേ സ്ത്രീ ശരീരം ആസ്വദിക്കാൻ മാത്രം പുരുഷാവകാശം, പിന്നെ അവൾ അഴുക്ക്…. ഇത്തരം വിഷം തുപ്പുന്ന മതഗ്രന്ഥങ്ങൾ വലിച്ചെറിയണം.

അവളെ വധശിക്ഷക്കായി കൊണ്ടുപോകുന്നതിന് മുൻപ് സാഹിറ ധൈര്യം കൊടുക്കുന്നു സൊരയ്യയ്ക്കു…. സൊരയ്യ പറയുകയാണ്.. ഞാൻ കരയില്ല നിങ്ങൾ കരയാതെ നോക്കുക .ഭർത്താവിന്റെ ശാരീരിക മാനസിക പീഡനങ്ങൾ സഹിച്ചപ്പോഴും, സ്വന്തം ആൺകുട്ടികളെ എന്നിൽ നിന്നകറ്റിയപ്പോഴും ഉണ്ടായ വേദനയേക്കാൾ ഒന്നുമല്ല “മരണം”മരിക്കാൻ എനിക്ക് ഭയമില്ല പക്ഷെ ഈ കല്ലേറ് തരുന്ന വേദന… അതെനിക്ക് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..ഭർത്താവിന്റെ കല്ലേറിൽ നെറ്റിപൊട്ടി ചോരയൊലിച്ചു കൊണ്ട് സൊരയ്യ ഉറക്കെ കരഞ്ഞുപോകുന്നുണ്ട് വേദനയും, നിസ്സഹായതയും, വിധിയും…. മനസ്സിൽ നിന്ന് മായുന്നില്ല.

സൊരയ്യയുടെ അച്ഛനാണ് ആദ്യമവളെ എറിയുന്നത്.. പന്നീട് കുട്ടികൾ, തുടർന്ന് ഭർത്താവ് പിന്നെ ജനങ്ങളൊക്കെയും ഒരു ഇടവേളയ്‌ക്കിടയിൽ ഭാര്യയുടെ മരണമുറപ്പാക്കാൻ അലി ചെന്നുനോക്കുന്നുണ്ടവളെ… പാതി ജീവനിൽ ചോര നിറഞ്ഞ കണ്ണുകളുയർത്തി നോക്കിയ അവളെ കണ്ടു ഭയന്നുകൊണ്ടു “ഇവളിനിയും ചത്തിട്ടില്ല “അലി കല്ലുകൾ പെറുക്കി ജനങ്ങളുടെ കയ്യിലേൽപിക്കുന്നു. പിന്നീട് ഇരുട്ട് വീഴുകയാണ് അവളുടെ കാഴ്ചകൾക്ക്. മനോഹരമായ പുൽത്തകിടിയിലൂടെ അവൾ വെള്ളവസ്ത്രത്തിൽ നടന്നു…. പ്രാവുകൾ പറക്കുമ്പോൾ അവളുടെ പെൺകുട്ടികൾ പറയുന്നുണ്ട് “അമ്മേ അതാ നോക്കു മാലാഖമാർ”
ഫ്രഞ്ച് ഇറാനിയൻ റിപ്പോർട്ടറായ സാഹേബ്‌ജെമിന്റെ സഹായത്തോടെ ലോകമനസാക്ഷിയുടെ മുന്നിലേക്ക്‌ സൊരയ്യയിലൂടെ ഇറാനിലെ ക്രൂരമായ കെട്ടിച്ചമച്ച ദുരാചാര കഥകൾ എത്തിച്ചേർന്നു 1994 ലെ best seller ബൂക്കിലൂടെ.

Stoning or Laptidation
കല്ലേറ് വധശിക്ഷ

“നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”…. യേശു.
മത വിശ്വാസത്തിന്റെ കൂട്ടുപിടിച്ചു ഇന്നും നിലനിന്നുപോകുന്ന ദുരാചാരം പുരുഷാധിപത്യത്തിന്റെ നെറികെട്ട നിയമം, ഈ പ്രാകൃത നിയമങ്ങൾ പല മുസ്ലിം അറബ് രാജ്യങ്ങളിൽ നിന്നും എടുത്തു കളഞ്ഞെങ്കിലും പുറം ലോകമറിയാതെ പോകുന്ന എത്രെയോ മൃഗീയ കൊലപാതകങ്ങൾ, പക്ഷെ അഫ്ഗാൻ, ഇറാഖ് പോലുള്ള രാജ്യങ്ങളിൽ ഗോത്രനേതാക്കളും, മതതീവ്രവാദികളും,മറ്റ് തീവ്രവാദസംഘടനകളും നിയമവിരുദ്ധമായി ഈ പ്രാകൃത ശിക്ഷാരീതി നടത്തികൊണ്ടുപോകുന്നു, നൈജീരിയ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇപ്പോഴും കല്ലെറിഞ്ഞു കൊല്ലുന്നതു നിയമം അനുശാസിക്കുന്ന ശിക്ഷാ രീതി തന്നെ ആണെന്നുള്ളത് ഖേദകരം ആണ്.

മറ്റൊരു ദുരന്ത കാഴ്ചയായിരുന്നു ദുആ ഖലീൽ ആസാദിന്റെ. 2007ൽ ഇറാഖിയായ ദുആ ഖലീൽ ആസാദ്‌ എന്ന പതിനേഴു വയസ്സുകാരി കൊലചെയ്യപെടുന്നതും ചാരിത്ര്യത്തിന്റെ പേരിൽ ആയിരുന്നു, അരമണിക്കൂർ നീണ്ട കല്ലേറിനോടുവിൽ കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകുന്നു ശരീരത്തിന്റെ ബാക്കി കിട്ടിയത് തെരുവുനായ്ക്കളിൽ നിന്ന്, കിട്ടിയതിന്റെ ശാസ്ത്രീയ തെളിവെടുപ്പിനൊടുവിൽ തിരിച്ചറിയുന്നു അവൾ “കന്യകയായിരുന്നു” അവളോടൊപ്പം ഏത് വിശ്വാസവും, മതഗ്രന്ഥങ്ങളും കൂടെ നിന്നു….? . ഏത് ദൈവം കൂടെ നിന്നു…..? . കല്ലെറിഞ്ഞവരുടെ കയ്യിലെ പാപക്കറ ഏത് പുണ്ണ്യതീർത്ഥത്തിൽ കഴുകിയാൽ കളയാൻ കഴിയും…

നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച സൊരയ്യയുടെ ജീവിതം യുട്യൂബിൽ ലഭ്യമാണ് ലിങ്ക് ചുവടെ ചേർക്കുന്നു, സിനിമ എന്നതിലുപരി സാമൂഹിക അരക്ഷിതാവസ്ഥയും, സ്ത്രീകൾക്കെതിരെ നടക്കുന്ന പുരുഷാധിപത്യത്തിന്റെ കടന്നു കയറ്റവും ഭീകരായി വരുന്നുണ്ട്, സ്വന്തം ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊല്ലുകയും മരണം ഉറപ്പാക്കുകയും ചെയ്യുന്ന പ്രാകൃത മനസ്സുകളെ പറ്റി ചിന്തിക്കാനും, അറിയാനും ഈ ചിത്രം ഒരു കാരണമായി, ലോക മനഃസാക്ഷിയും, മനുഷ്യാവകാശ സംഘടനകളും സജീവ ഇടപെടൽ നടത്തേണ്ട വിഷയം തന്നെ ആണിത് എന്ന് ഒരു ദീർഘ ശ്വാസത്തോടെ ഇനിയും എഴുതാനുള്ളതുപോലെ എന്ന തോന്നൽ ബാക്കി നിർത്തി open ended ആയിട്ടു നിർത്തുന്നു.

video

Advertisements