fbpx
Connect with us

ഒരു പെന്‍ഡുലത്തിന്റെ കഥ

Published

on

pendulumനാട്ടിലേക്കു മടങ്ങുമ്പോള്‍ ആകെ ആകുലനായിരുന്നു ഞാന്‍.

സര്‍ഗാത്മകതയുടെ കൊടുമുടിയില്‍ നിന്ന് കൊടും വിഷാദത്തിന്റെ പടുകുഴിയിലേക്കും,തിരിച്ചും ആടിയുലഞ്ഞിരുന്ന നിരവധി പ്രതിഭകളുടെ മുഖങ്ങള്‍ക്കൊപ്പം ഒരാള്‍ കൂടി എത്തിച്ചേര്‍ന്നു എന്ന തിരിച്ചറിവായിരിക്കും ഈ അന്വേഷണത്തിന്റെ പരിണതി എന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല…

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ബാധിര്യത്തിന്റെ പാറക്കെട്ടുകള്‍ പോലും തകര്‍ത്ത് സിംഫണികള്‍ തീര്‍ത്തു ഒരു യുവ സംഗീതജ്ഞന്‍… അന്നുവരെ ആരും കേട്ടിട്ടില്ലാത്ത അനുപമമായ രാഗധാര സൃഷ്ടിച്ചു അവന്‍. പക്ഷെ 1813ല്‍ ഒരുനാള്‍ പൊടുന്നനെ അപ്രത്യക്ഷനായി, മൂന്നു നാള്‍ കഴിഞ്ഞു തിരിച്ചെത്തി… സിംഫണികളുടെ രാജകുമാരന്‍ ബീഥോവന്‍…

പട്ടിണിക്കാരായ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ തന്റെ അന്നവും വസ്ത്രവും പോലും അവര്‍ക്കു നല്‍കിക്കൊണ്ട് സഭയെ ഞെട്ടിച്ച യുവ സുവിശേഷകന്‍… പില്‍ക്കാലത്ത് ‘സൂര്യകാന്തിപ്പൂക്കളും’, ‘ഐറിസസ്സും’, മാസ്റ്റര്‍പീസായ ‘സ്റ്റാറി നൈറ്റ്‌സും’വരച്ച് ആധുനിക ചിത്രകാരന്മാര്‍ക്കിടയില്‍ ഒരു പ്രഹേളികയായി മാറിയ വിന്‍സന്റ് വാന്‍ഗോഗ്…

അപസര്‍പ്പക കഥകളുടെ നിഗൂഢത പോലെ തന്നെ ഒരു നാള്‍ പൊടുന്നനെ അപ്രത്യക്ഷയായ അഗതാ ക്രിസ്റ്റി…1926 ഡിസംബര്‍ മാസം എട്ടാം തീയതി ആയിരുന്നു അത്. ദിവസങ്ങളോളം ആരാധകരും പോലീസും തെരഞ്ഞിട്ടും കണ്ടു കിട്ടിയില്ല. പതിനൊന്നാം നാള്‍ ഒരു ഹോട്ടലില്‍ ഗസ്റ്റായി താമസിച്ച അഗതയെ കണ്ടെത്തുമ്പോള്‍ ആ ദിനങ്ങളെ കുറിച്ച് ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല അവര്‍ക്ക് …

Advertisementഇപ്പോള്‍ വീണ്ടും ഒരു ഡിസംബര്‍ 8 എല്ലാവരേയും ആകുലരാക്കുന്നു…

അന്നാണ് അപ്പു അപ്രത്യക്ഷനായത്!

2008 ഡിസംബര്‍ എട്ട്…!

പ്രമുഖ വാര്‍ത്താ ചാനലിലെ ന്യൂസ് റീഡറും അവതാരകനുമായ ഒരാളെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു എന്ന ഒരു വാരികയില്‍ വന്ന അമ്പരപ്പിക്കുന്ന ലേഖനം സൃഷ്ടിച്ച മനോവ്യഥ ഉള്ളില്‍ ഒരു നീറ്റലായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കാണാതായത് കുറച്ചു നാള്‍ മുന്‍പു വരെ സഹപ്രവര്‍ത്തകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയാണ് എന്നത് എന്റെ ആകുലത കൂട്ടി.എന്തു ചെയ്യണം എന്ന് വ്യക്തമായ ഒരു ധാരണയും കിട്ടിയില്ല. അല്ലെങ്കിലും ഒരു വ്യക്തി വിചാരിച്ചാല്‍ എന്തു ചെയ്യാനാവും…ചില സുഹൃത്തുക്കളോട് അന്വേഷിച്ചു. എല്ലാവരും അമ്പരന്നിരിപ്പാണ്.

Advertisementഅങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് സീമയെ വീണ്ടും കണ്ടത്. അതും കാണാതായ ഒരാളെ വര്‍ഷങ്ങള്‍ക്കു ശേഷം ‘ഓര്‍ക്കുട്ടി’ലൂടെ കണ്ടെത്തി എന്നു പത്രത്തില്‍ വായിച്ചതിന്റെ അടുത്ത നാള്‍.

അവള്‍ ആശുപത്രിയില്‍ ഉണ്ട് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഒരു സഹപ്രവര്‍ത്തകയാണ് അതു പറഞ്ഞത്. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഞങ്ങള്‍ കണ്ടുമുട്ടാന്‍ ഇടയായത്.

നീണ്ട സംഭാഷണത്തിനൊടുവില്‍ തെളിഞ്ഞു വന്ന ചിത്രം തികച്ചും ഡിസ്റ്റര്‍ബിംഗ് ആയിരുന്നു…

ഉള്ളില്‍ ഇരമ്പുന്ന ഒരു കടല്‍ മറച്ചു വച്ച് തികച്ചും ശാന്തയായാണ് അവള്‍ സംസാരിച്ചു തുടങ്ങിയത്.

Advertisement‘മംഗലാപുരത്തു നിന്ന് നാട്ടിലേക്കു വരുന്ന വഴി, കാഞ്ഞങ്ങാടു വച്ചാ അപ്പ്വേട്ടന്‍ അപ്രത്യക്ഷനായത്… ഒപ്പം എന്റെ അച്ഛന്‍ ഉണ്ടായിരുന്നു… കുറേ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആകെ പരിഭ്രമിച്ചെങ്കിലും, മുന്‍പും രണ്ടു മൂന്നു തവണ ഇങ്ങനെ കാണാതാവുകയും തിരിച്ചെത്തുകയും ചെയ്തിട്ടുള്ളതുകൊണ്ട് അച്ഛന്‍ വീട്ടിലേക്കു മടങ്ങിപ്പോന്നു.

പക്ഷേ കുറച്ചു കഴിഞ്ഞ് ആള്‍ എന്നെ വിളിച്ചു. ഉടനെ മടങ്ങിവരും എന്നു പറഞ്ഞു.

അതിനു ശേഷം ഡിസംബര്‍ 14 വരെ എന്നെ വിളിക്കുമായിരുന്നു. നാളെ വരും നാളെ വരും എന്നു പറഞ്ഞ് എന്നെ പറ്റിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ ഞാന്‍ ഫോണ്‍ എടുക്കാതായി. അപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്നു വിളിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക്. പിന്നീട് മൂന്നു മണിക്ക്. അതിനുശേഷം….ഒരു വിവരവുമില്ല….’

Advertisementഅപ്പോ ഇത്തരം മുങ്ങലുകള്‍ മുന്‍പും ഉണ്ടായിരുന്നു…സ്വയം തീരുമാനിച്ചു നടപ്പാക്കുന്ന മുങ്ങലുകള്‍…
അപ്പുവിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് കുട്ടിക്കാലം മുതലുള്ള കാര്യങ്ങള്‍ ചോദിച്ചു.

കുട്ടിക്കാലത്തേ അപ്പു വലിയ ശുണ്ഠിക്കാരനാണ് എന്ന് മുത്തശ്ശി പറയുമായിരുന്നത്രെ. നിര്‍ബന്ധക്കാരന്‍.
എന്നാല്‍ അനിയന്‍ വളരെ സാത്വികന്‍, ശാന്ത ശീലന്‍.

കൂത്തുപറമ്പിലാണ് ജനിച്ചതെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മുതല്‍ എറണാകുളത്ത് മുത്തശ്ശിക്കൊപ്പമായിരുന്നു അപ്പു വളര്‍ന്നത്.

പ്രീ ഡിഗ്രി മുതല്‍ എം.എ. വരെ എറണാകുളം മഹാരാജാസില്‍.പിന്നീട് ജേണലിസത്തില്‍ ഡിപ്ലോമ.
പത്രപ്രവര്‍ത്തകനായി. 1998 ല്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ലേശം ഉഴപ്പ് കൈവശം ഉണ്ടെങ്കിലും പ്രതിഭയുടെ ധാരാളിത്തം കൊണ്ടു പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം.

Advertisement2000 ലായിരുന്നു വിവാഹം. സന്തോഷകരമായിരുന്നു ജീവിതം. രണ്ടു മക്കള്‍…

പ്രത്യേക സ്വഭാവക്കാരനായിരുന്നു അപ്പു.

പത്രപ്രവര്‍ത്തനത്തിലും എഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ചെങ്കിലും കുടുംബകാര്യങ്ങളില്‍ വളരെ അലസനായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ ചെലവഴിച്ചു തീര്‍ക്കുക… കൂട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും വേണ്ടി ചെലവിടുക…

അപ്പു ഒരാളില്‍ നിന്നും അങ്ങോട്ട് ഔദാര്യം സ്വീകരിക്കില്ല, എല്ലാവര്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്ത് ചെലവു ചെയ്യും.

Advertisementഒരിക്കല്‍ ഭാര്യയുടെ മാലകളില്‍ എറ്റവും കനമുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്തു!

2006 ല്‍ പത്രം സ്വന്തം ചാനല്‍ തുടങ്ങിയപ്പോള്‍ അപ്പു അതില്‍ വാര്‍ത്താ അവതാരകന്‍ ആയി. 2008 ല്‍ അവിടം വിട്ട് പുതിയൊരു വാര്‍ത്താ ചാനലില്‍ ചേര്‍ന്നെങ്കിലും പഴയ സൌഹൃദങ്ങള്‍ ഒന്നും ഉപേക്ഷിച്ചിരുന്നില്ല.

എന്നാല്‍ ഭാര്യയെ വളരെ ഇഷ്ടമായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ വേണ്ടിയാണ് കോട്ടയത്തു നിന്ന് കാസര്‍കോടേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയത്.

അപ്പുവിന് എന്തെങ്കിലും അസുഖം ഉള്ളതായി ഒരിക്കലും തോന്നിയിട്ടില്ല. സ്വപ്നജീവിയാണെങ്കിലും വളരെ നോര്‍മല്‍ ആയ മനുഷ്യനായാണ് എപ്പോഴും പെരുമാറിയിട്ടുള്ളത്. പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായത് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായാണ്.

Advertisementകാസര്‍കോട്ടു വച്ചാണ് മദ്യപാന ശീലം ശ്രദ്ധയില്‍ പെട്ടത്. അതു തുടങ്ങിയാല്‍ പിന്നെ ആള്‍ മാറും. ശുണ്ഠിയും ദേഷ്യവും.

കല്യാണം കഴിഞ്ഞ കാലം മുതലേ അപ്പുവിന്റെ കാല്‍പ്പനിക സ്വഭാവവും സങ്കല്‍പ്പങ്ങളും സീമയ്ക്കു പരിചിതമാണ്.
കുടജാദ്രി വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും അവിടുത്തെ ‘ചിത്രമൂലം’. തന്റെ മനസ്സിനെ മഥിക്കുന്ന സ്ഥലമാണവിടം എന്നു പറയും മിക്കപ്പോഴും.കുടയെടുക്കാതെ മഴനഞ്ഞ് അവിടമാകെ നടക്കാനും, മഴയുടെ വിവിധ ഭാവങ്ങള്‍ ഷൂട്ടുചെയ്യാനും ഉള്ള വെമ്പല്‍ ആണ് മനസ്സു നിറയെ….. മഴ അതിന്റെ സമസ്ത ഭാവങ്ങളും വിരിയിക്കുന്ന സ്ഥലമാണത്രെ ചിത്രമൂലം…. അവിടെ സ്വയം മറന്നു നടന്നു നീങ്ങിയ ചിലര്‍ പിന്നീട് മടങ്ങി വന്നിട്ടില്ലത്രെ…

അതുപോലെയാണ് ഹിമാലയവും. ഒടുക്കാനാവാത്ത അഭിനിവേശം സമ്മാനിക്കുന്ന സ്ഥലം….

ധര്‍മ്മസ്ഥല….. കാശി… എവിടെയാവും അപ്പ്വേട്ടന്‍ ഇപ്പോള്‍….

Advertisementഅവള്‍ ആശങ്കപ്പെടുന്നു.

അപ്പുവിന്റെ യാത്രകളെ കുറിച്ചു ചോദിച്ചു.

2006 ആയിരുന്നു ആദ്യ യാത്ര.

അപ്പോഴേക്കും മദ്യപാനശീലം കൂടി. അതെതിര്‍ത്താല്‍ അപ്രിയപ്രകടനങ്ങള്‍, ക്ഷോഭിക്കല്‍, ഒടുവില്‍ കുമ്പസാരിക്കല്‍….
‘ഞാന്‍ നിര്‍ത്തും! ഇനി മദ്യം കഴിക്കില്ല…!’
ഒരു ഉറപ്പുമില്ലാത്ത വാഗ്ദാനങ്ങള്‍. ഒടുവില്‍ ഒറ്റയ്ക്കു മദ്യപിക്കുന്ന ശീലം തുടങ്ങി.

Advertisementആ വര്‍ഷം ഒക്ടോബറില്‍ ആണ് ആദ്യ യാത്ര. ഒരു ദിവസം രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചിരുന്നു. അതു പോരാ എന്നു തോന്നിയിട്ടാവും ‘തട്ടുകടയില്‍ നിന്ന് എന്തെങ്കിലും വാങ്ങി വരാം’ എന്നു പറഞ്ഞ് പുറത്തിറങ്ങി. കുറേയായിട്ടും കണ്ടില്ല. ഭക്ഷണം കഴിക്കാതെ കാത്തിരുന്നു. ഒടുവില്‍ ചിറ്റപ്പന്‍ പുറത്തു പോയി അന്വേഷിച്ചു. ഒരു ഫലവുമുണ്ടായില്ല. സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചു. പിറ്റേന്നു പത്തു മണിയായപ്പോള്‍ ഫോണ്‍ വന്നു.
‘ധര്‍മ്മസ്ഥലയിലാണ്. ഹിമാലയത്തിലേക്കുള്ള യാത്ര.’

ചാനലിലെ സുഹൃത്തുക്കള്‍ അപ്പോഴെക്കും മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്തു. തൃശ്ശൂരിനടുത്തു നിന്ന് ആളെ കിട്ടി.

വല്ലാത്തൊരു ഡെലീറിയം സ്റ്റേറ്റില്‍ ആയിരുന്നു അപ്പ്വേട്ടന്‍. പക്ഷേ ആശുപത്രിയില്‍ പോവാന്‍ കൂട്ടാക്കിയില്ല. ‘ഞാന്‍ തീരുമാനിച്ചാല്‍ ഇതൊക്കെ നിര്‍ത്തും. അതിനുള്ള കപ്പാസിറ്റി എനിക്കുണ്ട്’ ഇതായിരുന്നു നിലപാട്.

ലേയ്ക് ഷോറിലെ ഡോ.സോമനാഥനെ കണ്ടു. പക്ഷേ അത് ഇഷ്ടമായില്ല. പിന്നെ ഡോ.സി.ഐ.ജോണിനെ കണ്ടു. മരുന്നു കൊടുത്തു. പക്ഷേ റീ വിസിറ്റിനു പോയില്ല;ചികിത്സ തുടര്‍ന്നില്ല.

Advertisement2006 ഡിസംബറില്‍ പെട്ടെന്നൊരുനാള്‍ തൃപ്പൂണിത്തുറയ്ക്കു പോയി. മൂന്നു ദിവസമായി മദ്യപാനം തുടങ്ങിയിരുന്നു. വീടിന്റെ ഡോര്‍ അടച്ചു പുറത്തുപോയി. മെസേജുകള്‍ മാത്രം അതും മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ നിന്നാണെന്ന് മൊബൈല്‍ ടവറുകള്‍ ട്രാക്ക് ചെയ്തു മനസ്സിലാക്കി. ഇതിനൊക്കെ സുഹൃത്തുക്കളാണ് സഹായിച്ചത്. അവര്‍ തന്നെ ആളെ തിരിച്ചു കൊണ്ടു വന്നു.

അപ്പുവിന് ‘ബൈപോളാര്‍ ഡിസോര്‍ഡര്‍’ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ബീഥോവനെയും,വാന്‍ ഗോഗിനെയും, അഗതാ ക്രിസ്റ്റിയെയും മുതല്‍ ആധുനിക കാലഘട്ടത്തിലെ പ്രതിഭാധനരായ സിഡ് നി ഷെല്‍ഡനെയും, ജിം കാരിയെയും, വാന്‍ ഡാമെയെയും പോലെ നൂറുകണക്കിനു പ്രശസ്തരെയും ലക്ഷക്കണക്കിനു സാധാരണക്കാരെയും ബാധിച്ച രോഗം.

2007 ഫെബ്രുവരിയിലായിരുന്നു മൂന്നാമത്തെ യാത്ര. ഇത്തവണ ഒരു ദിവസം മാത്രം. തനിയേ തിരിച്ചു വന്നു. അതോടെ ചികിത്സ മംഗലാപുരത്തേക്കു മാറ്റി. നാട്ടില്‍ ചികിത്സ ശരിയാവില്ല എന്നായിരുന്നു അപ്പ്വേട്ടന്റെ അഭിപ്രായം.

‘അവിടെ രണ്ടാഴ്ച ചികിത്സ. പിന്നെ ആറു മാസത്തേക്ക് ഒരു കുഴപ്പവും ഉണ്ടായില്ല.’ സീമ തുടര്‍ന്നു.

Advertisement‘ആ വര്‍ഷത്തെ സ്‌കൂള്‍ യുവജനോത്സവം ചാനലിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് അപ്പ്വേട്ടനായിരുന്നു. വളരെ നന്നായി ചെയ്തു. പക്ഷേ അത് ഒരു ‘അപ്പു ഷോ’ ആയി മാറി എന്ന് വിമര്‍ശനമുയര്‍ന്നു.പ്രൈം റ്റൈം വാര്‍ത്താവതരണത്തില്‍ നിന്ന് അപ്പ്വേട്ടനെ മാറ്റിയതും സ്‌ട്രെസ്സിനു കാരണമായി.’

‘അപ്പ്വേട്ടന്റെ അമ്മ വീട്ടില്‍ പോയിരുന്നു. രാത്രി മദ്യപിച്ചു വന്നു. ഞാന്‍ പേഴ്‌സ് എടുത്തു മാറ്റി വച്ചു. വഴക്കായി. ദേഷ്യപ്പെട്ട് പുറത്തേക്കു പോയി. ചിറ്റപ്പന്‍ പിന്നാലെ പോയി. ഒരു ഓട്ടോയില്‍ ഫോളോ ചെയ്തു. ചമ്പക്കരയില്‍ ഉള്ള വനിതാ സഹപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് എന്തോ അത്യാവശ്യത്തിനെന്നു പറഞ്ഞു പണം വാങ്ങി സ്ഥലം വിട്ടു. എവിടെ മറഞ്ഞു എന്നറിയാതെ ചിറ്റപ്പന്‍ തിരിച്ചു വന്നു.’

‘നിന്നെ കാണാനില്ലാതെ ഭാര്യ ബോധം കെട്ടു കിടക്കുന്നു’ എന്നു പറഞ്ഞു ഫോണ്‍ ചെയ്തപ്പോള്‍ ‘ചിറ്റപ്പന്‍ തന്നെ അവളെ ആശുപത്രിയില്‍ കൊണ്ടു പൊയ്‌ക്കോ’ എന്നു മറുപടി. പശ്ചാത്തലത്തില്‍ ട്രെയിനിന്റെ ശബ്ദം.

ആ യാത്രയില്‍ തൃശ്ശൂരും വള്ളിക്കാവിലുമൊക്കെയായി കറങ്ങി നടന്നു. ഒരു തരത്തില്‍ അതൊരു ഭാഗ്യം. തീര്‍ത്ഥാടനകെന്ദ്രങ്ങളിലേക്കാണ് മിക്കപ്പോഴും യാത്ര.

Advertisementഒടുവില്‍ ഒരു ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഫോണ്‍ വന്നു. അമ്മായിയും ബന്ധുക്കളും ഉള്‍പ്പടെ വലിയൊരു ക്രൌഡുണ്ടായിരുന്നു വീട്ടില്‍. നീ ഗെയ് റ്റു വരെ വരൂ, എനിക്കു സംസാരിക്കണം എന്നു പറഞ്ഞു. അതു പറ്റില്ല നേരെ കേറി വരാന്‍ പറഞ്ഞു. വന്നില്ല. പകരം മതില്‍ ചാടി പിന്നിലൂടെ ടെറസില്‍ വന്നു. മുടി മൊത്തം മുണ്ഡനം ചെയ്തിരുന്നു, പുരികം പോലും ഷേവ് ചെയ്തു കളഞ്ഞിരുന്നു. കാവിയൊക്കെ ഉടുത്ത് തീരെ തിരിച്ചറിയാനാവാത്ത രൂപം. കയ്യില്‍ ഒരു സ്റ്റാര്‍ ഹോട്ടലിന്റെ റൂം കീ ഉണ്ടായിരുന്നു. കണ്ടു സംസാരിച്ചു. ഉടന്‍ മടങ്ങും എന്നു പറഞ്ഞു സ്ഥലം വിട്ടു. റൂം കീയില്‍ കണ്ട ഹോട്ടല്‍ അനിയനും അച്ഛനും വളഞ്ഞു. പക്ഷെ അവിടുന്നും വിദഗ്ധമായി ആള്‍ മുങ്ങി ഒരു കാറില്‍. തൃശ്ശൂരെത്തിയപ്പോള്‍ ഒരു ബൂത്തില്‍ നിന്ന് എന്നെ വിളിച്ചു. അപ്പോള്‍ തന്നെ ബൂത്ത് നമ്പര്‍ അച്ഛനു കൈമാറി ഞാന്‍ ഫോണില്‍ സംസാരം തുടര്‍ന്നു. അത് ഒരു മണിക്കൂര്‍ വരെ ബോധപൂര്‍വം നീട്ടി.

ആ സമയം കൊണ്ട് അച്ഛനും കൂട്ടരും ബൂത്തിലെത്തി ആളെ പിടികൂടി. എലൈറ്റ് ആശുപത്രിയില്‍ ആക്കി. ഭക്ഷണം കഴിക്കില്ല, മരുന്നു കഴിക്കില്ല. ഒരു രീതിയിലും ചികിത്സയുമായി സഹകരിക്കില്ല. രോഗം ഗുരുതരാവസ്ഥയിലല്ലെങ്കിലും ഇത്തരം ഒരാളെ നേരെയാക്കാന്‍ ബുദ്ധിമുട്ടാണ്,ഡോക്ടര്‍ പറഞ്ഞു ‘അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടുക.’

വടക്കുന്നാഥന്‍ എന്ന സിനിമയില്‍ മോഹന്‍ ലാലിന്റെ കഥാപാത്രം പോലെയാണു ഞാന്‍ എന്ന് ഇടയ്ക്കിടെ പറയും. അതിനു ചികിത്സ ഇല്ലെന്നും. ‘ഉള്ളടക്കം’ സിനിമയിലെ പോലെ ഒരു ഹോസ്പിറ്റല്‍ ആണെങ്കില്‍ പോകാം എന്നു പറഞ്ഞു. അങ്ങനെ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ പോയി. അവിടം അത്ര ഇഷ്ടമായില്ലെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ ആള്‍ നോര്‍മല്‍ ആയി.

ഗുരുതരമായ കുഴപ്പം ഒന്നുമില്ല എന്നു നിംഹാന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

Advertisementഅവിടെ നിന്ന് കുറേ നാള്‍ കഴിഞ്ഞ് ബാംഗ്ലൂര്‍ ഒരു ആശ്രമത്തില്‍ എത്തി. ഗുരുജിയ്ക്കും ആളെ ഇഷ്ടപ്പെട്ടു. അവിടെ സേവ ചെയ്തു ജീവിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എങ്കിലും അവര്‍ക്ക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യിക്കാനായിരുന്നു താല്‍പ്പര്യം.

എന്നെ വിളിച്ചു പറഞ്ഞു’വളരെ നല്ല സ്ഥലം. ഇവിടെ നിന്നു വരാന്‍ ഇഷ്ടം ഇല്ല. നീ കൂടി ഇങ്ങോട്ടു വാ….’

പക്ഷേ വീട്ടുകാര്‍ എതിര്‍ത്തു. എങ്കിലും ബാംഗ്ലൂരെത്തി. ആളെ ഫോണ്‍ ചെയ്തു. ഞാനും അവിടെത്തന്നെ തുടരണം എന്നു നിര്‍ബന്ധം.

‘അപ്പ്വേട്ടനെ വിശ്വസിച്ച് ഞാനെങ്ങെനെ ഒപ്പം വരും?’ എന്നു ചോദിച്ചുപോയി. അതോടെ ആള്‍ വീണ്ടും മുങ്ങി….

Advertisementഭര്‍ത്താവിനെ കാണാന്‍ പോയ ഞാന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് ഒറ്റയ്ക്ക് തിരികെ നാട്ടിലേക്ക്….

ജീവിതം തന്നെ മടുത്ത ദിനങ്ങള്‍.

ഞാന്‍ നാട്ടില്‍ തിരിച്ചെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആള്‍ തിരികെ വന്നു.

ഒരിക്കലും എന്നോടും കുട്ടികളോടും സ്‌നേഹക്കുറവുണ്ടായിട്ടില്ല. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ മദ്യം കഴിക്കും. അപ്പോള്‍ മുതല്‍ ആള്‍ മാറും ഇതാണവസ്ഥ..

Advertisementപിന്നെ ഒരു മാസത്തോളം ജോലിക്കു പോയില്ല.

അതിനു ശേഷം ആയിരുന്നു പുതിയ വാര്‍ത്താ ചാനലില്‍ ജോയിന്‍ ചെയ്തത്. അവിടെ ഫ്രീഡം ഉണ്ട് എന്നു പറഞ്ഞു. ആള്‍ ഹാപ്പിയായിരുന്നു.

‘കേരള നടനം’ പോലെയുള്ള നല്ല പ്രോഗ്രാമുകള്‍, വാര്‍ത്ത വായന… എല്ലാം വീണ്ടും നേരെയായപോലെ തോന്നി.

കുറേ നാളായി മദ്യപാനം ഇല്ലാതിരിക്കുകയായിരുന്നു.

Advertisementപക്ഷെ ഗോവയില്‍ പോയി മദ്യം കഴിച്ചു തുടങ്ങിയതോടെ വീണ്ടും എല്ലാം തകിടം മറിഞ്ഞു.

ഗോവയില്‍ നിന്ന് വിളിച്ചു. ഒരു ബിയര്‍ കഴിച്ചോട്ടേ എന്നു ചോദിച്ചു.വേണ്ട എന്നു മറുപടി പറഞ്ഞു.

മദ്യം കഴിക്കാന്‍ തുടങ്ങിയാല്‍ പ്രശ്‌നമാണ്. പിന്നെ മിക്കവാറും എസ്.എം.എസ്സുകള്‍ മാത്രമാവും അയയ്ക്കുക. ഫോണ്‍ വിളി ഉണ്ടാവില്ല.

അവിടെ നിന്നാണ് ഒരു റെന്റെഡ് കാറില്‍ അപ്പ്വേട്ടന്‍ അപ്രത്യക്ഷനായത്.

Advertisementമംഗലാപുരത്തുള്ള കസിന്‍ നാരായണേട്ടനെ വിളിച്ചപ്പോള്‍ മനസ്സിലായി ആര്‍ക്കോ വേണ്ടി അവിടെ ഒരു റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട് എന്ന്. അത് അപ്പ്വേട്ടനു വേണ്ടി തന്നെ ആയിരിക്കും എന്നുറപ്പായിരുന്നു.

ഉടന്‍ പോയി നോക്കിക്കോളു റൂമില്‍ അപ്പ്വേട്ടന്‍ തന്നെയാവും ഉണ്ടാവുക എന്നു പറഞ്ഞു. അപ്പ്വേട്ടന്‍ എപ്പോഴും അങ്ങനെയാണ്. ഒട്ടും ക്ലേശം സഹിക്കാന്‍ കഴിയുന്ന ആളല്ല. എപ്പോഴും മുന്തിയ ഹോട്ടലുകളിലാണു താമസം.

നാരായണേട്ടന്‍ അവിടെ ചെന്നു നൊക്കിയെങ്കിലും ആരെയും കണ്ടില്ല. പക്ഷേ രൂപഭാവങ്ങള്‍ പറഞ്ഞു നോക്കിയപ്പോള്‍ അതുപോലെ ഒരാളാണ് റൂം ബുക് ചെയ്തത് എന്നു മനസ്സിലായി. നാരായണേട്ടന്‍ ഇതു ഫോണില്‍ പറഞ്ഞതോടെ ഞാന്‍ പറഞ്ഞു ‘എങ്കില്‍ അടുത്തുള്ള ബാറില്‍ നോക്കിക്കോളൂ…’

ആ കണക്കു കൂട്ടല്‍ ശരിയായി. ആളെ കിട്ടി. അവിടെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുമുഖനായ അപ്പ്വേട്ടന്‍ ഒരു ഭ്രാന്തനെപ്പോലെയായിരുന്നു അപ്പോള്‍.

Advertisementഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യയെ കാണണം എന്നു നിര്‍ബന്ധം പിടിച്ചു. വീട്ടിലേക്കു തിരിച്ചു. ആ യാത്രയ്ക്കിടയിലാണ് വീണ്ടും അപ്രത്യക്ഷനായത്.

ഫോണ്‍ കോളുകള്‍ ഇല്ല എങ്കിലും മെസേജുകള്‍ വന്നിരുന്നു.

ഡിസംബര്‍ 8 നു വന്ന മെസേജ് ‘എന്റെ അവസാനത്തെ കര്‍മ്മ ബന്ധവും വിട്ടു…’

പക്ഷെ ഇടയ്ക്ക് ‘നാളെ വരാം’ എന്ന മെസേജ്.

Advertisement‘റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയാണ് . അടുത്തിരിക്കുന്നയാളുടെയൊപ്പം നല്ലൊരു പട്ടിക്കുട്ടി… എടുത്തു ബാഗിലിട്ടാലോ…!?’

എന്നൊക്കെ തികഞ്ഞ ലാഘവത്തോടെയുള്ള മെസേജുകള്‍…

ഡിസംബര്‍ 14 വരെ വിളിക്കുമായിരുന്നു. നാളെ വരും നാളെ വരും എന്നു പറയും.

കുടജാദ്രിയില്‍ ഒന്നു പോയി വരാം….

Advertisementകുടജാദ്രി എന്നും അപ്പ്വേട്ടനൊരു ഒബ് സഷന്‍ ആയിരുന്നു. അവിടെ പോകണം എന്നെപ്പൊഴും പറയും. ഞങ്ങള്‍ ഒരുമിച്ചു പോയിട്ടും ഉണ്ട്.

വലിയ സിനിമാ ഭ്രാന്തനാണ്. കുട്ടിക്കാലം മുതല്‍ കണ്ട സിനിമകളിലെ ഓരോ രംഗവും ഡയലോഗുകളും ഹൃദിസ്ഥം. സിനിമാനടന്‍ ആവണം എന്ന മോഹം ഉണ്ടായിരുന്നു.

ഇടയ്ക്കു പറഞ്ഞു ‘വടക്കുംനാഥനിലെ മോഹന്‍ ലാലിന്റെ അവസ്ഥയിലാണു ഞാന്‍…ഒരു ഹിമാ!ലയ യാത്ര കഴിഞ്ഞു വരാം’

അല്ലെങ്കില്‍ നാടു വിട്ടു പോയിട്ട് ‘സാഗരം സാക്ഷി’യില്‍ മമ്മൂട്ടി വന്നതുപൊലെ മോള്‍ക്കുട്ടീടെ കല്യാണത്തിനു വന്നാലോ…!

Advertisementഇങ്ങനത്തെ വട്ടുകള്‍.

ഒടുവില്‍ ഞാന്‍ ഫോണ്‍ എടുക്കാതായി.

അപ്പോ വേറേതോ ഫോണില്‍ നിന്ന് വിളിച്ചു.

സഹനത്തിന്റെ നെല്ലിപ്പലകയും തകര്‍ന്നിരിക്കുകയായിരുന്നു ഞാന്‍.

Advertisementകുറെയെന്തൊക്കെയോ പറഞ്ഞു. ഞാന്‍ പോകും, മരിക്കും എന്നൊക്കെ. അപ്പോഴത്തെ ദേഷ്യത്തില്‍ ‘അങ്ങനെയെങ്കില്‍, അങ്ങനെ ചെയ്‌തോ’ എന്നു ഞാനും പറഞ്ഞു. അത് ഉച്ചയ്ക്ക് 12 മണിയോടെയാണ്.

പിന്നീട് 3 മണിക്കു വീണ്ടും വിളിച്ചു. വളരെ പതിഞ്ഞ സ്വരത്തില്‍.

അതു കഴിഞ്ഞു വിളിച്ചിട്ടില്ല. ആലോചിക്കുമ്പോള്‍ ആധിയാണ്. പക്ഷേ ഈ വക സംഭാഷണങ്ങള്‍ ജീവിതത്തില്‍ ആദ്യമല്ല എന്നതാണൊരാശ്വാസം.

ചികിത്സ വേണം എന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. ഒക്കെ ശരിയാവും, ഞാന്‍ തീരുമാനിച്ചാല്‍ എല്ലാം നടപ്പാക്കും എന്ന് പറയും. ഏതെങ്കിലും ആശ്രമത്തിലോ ഹിമാലയത്തിലോ പോയി മനസ്സൊന്നു ശാന്തമായാല്‍ ഞാന്‍ തിരിച്ചെത്തും എന്നാണു പറയുക.

Advertisementഅപ്പ്വേട്ടന്‍ മിടുക്കനായ ഒരു ജേണലിസ്റ്റല്ലേ…..നാട്ടില്‍ നടക്കുന്നതൊക്കെ ട്രാക്ക് ചെയ്യുന്നുണ്ടാവും….. ആ പ്രതീക്ഷയിലാണ് ഞാന്‍. എങ്കിലും ഈ അനിശ്ചിതാവസ്ഥ താങ്ങാനാവുന്നില്ല….ഒരു വര്‍ഷവും രണ്ടു മാസവുമാകുന്നു, ഞാന്‍ എന്റെ ഭര്‍ത്താവിന്റെ ശബ്ദമെങ്കിലും കേട്ടിട്ട്….

എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലതെ പറയാനുള്ളു അപ്പ്വേട്ടനെക്കുറിച്ച്…..

കുഞ്ഞുങ്ങള്‍ക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത് ചോര്‍ന്നു തുടങ്ങുന്നു എന്നു കണ്ടാണ് ഇതൊക്കെ പറയുന്നത്…

കുടജാദ്രിയിലോ, ചിത്രമൂലത്തിലോ, ഹിമാലയത്തിലോ… അതോ ഏതെങ്കിലും ആശ്രമത്തിലോ… അതുമല്ലെങ്കില്‍…

Advertisementചിന്തിക്കാനാവുന്നില്ല.

ഇതിനു മുന്‍പത്തെ യാത്രയ്ക്കു തൊട്ടു മുന്‍പ് അപ്പു മോന്റെ സ്‌കൂള്‍ റ്റീച്ചറെ എല്‍പ്പിച്ച ഒരു കത്ത് മുറുകെ പിടിച്ച് ജീവിക്കുകയാണ് സീമ…

ധൈര്യമായി ജീവിതത്തെ നേരിടണം, ഞാന്‍ തിരിച്ചു വരും എന്ന് ആ കത്തില്‍ അപ്പു എഴുതിയിരുന്നു.

അപ്പൂ…

Advertisementനീ എവിടെയെങ്കിലും ഇരുന്ന് ഇതു വായിക്കുന്നുണ്ടാവും എന്നു മോഹിക്കുകയാണ്…

സ്വയം നിയന്ത്രണമില്ലാത്ത ഒരു പെന്‍ഡുലം പോലെ ആടുമ്പോള്‍ രക്ഷപെടണം എന്ന ആഗ്രഹത്തോടെ സ്വയം കണ്ടെത്തിയ വഴിയേ പോയതാണ് നീ….. അതാണിഷ്ടം എങ്കില്‍ ജീവിതാവസാനം വരെ അങ്ങനെയായിക്കോട്ടെ…. പക്ഷേ എന്തിനാണിങ്ങനെ എല്ലാവരേയും തീ തീറ്റിക്കുന്നത്…. ഇന്ന് നിന്നെയോര്‍ത്ത് നൊമ്പരപ്പെടുന്നത് ആയിരക്കണക്കിനാളുകള്‍ ആണ്….

കുറഞ്ഞപക്ഷം നിന്റെ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍കാനാവാതെ വിതുമ്പുന്ന നിന്റെ പ്രിയപ്പെട്ടവളെ ഓര്‍ക്കുക….
നിനക്കറിയാമല്ലോ, അവള്‍ എത്ര തീ തിന്നുന്നു എന്ന്…

എവിടെയെങ്കിലും ഉണ്ട് എന്ന് നിന്റെ കൈപ്പടയില്‍ അവള്‍ക്കൊരു കത്തെഴുതുക…. പിന്തുടര്‍ന്നു വന്നു പീഡിപ്പിക്കുകയില്ല, ആരും!

Advertisementകുറിപ്പ്:പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ സോണി.എം.ഭട്ടതിരിപ്പാടിന്റെ തിരോധാനം കലാകൌമുദിയില്‍ വായിച്ച് മനസ്സുനൊന്തിരിക്കെയാണ് എന്റെ ഒരു സഹപ്രവര്‍ത്തകകൂടിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ കാണാനിടയായത്. അത് മനസ്സിന്റെ വിങ്ങല്‍ കൂട്ടിയതേ ഉള്ളൂ….

 384 total views,  3 views today

Advertisement
Business47 mins ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment58 mins ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment1 hour ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment2 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam2 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment2 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career2 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment2 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment3 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

Entertainment3 hours ago

മോഹൻലാൽ എന്ന നടൻ സ്‌ക്രീനിൽ നിറയുമ്പോൾ തന്നെ ചന്തുവിനെ ശ്രദ്ധിക്കാൻ പ്രേക്ഷകന് തോന്നുന്നു

Entertainment3 hours ago

അഭിമാനം തോന്നുന്നു, 35 വർഷം നീണ്ട സൗഹൃദം; മോഹൻലാലിന് ജന്മദിനാശംസകളുമായി ഷിബുബേബിജോൺ.

controversy20 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement