bannister

ഇന്നത്തെ കാലത്ത് ഒരു മൈല്‍ ദൂരം നാല് മിനിട്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുക എന്നത് ഒരു വലിയ സംഭവമായി തോന്നുകയില്ലായിരിക്കാം. എന്നാല്‍, മനുഷ്യന് ഒരിക്കലും നാല് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മൈല്‍ ദൂരം ഓടാന്‍ കഴിയുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തിരുത്തിയതോ, റോജര്‍ ബാനിസ്റ്റര്‍ എന്ന ഇരുപത്തിയഞ്ച് വയസുകാരനും.

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റോജര്‍ ബാനിസ്റ്റര്‍ എന്നഇരുപത്തിയഞ്ച് വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി നാല് മിനിറ്റുകള്‍ കൊണ്ട് ഒരു മൈല്‍ ദൂരം ഓടുക എന്ന, അന്നത്തെ കാലത്ത് അവിശ്വസനീയമായ, നേട്ടം കൈവരിച്ചത്. ഇന്ന് ഇതൊരു വലിയ സംഭവമായി കണക്കാക്കുകയില്ലായിരിക്കാം. എന്നാല്‍, ഈ വിഭാഗത്തിലെ ലോക റിക്കാര്‍ഡ് 1999ല്‍ മൊറോക്കോക്കാരനായ ഹിക്കാം എല്‍ ഗൊരേരോ സ്ഥാപിച്ച 3:43.13 ആണെന്നത് കൂടി അറിയുമ്പോഴോ!!!

രാവിലെ ജോഗിങ്ങിന് പോകുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറച്ചു കൂടി വ്യക്തമായി ഇത് മനസിലാകും. ജോഗിങ്ങിന് ഒരു മെയില്‍ ദൂരം ഒക്കെ ഓടിയെത്താന്‍ ഏറ്റവും കുറഞ്ഞത് 810 മിനിറ്റ് ആവശ്യമായിവരും നമ്മള്‍ക്ക്.

റോജര്‍ ബാനിസ്റ്ററിന്റെ നേട്ടം ഒരു കായികനേട്ടം എന്നതില്‍ ഉപരി ജീവിതവിജയത്തിന് ഉള്ള ഒരു മാതൃകയായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത് വരെ ഇങ്ങനെയൊരു കാര്യം സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. ഇനി ആരെങ്കിലും ഇത് ചെയ്യാം എന്ന് വിചാരിച്ചാല്‍ തന്നെ ബാക്കിയുള്ളവര്‍ അവരെ നിരുത്സാഹപ്പെടുത്തിയിരുന്നിരിക്കണം. എന്നാല്‍, റോജറിന്റെ നേട്ടത്തിനു പിന്നാലെ ഒരു മാസത്തിനുള്ളില്‍ പത്തോളം ആളുകള്‍ ഇതേ നേട്ടം കൈവരിച്ചു. അപ്പോള്‍, ഇവര്‍ക്കൊക്കെ ഈ പ്രേരകശക്തി എവിടെനിന്നും ലഭിച്ചു? തീര്‍ച്ചയായും റോജര്‍ അത് ചെയ്തുകാണിച്ചപ്പോള്‍ തന്നെ.

റോജറിന്റെ ആ പ്രകടനം നമ്മുക്കൊന്ന് കാണാം.

You May Also Like

ഡിപ്രഷന്‍ എങ്ങിനെ ഇന്റര്‍നെറ്റില്‍ അറിയാം?

ഡിപ്രഷന്‍ ഉള്ളവരെ ഇന്റര്‍നെറ്റില്‍ പെട്ടെന്ന് തിരിച്ചറിയാം എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മാനസിക രോഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് യുഗത്തില്‍ അതിന്റേതായ രൂപ പരിണാമങ്ങള്‍ സംഭവിക്കുന്നു എന്നതിന്റെ ഒരു സൂചനയാവാം ഇത്. മനുഷ്യന്റെ പെരുമാറ്റങ്ങള്‍, ആശയ വിനിമയ രീതികള്‍ തുടങ്ങിയവയ്ക്ക് വളരെയധികം മാറ്റങ്ങള്‍ അടുത്ത കാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നാമെല്ലാം ഇന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിഷാദ രോഗമുള്ളവര്‍ ഇന്റര്‍നെറ്റില്‍ എങ്ങിനെ പെരുമാറുന്നു എന്ന് നോക്കാം.

യൂട്യൂബില്‍ നിന്നെങ്ങനെ കാശുണ്ടാക്കാം?

യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.

പതിറ്റാണ്ടുകള്‍ക്ക് അണയ്ക്കാനാകാഞ്ഞ പ്രണയം (യഥാര്‍ത്ഥസംഭവം)

1951ല്‍ ജര്‍മ്മനിയിലെ ഒരു രാസവസ്തുനിര്‍മ്മാണശാലയില്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന റെസി ആല്‍ഫ്രെഡിനെ കണ്ടുമുട്ടി. അന്നു റെസിയ്ക്കു വയസ്സ് ഇരുപത്തൊന്ന്, ആല്‍ഫ്രെഡിന് ഇരുപത്തിനാല്.

ഹോക്കി ഗോൾക്കീപ്പറിൽ നിന്നും ക്രിക്കറ്റ് വിക്കറ്റ് കീപ്പറിലേക്ക്

Suresh Varieth “നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “?…