റോജര്‍ ബാനിസ്റ്റര്‍ നല്‍കുന്ന പാഠം

509

bannister

ഇന്നത്തെ കാലത്ത് ഒരു മൈല്‍ ദൂരം നാല് മിനിട്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുക എന്നത് ഒരു വലിയ സംഭവമായി തോന്നുകയില്ലായിരിക്കാം. എന്നാല്‍, മനുഷ്യന് ഒരിക്കലും നാല് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു മൈല്‍ ദൂരം ഓടാന്‍ കഴിയുകയില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് തിരുത്തിയതോ, റോജര്‍ ബാനിസ്റ്റര്‍ എന്ന ഇരുപത്തിയഞ്ച് വയസുകാരനും.

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റോജര്‍ ബാനിസ്റ്റര്‍ എന്നഇരുപത്തിയഞ്ച് വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി നാല് മിനിറ്റുകള്‍ കൊണ്ട് ഒരു മൈല്‍ ദൂരം ഓടുക എന്ന, അന്നത്തെ കാലത്ത് അവിശ്വസനീയമായ, നേട്ടം കൈവരിച്ചത്. ഇന്ന് ഇതൊരു വലിയ സംഭവമായി കണക്കാക്കുകയില്ലായിരിക്കാം. എന്നാല്‍, ഈ വിഭാഗത്തിലെ ലോക റിക്കാര്‍ഡ് 1999ല്‍ മൊറോക്കോക്കാരനായ ഹിക്കാം എല്‍ ഗൊരേരോ സ്ഥാപിച്ച 3:43.13 ആണെന്നത് കൂടി അറിയുമ്പോഴോ!!!

രാവിലെ ജോഗിങ്ങിന് പോകുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കുറച്ചു കൂടി വ്യക്തമായി ഇത് മനസിലാകും. ജോഗിങ്ങിന് ഒരു മെയില്‍ ദൂരം ഒക്കെ ഓടിയെത്താന്‍ ഏറ്റവും കുറഞ്ഞത് 810 മിനിറ്റ് ആവശ്യമായിവരും നമ്മള്‍ക്ക്.

റോജര്‍ ബാനിസ്റ്ററിന്റെ നേട്ടം ഒരു കായികനേട്ടം എന്നതില്‍ ഉപരി ജീവിതവിജയത്തിന് ഉള്ള ഒരു മാതൃകയായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത് വരെ ഇങ്ങനെയൊരു കാര്യം സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. ഇനി ആരെങ്കിലും ഇത് ചെയ്യാം എന്ന് വിചാരിച്ചാല്‍ തന്നെ ബാക്കിയുള്ളവര്‍ അവരെ നിരുത്സാഹപ്പെടുത്തിയിരുന്നിരിക്കണം. എന്നാല്‍, റോജറിന്റെ നേട്ടത്തിനു പിന്നാലെ ഒരു മാസത്തിനുള്ളില്‍ പത്തോളം ആളുകള്‍ ഇതേ നേട്ടം കൈവരിച്ചു. അപ്പോള്‍, ഇവര്‍ക്കൊക്കെ ഈ പ്രേരകശക്തി എവിടെനിന്നും ലഭിച്ചു? തീര്‍ച്ചയായും റോജര്‍ അത് ചെയ്തുകാണിച്ചപ്പോള്‍ തന്നെ.

റോജറിന്റെ ആ പ്രകടനം നമ്മുക്കൊന്ന് കാണാം.