The Strange Vice of Mrs.Wardh (1971/Italy/Italian)
[Crime,Horror,Mystery]
{6.9/10 of 5K}
Mohanalayam Mohanan
1971 ല്‍ റിലീസ് ചെയ്ത ഇറ്റാലിയന്‍ മൂവി.ഇറ്റാലിയന്‍ പടങ്ങള്‍ പൊതുവേ എനിക്കു മടുപ്പാണ്,അതിനിടയില്‍ 1971 റിലീസും.എങ്കിലും ഞാനീ മൂവി കണ്ടു തീര്‍ത്തു.ആദ്യത്തെ അഭിപ്രായം ഒരാവശ്യവുമില്ലെങ്കിലും മുട്ടിന് മുട്ടിന് സെക്സ് കൂട്ടിച്ചേര്‍ത്ത ചിത്രം.എന്നാല്‍ ആവശ്യത്തിന് കാണിക്കുന്നുണ്ടോ? അതൊട്ടില്ല താനും. പക്ഷേ മുഴുവനും കണ്ടുകഴിഞ്ഞപ്പോഴോ ഉജ്വലമായൊരു സസ്പെന്‍സ് ത്രില്ലറൂം. ട്വിസ്റ്റുകള്‍ക്ക് മേല്‍ ട്വിസ്റ്റുകള്‍ കൊണ്ട് കാണികളെ കീഴ്പ്പെടുത്തുന്ന ചിത്രം.
ഒരു ധനിക കുടുംബത്തിലെ യുവമിഥുനങ്ങള്‍ വിയന്നയിലേക്ക് താമസത്തിന് വരുന്നു.സുന്ദരിയും മദാലസയുമായ ഭാര്യ മിസിസ്.വര്‍ദ്ധ് അസംതൃപ്തയാണ്.എന്നാലും മുന്‍സ്ഥലത്തെ തന്റെ കാമുകന്റെ ഇടപെടലുകളില്‍ നിന്നും ഒരു മോചനമാകും എന്നവള്‍ ആശ്വസിക്കുന്നു.പക്ഷേ വിയന്നയില്‍ പ്രശ്നം വേറേയാണ്.അവിടെ വേശ്യാജോലി ചെയ്യുന്ന സ്ത്രീകളെ പിടികൂടി റേസര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുന്ന ഒരു സൈക്കോപാത്ത്.പിന്നോരു പ്രശ്നം താന്‍ ഉപേക്ഷിച്ചു പോന്ന കാമുകന്‍ ജോര്‍ജ് അവളെ അന്വേഷിച്ച് ഇവിടെ എത്തിയിരിക്കുന്നു,പഴയ ബന്ധം അവര്‍ തുടരുന്നു.ഒരു ദിവസം മിസിസ് വര്‍ദ്ധിനോരു കത്ത് കിട്ടുന്നു.കാമുകനുമായുള്ള കൂടിച്ചേരല്‍ താന്‍ കണ്ടെന്നും താനാവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കിലതു ഭര്‍ത്താവ് നീലിനെ അറിയ്ക്കുമെന്നാണ് കത്ത്.
മിസിസ് വര്‍ദ്ധ് തന്റെ സുഹ്രുത്തായ മീസ് കരോളുമായി കൂടിയാലോചിച്ച് കത്തെഴുതിയത് മുന്‍കാമുകന്‍ ജോര്‍ജാണെന്ന നിഗമനത്തിലെത്തുന്നു.അങ്ങനെ ജോര്‍ജിനെ പരിചയമുള്ള കരോള്‍ പ്രശ്നം താന്‍ ഡീല്‍ ചെയ്യാമെന്ന് പറഞ്ഞു പണവും വാങ്ങി ഭീഷണിക്കാരന്‍ പറഞ്ഞ സ്ഥലത്തു കാത്തു നില്ക്കുന്നു,അവള്‍ സീരിയല്‍ കൊലപാതകിയാല്‍ കൊല്ലപ്പെടുന്നു. അതിനിടയില്‍ ഒരു സ്ത്രീയെ കൊല്ലാനൂള്ള ശ്രമത്തില്‍ സീരിയല്‍ കൊലപാതകി യാദൃശ്ചികമായി കൊല്ലപ്പെടുന്നു.എന്നിട്ടും അതേരീതിയില്‍ ജോര്‍ജ് കൊല്ലപ്പെടുന്നു.പിന്നീട് കൊലപാതകി മിസിസ് വര്‍ദ്ധിന്റെ പിന്നാലേ കൂടുന്നു.തുടര്‍ന്നുള്ള സംഭ്രമജനകമായ സംഭവങ്ങള്‍ കണ്ടാസ്വദിക്കുക.സെക്സ് രംഗങ്ങള്‍ ആവശ്യമില്ലാത്തതും കല്ലുകടിയുമാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
Eduardo Manzanos Brochero എഴുതിയ കഥക്കു ഇവരോടൊപ്പം Ernesto Gastaldi, Vittorio Caronia എന്നിവരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.കൊലപാതകിയേക്കുറിച്ച് ഒരു സൂചന പോലും നല്‍കാതെ അവസാന നിമിഷം മാത്രം കൊലപാതകി പ്രത്യക്ഷപ്പെടുമ്പോള്‍ മിസിസ് വര്‍ദ്ധ് അല്ല ഞെട്ടുന്നത് നമ്മളായിരിക്കും.വര്‍ദ്ധിനെ പോലീസ് ബ്രീഫ് ചെയ്തു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നതാണ് വര്‍ദ്ധ് ഞെട്ടാത്തതിന് കാരണം.അതാണീ ചിത്രത്തിന്റെ സസ്പെന്‍സും .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Sergio Martino.Mrs.വര്‍ദ്ധായി Edwige Fenech ഉം ജോര്‍ജായി George Hilton ഉം Alberto de Mendoza യും വരുന്നു.