നൂറ്റമ്പതു വര്‍ഷം ക്ലൗഡിങ് രംഗത്ത് പഴക്കവും പരിചയസമ്പത്തുമുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികളുണ്ടന്ന്, ചിരിപ്പിച്ചു കൊല്ലും

111

‘ഡേറ്റാമാറ്റിക്സ് പോലെ നൂറും നൂറ്റമ്പതും വര്‍ഷം ക്ലൗഡിങ് രംഗത്ത് പഴക്കവും പരിചയസമ്പത്തുമുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഇവിടെയുണ്ട്. ഇവര്‍ക്കൊന്നും കൊടുക്കാതെയാണ് സ്പ്രിംഗ്ലറിന് കരാര്‍ കൊടുത്തത്’- പി.ടി. തോമസ്

66000 കോടി രൂപ ആണ് മലയാളികളുടെ ഡാറ്റയുടെ വില – പ്രേമചന്ദ്രന്‍

ഒരാളുടെ ഡാറ്റ പതിനായിരം രൂപ വരും – ചെന്നിത്തല

എഴുന്നൂറ് കോടിയാണ് ഡാറ്റയുടെ വില – ഷിബു ബേബി ജോണ്‍

കൊറോണ ഒഴിഞ്ഞു പോയെന്നു കരുതി ഇടതുപക്ഷം അഹങ്കരിക്കണ്ട – നമുക്ക് കാത്തിരുന്ന് കാണാം – ജോസഫ് വാഴക്കൻ

///’ഡേറ്റാമാറ്റിക്സ് പോലെ നൂറും നൂറ്റമ്പതും വര്‍ഷം ക്ലൗഡിങ് രംഗത്ത് പഴക്കവും പരിചയസമ്പത്തുമുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ഇവിടെയുണ്ട്. ഇവര്‍ക്കൊന്നും കൊടുക്കാതെയാണ് സ്പ്രിംഗ്ലറിന് കരാര്‍ കൊടുത്തത്’- പി.ടി. തോമസ്///

ശ്രദ്ധിക്കുക നൂറും നൂറ്റമ്പതും വര്‍ഷങ്ങള്‍ പഴക്കമുള്ള ഐ.ടി കമ്പനികളേ! ആധുനിക കംപ്യൂട്ടറുകള്‍ തന്നെ കണ്ടുപിടിക്കുന്നത് 1970-കളിലാണ്. ഇന്‍റര്‍നെറ്റ് എന്ന ആശയം വികസിപ്പിക്കപ്പെടുന്നത് എഴുപതുകളിലും എന്‍പതുകളിലുമായി. ഇന്ത്യയില്‍ ഇവയൊക്കെ എത്തുന്നത് പിന്നെയും എത്രയോ കഴിഞ്ഞ്.

ഏപ്രില്‍ ഫൂള്‍ പിണറായി നിരോധിച്ചെന്ന് പറഞ്ഞ് ഇയാള്‍ മോങ്ങിയത് വെറുതെയല്ല. അവനവന്‍റെ ആഘോഷദിനങ്ങള്‍ ഇല്ലാതെയാകുമ്പോള്‍ ആരായാലും പ്രകോപിതരാകും. ‘സെര്‍വര്‍’ എന്നു പറഞ്ഞാല്‍ റസ്റ്റോറന്‍റിലെ സപ്ലയര്‍ എന്നും ‘വിന്‍ഡോസ്’ എന്നു പറഞ്ഞാല്‍ കിടപ്പുമുറിയിലെ ജനലുകള്‍ എന്നും മാത്രം മനസിലാകുന്ന എത്ര വോട്ടര്‍മാരുണ്ടാകും കേരളത്തില്‍? അവരിലാണ് 2021-ല്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകളത്രയും. ഈ ലോക്ക് ഡൗൺ സമയത്തും ഇവന്മാരൊക്കെ വലിക്കുന്ന സാധനം ഒരു നൂറു ഗ്രാം എവിടെ കിട്ടും?

കോൺഗ്രസ് നേതാക്കളുടെ മറ്റു പ്രസ്താവനകൾ കണ്ടില്ലേ? കുറച്ചുപേരുടെ ഡേറ്റകൾക്കു കോടാനുകോടി രൂപയുടെ വിലയാണ്. എത്ര അസംബന്ധമാണ്. അതിൽ ശ്രദ്ധേയമായത് വാഴയ്ക്കന്റെ പ്രസ്താവനയാണ്. അയാൾക്കു കൊറോണയെ പറഞ്ഞുവിടാൻ ഉദ്ദേശമില്ല. കേരളത്തിൽ പത്തമ്പതിനായിരം പേരെങ്കിലും മരിച്ചാലേ അടുത്ത ഭരണം തങ്ങൾക്കു കിട്ടൂ എന്നാണു ഉള്ളിലിരുപ്പ്.