Connect with us

Featured

വലിയൊരു പ്രതിസന്ധിയാണ് 2021 മാര്‍ച്ച് 23 മുതൽ സൂയസ് കനാലിൽ ഉടലെടുത്തിരിക്കുന്നത്

വലിയൊരു പ്രതിസന്ധിയാണ് 2021 മാര്‍ച്ച് 23 മുതൽ സൂയസ് കനാലിൽ ഉടലെടുത്തിരിക്കുന്നത്. രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ

 34 total views

Published

on

Sudhakaran Kunhikochi എഴുതിയത്

സൂയസ് കനാലും വ്യാപാര പ്രതിസന്ധിയും

വലിയൊരു പ്രതിസന്ധിയാണ് 2021 മാര്‍ച്ച് 23 മുതൽ സൂയസ് കനാലിൽ ഉടലെടുത്തിരിക്കുന്നത്. രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ ജാപ്പനിസ് ഷിപ്പിങ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ള എവർ ഗിവൺ എന്ന വലിയ ചരക്കുകപ്പൽ, കനാലിലൂടെയുള്ള മറ്റു കപ്പലുകളുടെ ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുന്നത് ലോകവ്യാപാര രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

May be an image of body of water

യാത്ര തടസപ്പെട്ടിരിക്കുന്ന ചരക്ക് കപ്പലുകളുടെ ഉപഗ്രഹ ചിത്രം

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന163 കിലോമീറ്റർ നീളവും 60 മീറ്റർ കുറഞ്ഞ വീതിയുമുള്ള സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ എൻജിനിയർ രംഗത്തെ വിസ്മയമായാണ് അറിയപ്പെടുന്നത്. ഈ കനാലിന്റെ പേരിൽ ഒരു മൂന്നാം ലോകയുദ്ധ ഭീഷണി 1956- ൽ ഉയർന്നു വരുകയുണ്ടായി. ലോകം ചേരി തിരിഞ്ഞു ഏറ്റുമുട്ടാൻ ഒരുങ്ങുകുകയാണെന്ന പ്രതീതി ജനിപ്പിച്ച ആ സംഭവം ‘സൂയസ് പ്രതിസന്ധി ‘ എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

സൂയസ് കനാൽ ചരിത്രത്തിലൂടെ

നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ചെങ്കടലിനും മെഡിറ്ററേനിയനും ഇടയിൽ ഗതാഗതം ഉണ്ടായിരുന്നതായാണു ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ചെങ്കടലും നൈൽ നദിയെയും ബന്ധിപ്പിച്ച് സീനായ് മരുഭൂമിയിലൂടെ ബിസി1850 -ൽ സെനുസ്രേത് മൂന്നാമൻ ഫറവോ ജലപാത ഉണ്ടാക്കിയിരുന്നെന്നാണു ചരിത്രകാരന്മാരുടെ വാദം. കലക്രമേണ മണൽകാറ്റ് കനാലിനെ മൂടിയെങ്കിലും ദാരിയസ് രാജാവ് കനാൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചു. ടോളമിയുടെ കാലത്ത് പൂർത്തീകരിച്ച കനാൽ ഏ ഡി ഏഴാം നൂറ്റാണ്ട് വരെ ഈജിപ്തിന്റെ ജീവനഡിയായി പ്രവർത്തിച്ചു. എന്നാൽ പിന്നീട് ചെളി അടിഞ്ഞ് ഈ പാത അടയുകയായിരുന്നു.
1798-ൽ ഈജിപ്ത് കീഴടക്കിയ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് ഈ വഴിയുള്ള ജലപാത തുറക്കുന്നതിനെപ്പറ്റി വീണ്ടും ആലോചിച്ചു. അതിനായി വിദഗ്ധ സംഘത്തെയും നിയോഗിക്കുകയും ചെയ്തു. എന്നാൽ സർവേ സംഘത്തിന്റെ കണക്കുകൂട്ടൽ പലയിടത്തും തെറ്റി. ഒടുവിൽ നൽകിയതാകട്ടെ തെറ്റായ റിപ്പോർട്ടും. മെഡിറ്ററേനിയനേക്കാളും 30 അടി ഉയരത്തിലാണ് ചെങ്കടൽ എന്നായിരുന്നു അതിലൊന്ന്. കനാൽ നിർമിച്ചാൽ നൈൽ ഡെൽറ്റ പ്രദേശത്തെയാകമാനം മുക്കുന്ന വെള്ളപ്പൊക്കമുണ്ടാകുമെന്നും അവർ റിപ്പോർട്ടിൽ പറഞ്ഞു. ഇതോടെ ആ ശ്രമത്തിൽ നിന്ന് നെപ്പോളിയൻ പിന്മാറി.

May be an image of body of water and natureപത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യൂറോപ്പിന് ഏഷ്യയുമായുള്ള വ്യാപാരത്തിനായി ആഫ്രിക്കന്‍ വന്‍കര ചുറ്റി വരണമായിരുന്നു. ഏറ്റവും വേഗതയേറിയ വാണിജ്യക്കപ്പലിന് പോലും ഇന്ന് ആഫ്രിക്കന്‍ വന്‍കര ചുറ്റിവരാന്‍ ഒരാഴ്ച സമയം വേണമെന്നിരിക്കെ അതിലും വേഗമേറിയ ജലപാത ആവശ്യമാണെന്ന് വന്നു. ചരക്ക് കപ്പലുകള്‍ക്ക് യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കും തിരിച്ചും കടക്കാനുള്ള സുഗമമായ ജലപാത എന്ന ആശയത്തെ തുടര്‍ന്നാണ് സൂയസ് കനാലിന്‍റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്.

1830 – ൽ ബ്രിട്ടന്റെ നേതൃത്വത്തിൽ ബ്രിട്ടിഷ് സഞ്ചാരിയും നാവികനുമായ എഫ്. ആർ. ചെസ്നിയുടെ നേതൃത്വത്തിൽ ജലപാത സംബന്ധിച്ച പഠനം ആരംഭിച്ചു. അതിനിടെ ഫ്രഞ്ചുകാരനായ ഫെർഡിനാൻഡ് ഡി ലെസ്സപ്സിൻ ഈജിപ്ഷ്യൻ ഗവർണർ മുഹമ്മദ് സയ്ദ് പാഷയുമായി കൂടിക്കാഴ്ച നടത്തി സൂയസ് കനാൽ കമ്പനി തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. ഫ്രാൻസിന്റെ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി ഇതിനു പിന്തുണ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ ബ്രിട്ടൻ ഭയന്നിരുന്നത്, ആഗോള കപ്പൽ ഗതാഗതത്തിലുള്ള മേധാവിത്തം സൂയസ് കനാലിന്റെ നിർമാണത്തോടെ ഇല്ലാതാകും എന്നതായിരുന്നു. അതിനാൽത്തന്നെ കനാൽ വരാതിരിക്കാൻ രാഷ്ട്രീയപരമായ പല നീക്കങ്ങളും ബ്രിട്ടൻ നടത്തിയതായി ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.

Advertisement

May be an image of outdoors1859 ഏപ്രിൽ 25നു ഫെർഡിനാൻഡ് ഡി ലെസ്സപ്സിന്റെ നേതൃത്വത്തിലാണു കനാലിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരേ സമയം 30,000 തൊഴിലാളികൾ വരെ ജോലി ചെയ്താണ് അന്നു പണി പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് കോളറ പൊട്ടിപ്പുറപ്പെട്ടതും തൊഴിലാളികളുടെ ലഭ്യതയും അവർക്ക് നൽകുന്ന കൂലി കുറവും തൊഴിൽ പീഡനവും രാഷ്ട്രീയ പ്രശ്നങ്ങളും തുടങ്ങി നിരവധി പ്രതിസന്ധികൾ ജലപാത നിർമാണത്തിനു പലപ്പോഴും വിഘാതം നിന്നു.

എങ്കിലും, ഈ സാഹചര്യങ്ങൾക്കിടയിലും നിർമ്മാണം മുന്നോട്ടു പോയി. 10 വർഷത്തിനൊടുവിൽ 1869 നവംബർ 17ന് കനാൽ കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 10,000 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ലോകകപ്പൽ ഗതാഗതത്തിൽ വൻ മാറ്റങ്ങളാണ് സൂയസ് കനാല്‍ കൊണ്ടുവന്നത്. അവയിൽ പ്രധാനപ്പെട്ടവ:

1) അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമുള്ള മാർഗം തുറന്നു.
2) ഏഷ്യ– യൂറോപ്പ് വൻകരകൾക്കിടയിൽ ചരക്കുകൾ എത്തിക്കാൻ ഇത് ഏറ്റവും ചെലവുകുറഞ്ഞ മാർഗമായി.
3) അറബ് രാജ്യങ്ങളിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതിക്ക് പുതിയ പാതയായി.
4) യൂറോപ്പിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ഏഷ്യയിലേക്കുള്ള ധാന്യങ്ങളും മറ്റ് ഉൽപന്നങ്ങളും കയറ്റിയുള്ള പ്രധാന ഗതാഗതവും സൂയസ് കനാൽ വഴിയായി.

ഈജിപ്തിലെ സൂയസ് ഇസ്തമസ് കരഭൂമിയുടെ തെക്ക് വടക്കായാണ് സൂയസ് കനലിന്റെ സ്ഥാനം. മെഡിറ്ററേനിയൻ തുറമുഖത്തുള്ള സെദ് തുറമുഖം മുതൽ തെക്ക് സൂയസ് പട്ടണത്തോട് ചേർന്നുള്ള തെഫിക് തുറമുഖം വരെ നീളുന്ന ഈ കനാൽ ലോകത്തിന്റെ ചരക്ക് കൈമാറ്റ സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കുന്നു. ആഫ്രിക്കൻ വൻകര ചുറ്റിയുള്ള ദീർഘായാത്ര ഒഴിവാക്കാം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഇന്ന് ആഗോള ചരക്ക് നീക്കത്തിന്റെ 12 ശതമാനവും ഈ കനാൽ വഴിയാണ്. ക്രൂഡ് ഓയിൽ വിതരണത്തിന്റെ 4.4 ശതമാനവും ഇത് വഴിയാണ് നടക്കുന്നത്. സിഎസ്എയുടെ കണക്കുകള്‍ പ്രകാരം 2020 ല്‍ ഏതാണ്ട് 19,000 കപ്പലുകളാണ് സൂയസ് കനാല്‍ വഴി കടന്ന് പോയത്. അതായത് ഒരു ദിവസം ശരാശരി 51.5 കപ്പലുകള്‍ എന്ന കണക്കില്‍. ഇത്രയും കപ്പലുകള്‍ ഏതാണ്ട് 1.17 മില്യണ്‍ ടണ്‍ ചരക്കാണ് ഒരു വര്‍ഷം സൂയസ് കനാല്‍ വഴി കടത്തിയത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സുപ്രധാന ജലപാതയില്‍ രൂപപ്പെട്ടിരിക്കുന്ന ഏറ്റവും പുതിയ ഗതാഗത തടസം 400 മില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഓരോ മണിക്കൂറിലും ലോക സാമ്പത്തിക രംഗത്ത് ഉണ്ടാക്കികൊണ്ടിരിക്കുന്നത് എന്നത് ലോകവാണിജ്യ രംഗത്ത് സൂയസ് കനാൽ വഹിക്കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ വ്യാവസായിക രംഗം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് ഇപ്പോഴേത്തേത്.

 35 total views,  1 views today

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement