Entertainment
ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

വലിയൊരു ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ഭാവന അഭിനയിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ എന്ന ഹ്രസ്വചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. പഞ്ചിങ് പാഡിൽ ഇടിക്കുകയും തൊഴിക്കുകയും ഒക്കെ ചെയുന്ന ചെയുന്ന ഭാവനയുടെ വീഡിയോ തീർച്ചയായും മികച്ചൊരു സന്ദേശം നൽകുന്നതാണ്. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ് സംവിധായകൻ. മൈക്രോ ചെക്ക് ആണ് നിർമാതാക്കൾ. ലൊക്കേഷൻ കൊച്ചിയിലാണ് . ചിത്രം ഉടൻ റിലീസ് ചെയ്യും.
1,043 total views, 4 views today