Deepa Seira
ക്ലാസ്സ്‌ ടീച്ചറുടെ ക്ഷമാപണ കത്ത് കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രശസ്തമായ എറണാകുളം സെന്റ് തെരേസ സ്കൂൾ… അവിടെ സുഹൃത്ത് ചിത്തിരയുടെ കസിന്റെ മകൾ പഠിക്കുന്ന ക്ലാസ്സിലെ ബോർഡാണിത്… കാരണം തിരക്കിയപ്പോൾ, എന്തോ ഡാറ്റാ ആവശ്യങ്ങൾക്കായിട്ടാണത്രെ കുഞ്ഞുങ്ങൾ കാൺകെ ഈ മാലിന്യമെഴുതിയിട്ടിരിക്കുന്നത് !ജാതി ഏതൊക്കെ, എത്ര തരം എന്നത്‌ വളരെ വ്യക്തമായി മൂന്നാം ക്ലാസ്സിലെ കുട്ടികളെ മനസ്സിലാക്കിച്ച് കളഞ്ഞു !!!
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി ക്രിസ്ത്യാനിയെയും മറ്റു ജാതിക്കാരെയും തിരിച്ചറിയിക്കാൻ കന്യാസ്ത്രിയമ്മമാർ ചെയ്തത് എന്താണെന്നോ? അവർക്ക് മോറൽ സയൻസ് ക്ലാസും, ഞങ്ങൾക്ക് catechism ക്ലാസും! ഇപ്പോഴും അങ്ങനെയൊക്കെ തന്നാരിക്കും ല്ലെ? എല്ലാവർക്കും കിട്ടേണ്ടത് moral values തന്നെ അല്ലെടെയ്? പിന്നെന്തോന്ന് രണ്ട് തരം??? ഈ ചോദ്യം അന്നേ മനസ്സിലുണ്ട് !
പിന്നെ SSLC ബുക്കിലെ പേജിൽ ജാതിക്കോളം എന്താണെന്നും എങ്ങനെ പൂരിപ്പിക്കണം എന്നും “സ്പെഷ്യൽ ക്ലാസ്സ്‌” ഉണ്ടായിരുന്നു… അന്ന് ഒബിസി എന്താണെന്ന് ചോദിച്ചപ്പോൾ വളരെ വ്യക്തമായി ‘താഴ്ന്ന ജാതിക്കാരാണ്’ എന്ന് പറഞ്ഞ ഉന്നതകുലജാതയായ ടീച്ചറെ പ്രത്യേകം സ്മരിക്കുന്നു… !!
അല്ല, ബോർഡിലും ബുക്കിലും ഇങ്ങനെ വിശാലമായി എഴുതുന്നത് കാണുമ്പോൾ ഇതൊക്കെ എന്താണെന്ന് ചോദിക്കുന്ന കുട്ടികളോട് വേറെന്ത് പറയാൻ അല്ലേ? എല്ലാവരും മനുഷ്യരാണെന്ന് പറഞ്ഞാൽ അവർ ചോദിക്കില്ലേ പിന്നെന്തിനാണ് ആ “total strength”എന്ന ആദ്യത്തെ വരി ഇങ്ങനെ അഞ്ചും ആറുമായി വേർതിരിച്ചെഴുതിയിരിക്കുന്നത് എന്ന് !!
ഉത്തരം മുട്ടും…
കാരണം വരുന്ന തലമുറ മതത്തെയല്ല, മനുഷ്യനെ അറിഞ്ഞാണ് വളരാൻ പോകുന്നത്… മതത്തെ ഭക്തിയേക്കാൾ ഏറെ ഭ്രാന്തായി, വേർതിരിവായി, അറിവില്ലായ്മയായി കൊണ്ട് നടക്കുന്നവർക്ക് ഉത്തരം മുട്ടുന്ന കാലം വിദൂരമല്ല… കുഞ്ഞുങ്ങളിലാണ് പ്രതീക്ഷ…
അതുമിങ്ങനെ…..
(സെയ്‌റ)
Pic&details courtsey: chithira kusuman
**********-******************************
നേരത്തെ, എൽകെജി ക്ലാസിലെ ബോർഡിൽ കുട്ടികളുടെ strength ജാതി അടിസ്ഥാനത്തിൽ തിരിച്ച, മേലുദ്യോഗസ്ഥർക്ക് കൊടുക്കാനുള്ള ഡാറ്റ ബോർഡിൽ എഴുതിയിരുന്നത് ഷെയർ ചെയ്തിരുന്നു. അത്‌ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർ പ്രിൻസിപ്പലിന് ഇങ്ങനെ ഒരു കത്ത് കൊടുത്തിട്ടുണ്ട്. ആ ടീച്ചർ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ ഇട്ടപോസ്റ്റ് റിമൂവ് ചെയ്യുന്നു. ഈ പോസ്റ്റ് എന്നോട് ഷെയർ ചെയ്യാനും ഇപ്പോൾ റിമൂവ് ചെയ്യാനും ആവശ്യപ്പെട്ടത് എന്റെ കസിൻ ആണ്. അവർക്ക് നേരിട്ട് ഇത് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് എന്നോട് ആവശ്യപ്പെട്ടത്. ആ പോസ്റ്റ് പലരീതിയിൽ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിൽ സങ്കടമുണ്ട്, പക്ഷേ ചെറിയ മക്കളെ ഏത് രീതിയിൽ വേറെയായി തിരിക്കുന്നതിനും എതിരായതിനാൽ ആ സ്‌കൂളിൽ ഇനിയിത് ആവർത്തിക്കില്ല എന്നറിയുന്നതിൽ സന്തോഷം..
—-

ചിത്തിര കുസുമം ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടു ഫേസ്‍ബുക്കിൽ ഇട്ടപോസ്റ്റ് ഞങ്ങൾ പ്രസിദ്ധീകരിച്ചതിന് ലിങ്ക് > കുട്ടികളെ ജാതീയമായി വേർതിരിച്ചു എഴുതിയ അധ്യാപകരേ നിങ്ങളോടു ലജ്ജ തോന്നുന്നു

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.