കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്കളിലെ അദ്ധ്യാപകനാണ് കെ.കെ.കലേശനെന്ന ഹിന്ദു വർഗ്ഗീയവാദിയായ ‘അധ്യാപകൻ’ ക്ലാസിലെ മുസ്ലിംപെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ തയാറായിക്കോളാൻ ഉപദേശിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത നേരിട്ടെത്തി സ്‌കൂളിൽനിന്നു പൊയ്ക്കോളാനുള്ള ഓർഡർ കൈയിൽകൊടുത്ത് പറഞ്ഞുവിട്ടു.

കുറേ ഹിന്ദുക്കൾക്കിപ്പോൾ ആർ എസ് എസ് വാല് മുളച്ചിട്ടുണ്ട്. ഇന്ത്യ അവരുടെയൊക്കെ തന്തമാർക്കു സ്ത്രീധനം കിട്ടിയത് എന്നാണ് ഉള്ളിലിരുപ്പ്. ഈ രാജ്യം ആരുടെയും സ്വന്തമോ വാഗ്ദത്ത ഭൂമിയോ അല്ല. ഈ രാജ്യത്തിൽ ജാതിമത ഭേദമന്യേ എല്ലാരും തുല്യ അവകാശികളാണ്. അത് മനസിലാക്കണം എങ്കിൽ ചരിത്രം പഠിക്കണം. സാഹിത്യ സൃഷ്ടികൾ ആയ പുരാണേതിഹാസങ്ങൾ അല്ല ചരിത്രം. യഥാർത്ഥ ചരിത്രം പഠിക്കാത്തതിന്റെ കുഴപ്പമാണ് ഇവന്റെയൊക്കെ പ്രശ്നം.

വിദ്യ പറഞ്ഞുകൊടുക്കേണ്ട അധ്യാപകൻ തന്നെ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുന്നു എങ്കിൽ നമ്മുടെ നാട് അത്രമാത്രം അപകടത്തിലേക്കാണ് പോകുന്നതെന്ന് അനുമാനിക്കാം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.