വാടകക്കാരന്‍ – സുഹാസ് പാറക്കണ്ടി…

847

Untitled-2

ആകുടുസ്സുമുറിയില്‍നിന്നും അയാളുടെ ബാഗും വസ്ത്രങ്ങളും വായുവിലൂടെ പുറത്തേക്കുപറന്നു. ‘വാടക തരാന്‍ കാശില്ലെങ്ങില്‍ നീ വല്ലപാര്‍ക്കിലും പോയി കിടക്ക്; കാശു തരാതെ എന്റെ മുറിയില്‍ കിടക്കാമെന്ന്കരുതേണ്ട.. പോപുറത്ത് !!!’, വാടകക്കാരന്‍അലറി.

ഒരു രണ്ടീസം കൂടെ കഴിഞു തരാം , ശമ്പളം കിട്ടിട്ടില്ല , ഇന്നലേം ഞാന്‍ കാലുപിടിച്ചു പറഞ്ഞതാ ആഫോര്മാനോട് , പക്ഷെകിട്ടീല്ല … ഇല്ലെങ്ങി ആരൊടെലും കടംവാങ്ങി ഞാന്‍തരാം .. ഒരു രണ്ടീസം കൂടെ.. അയാള്‍ കടകക്കാരനോടു കെഞ്ചി..

ഇന്ന്തീയതി അഞ്ചായില്ലേ ?? തനിക്കറിയില്ലേ വാടക കൊടുക്കണംന്നു ??? കാശില്ലാഞ്ഞിട്ടല്ല , ഇതൊക്കെ അങ്ങനെ മതി എന്ന് വിചാരിച്ചില്ലെങ്ങില്‍ നീ ഇന്നലെ തന്നെ വാടക ശരിയാക്കും എനിക്കറിയില്ലേ … വലിയ ലാഭം ഒന്നുല്ല എന്നിട്ടും ഞാനിതു നടത്തുന്നതെ തന്നെ പോലെകുറെയാളുകള്‍ ജീവിച്ചോട്ടെ എന്ന് വിചാരിച്ച .. അതാ ഇപ്പം കൊഴപ്പം ആയതു .. നീ ഏതായാലും ബാകി എല്ലാവര്‍ക്കും ഒരുപാഠം ആവട്ടെ …. ഇല്ലങ്കില്‍ അവരും തരില്ല അടുത്തമാസം ..

ആഹ് … വേഗം പൊയ്‌ക്കോ… എവിടേലും പോ!!!!!!!!!

ഉടുത്തിരുന്ന കയലിമുണ്ടിന്റെ ഒരറ്റം കൊണ്ടുമുഖം തുടച്ചു അയാള്‍ ആകൊച്ചുമുറിയുടെ മൂലയില്‍നിന്നു പതിയെ പുറത്തേക്കു നടന്നു. പ്രവാസിയായ ശേഷം ആദ്യമായി അയാളുടെ കണ്ണുകള്‍ നിറഞ്ഞു.. പട്ടിയെ പോലെ തന്നെ ഈമുറിയില്‍നിന്നും ആട്ടി പുറത്താക്കിയപ്പോള്‍ , ഒപ്പം മുറിയില്‍ ഉണ്ടായിരുന്നവരില്‍ ഒരാളെങ്കിലും അയാള്‍ക്ക് വേണ്ടി സംസാരിക്കും എന്നയാള്‍ കരുതി പക്ഷെ … അയാള്‍ക്ക് വേണ്ടി ഒരുനാവുപോലും ചലിച്ചില്ല , അരുതെന്ന്പറയാന്‍ ഒരുകൈപോലും ഉയര്‍ന്നില്ല .

ആറു പേര്‍ താമസിക്കുന്ന ആകുടുസ്സുമുറിയില്‍ ഒരുപാടു അസൌകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും , അയാളുടെ ചെറിയ വരുമാനത്തിന്പറ്റിയ ഒരുമുറിയായിരുന്നു.

കൃത്യമായി ശമ്പളം കിട്ടാതെ പലരില്‍നിന്നും കടം വാങ്ങി കഴിഞ്ഞ മാസം വരെ വാടക കൊടുത്തു പക്ഷെ ഇത്തവണ ആരോടും ചോദിക്കാനില്ല , നാലു മാസത്തെ ശമ്പളം കുടിശ്ശികയാണ് , കടം വാങ്ങിയ കാശുകൊടുത്തിട്ടില്ല … പിന്നെ ആരോടു ചോദിക്കാന്‍!!!… അയാള്‍ ആത്മഗതം ചെയ്തു .

വീട്ടിലെ കാര്യങ്ങള്‍ ഇതിലേറെ പരിതാപകാരമാണ് . ഫീസടക്കാന്‍ കാശില്ല തെമകള്‍ കുറച്ചു ദിവസമായി കോളെജിനു പുറത്താണ് .. പ്രാരാബ്ദങ്ങളുടെ പട്ടികനിരത്തി ഭാര്യ…..

വീട്ടിലേക്കു വിളിക്കാതെ രണ്ടുദിവസമായി , ശമ്പളം നാളെ കിട്ടും നാളെ കിട്ടുംഎന്ന്പറഞ്ഞു മടുത്തു.

പൊരി വെയിലില്‍ , ചുട്ടു പഴുത്ത വാര്‍ക്കകമ്പിയില്‍ ജോലി ചെയ്തു തിരിച്ചു വരുമ്പോള്‍ വൈകിട്ട്വീട്ടിലേക്ക് വിളിക്കുന്നത് ഒരിത്തിരിആശ്വാസത്തിനാണ്പക്ഷെ ഇപ്പം അതും നഷ്ടമായി .അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി …

ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി അയാള്‍ക്ക് മുന്നില്‍നിന്നു പല്ലിളിച്ചു …

അയലില്‍ അലക്കിയിട്ടിരുന്ന കവര്‍ഓള്‍** എടുത്തു അയാള്‍ബാഗില്‍ കുത്തിതിരുകി . ബാഗും എടുത്തു പതിയെ റോഡിലേക്കിറങ്ങി. ഇരുള്‍ വീണു തുടങ്ങിയ പാതയോരത്ത്‌തെരുവ്വിളക്കുകള്‍ പ്രകാശിചുതുടങ്ങി . എങ്ങോട്ട്‌പോകും എന്നറിയാതെ ഒരു നിമിഷം അയാള്‍ പകച്ചു നിന്നു . കൂടെ ജോലി ചെയുന്നവര്‍ ലേബര്‍കാമ്പിലാണ്താമസം .. കമ്പനി വിസ ഇല്ലാത്ത അയാള്‍ക്ക് അവിടെ താമസിക്കാന്‍ പാടില്ലായിരുന്നു .

വഴിയരികിലെ ബസ്റ്റൊപ്പില്‍ അയാള്‍ ഇരുന്നു , അയാള്‍ക്ക് ലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു , പേഴ്‌സ്തുറന്നുനോക്കി … ഒരു പിടി തുണ്ട്കടലാസുകളല്ലാതെ അതില്‍ ഒന്നും ഇല്ലായിരുന്നു .. റോഡിലൂടെ എങ്ങോട്ടോ കുതിച്ചു പായുന്ന വാഹനങ്ങള്‍,. അയാളുടെ മനസ്സ്പുറകോട്ടു സഞ്ചരിച്ചു ..

നാട്ടില്‍ അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടായിരുന്ന ഒരുവാര്‍ക്ക പണിക്കാരന്‍ ആയിരുന്നു അയാള്‍. പക്ഷെ ഈനാല്‍പത്തി അഞ്ചാംവയസ്സിലും ഒന്നും മിച്ചം വെക്കാന്‍ കഴിയുന്നില്ലലോ എന്ന ചിന്ത അയാളെ വേട്ടയാടി .. , മകള്‍ വളര്‍ന്നുവരുന്നു , ഒരൂകല്യാണം … ഈശ്വരാ !!!!!!! അയാളുടെ നെഞ്ചില്‍ തീആളി . പഠിക്കാന്‍ മിടുക്കിയായ മകളെ നല്ലനിലയില്‍ പഠിപ്പിക്കണം, കല്യാണംകഴിപ്പിക്കണം എന്ന ചിന്തഅയാളെ ഒടുവില്‍ഒരു ‘ഫ്രീവിസയില്‍ ‘ ഈപ്രവാസഭൂമികയില്‍എത്തിച്ചു .

ജോലിക്കായി പലരെയും കണ്ടു ഒടുവില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലികിട്ടി. പ്രവാസഭൂമിക്കു മുകളില്‍ സൂര്യന്‍ കത്തി നിന്നു. പൊരിവെയിലിലെ ജോലി അയാള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു .. പലപ്പോഴും അയാള്‍ കുഴഞ്ഞു വീണു . പക്ഷെ തോല്‍ക്കാന്‍ മനസ്സില്ലാത്ത അയാള്‍ കൊടും ചൂടിലും പിടിച്ചുനിന്നു .

ദിവസങ്ങള്‍ എണ്ണി അയാള്‍ ശമ്പളം കിട്ടുന്ന ദിവസത്തിന്നായി കാത്തിരുന്നു. ആദ്യത്തെ ശമ്പളം പരമാവധിമിച്ചം വെച്ച്‌നാട്ടിലേക്ക് അയക്കണം .. മുന്നുനാല്മാസം കൊണ്ടു വിസയുടെ കടംവീട്ടണം പിന്നെ മോളുടെ കല്യാണത്തിന്കുറച്ചു പണം വേണം … വയ്യ അധികകാലം ഇവിടെ ജീവിക്കാന്‍ വയ്യ ….

ശമ്പളം കിട്ടേണ്ട ദിവസം വന്നെത്തി അയാള്‍ ഫോര്മാനോടു ശമ്പളം ചോദിച്ചു പക്ഷെ അയാളുടെ സ്വപ്നങ്ങള്‍ക്ക്മുകളില്‍ തീകോരിയിട്ട് ഫോര്മാന്‍പറഞ്ഞു ‘ഒരുമാസംശമ്പളംപിടുത്തംഉണ്ട്അത്കഴിഞ്ഞേകിട്ടൂ’.

ഈശ്വരാ … അയാള്‍ തലയില്‍കൈവെച്ച്തറയില്‍ ഇരുന്നു പോയി .. റൂമിന്റെ വാടക, ഭക്ഷണം .. വീട്ടിലെ കാര്യങ്ങള്‍ .. പലിശക്കു വാങ്ങിയ വിസയുടെപൈസ … എന്ത്പറയണമെന്നറിയാതെ ആയാള്‍ അവിടെത്തന്നെ ഇരുന്നു.

ഹെയി ജോലിസമയത്ത് ഇങ്ങനെ ഇരിക്കാന്‍ പറ്റില്ല .. പോയിജോലിചെയ്യ് , ഫോര്‍മാന്‍ വിളിച്ചുപറഞ്ഞു.

മാസങ്ങള്‍ കടന്നുപോയി ഇതാനാല്മാസമായി .. ഒരുറിയാല്‍ പോലും അയാള്‍ക്ക് ശമ്പളം ലഭിച്ചില്ല .. പക്ഷെ .. വീടിലേക്കുള്ള വിളി ഒരിക്കലും അയാള്‍ മുടക്കിയില്ല ആരോടെങ്കിലും കടം വാങ്ങി അയാള്‍ വീട്ടിലേക്കു എന്നും വിളിക്കുമായിരുന്നു , കഷ്ടപാടുകളെകുറിച്ച് അയാള്‍വീട്ടില്‍ പറയാറില്ലയിരുന്നു … ശമ്പളം വൈകും എന്ന്മാത്രമെ പറഞ്ഞിരുന്നുള്ളൂ… കഷ്ടപ്പാടുകള്‍ തന്റേതുമാത്രമാണെന്നും അതോര്‍ത്തുആരും ദുഖിക്കരുതെന്നും അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു.

ചിന്തകള്‍ കാടുകയറിയപ്പോള്‍ ഉറക്കം അയാളെമാടിവിളിക്കുകയായിരുന്നു .. അയാള് ആ ബസ്‌റൊപ്പില്‍ ഇരുന്നു ഉറങ്ങിപോയി …

ഹെയി .. ഹലോ , തോളില്‍ ആരോ തട്ടിയപ്പോള്‍ അയാള്‍ഞെട്ടി എഴുന്നെറ്റു . മുന്നില്‍ ഒരു ചുവന്ന പോലീസ്വാഹനം .. തൊട്ടരികില്‍ പോലീസുകാരന്‍ .. ‘ജിബ്പതാക്ക, ഐഡി .. ഐഡി ..’ പോലീസുകാരന്‍ കൈകള്‍ നീട്ടി .

വന്നിട്ട്‌നാല്മാസമായെങ്കിലും ഐഡിഇതുവരെശരിയാക്കിയിട്ടില്ലയിരുന്നു .. അതിനുംകാശുവേണമായിരുന്നു. അയാള്‍ നിശ്ശബ്ധനായി … ‘യഅള്ളതാല്‍ ‘.. പോലീസുകാരന്‍വാഹനത്തിനടുതെക്ക്‌നടന്നു, പിന്നാലെബാഗുംതൂക്കിപിടിച്ചു കുനിഞ്ഞശിരസ്സും നിര്‍വികാരമായ മനസ്സുമായിഅയാളും …

വാഹനത്തിലേക്ക്‌നടക്കുമ്പോള്‍ അയാള്‍ ഒന്ന്തിരിഞ്ഞുനോക്കി … അടുത്ത ബില്‍ഡിങ്ങിലെ വാടകപിരിക്കാനായി വേഗത്തില്‍നടന്നു പോകുന്ന വാടകക്കരാന്‍ … ഈശ്വരാആരായിരിക്കും അവന്റെ അടുത്തഇര ?? അയാളുടെ ആതമഗതം ഒരുചുടുനിശ്വസമായി പുറത്തുപോയി !!!!

 

Previous articleഒരു അനാർക്കിസ്റ്റിന്റെ പ്രണയയാത്രകൾ (1)
Next articleമധ്യവയസിലെ സ്ത്രീകളുടെ ലൈംഗികപ്രതിസന്ധി
വായനയെ ഇഷ്ട്ടപെടുന്ന , എഴുത്തിനെ ഇഷടപ്പെടുന്ന , നാടകങ്ങളെ ഇഷ്ടപെടുന്ന ഒരു സാധാരണ പ്രവാസി . ഖത്തറിലെ മലയാളികളുടെ കലാ സാമൂഹിക സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ ഒരു സജീവ പ്രവത്തകന്‍ ; ഒരു സ്വകാര്യ പ്രോജക്റ്റ് മാനെജ്മെന്റ് സ്ഥാപനത്തില്‍ ലീഡ് ആയി ജോലി ചെയ്യുന്നു .. സൌഹൃദത്തെയും , സുഹൃത്തുക്കളെയും ഒരു പാടു ഇഷ്ടം ... കലയെയും കലാപ്രവത്ത്നത്തെയും ഏറെ സ്നേഹിക്കുന്ന ഒരു തനി നാട്ടുമ്പുറത്ത്കാരന്‍ ... സ്വദേശം കോഴിക്കോട് ജില്ലയില്‍ പേരാബ്ര .. ഇനിയും അറിയാന്‍ , എന്നെ വായിക്കാന്‍ www.onanalilemazha.com