The Thaw (Odwilz)
[2022- Polish, (Crime, Drama, Thriller)]

Jaseem Jazi

കൊലചെയ്യപ്പെട്ട നിലയിൽ, പൂർണ ഗർഭിണിയായ ഒരു യുവതിയുടെ ശവശരീരം കണ്ടെത്തുന്നു.! പോലിസ് പരിശോധനയിൽ അവളുടെ കുഞ്ഞിനെ കൊലയാളി തട്ടിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഡീറ്റെക്റ്റീവ് ‘സെവിയ്യ’യുടെ കൈകളിലേക്കാണ് ഈ കേസ് എത്തുന്നത്. ഭർത്താവിന്റെ പെട്ടന്നുള്ള മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും മോചിതായാവാതെ മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോവുന്ന സമയമായിട്ട് കൂടെ, തന്റെ പൂർണമായ ആത്മാർത്ഥയും പരിശ്രമവും നൽകി ആ ലേഡി ഡീറ്റെക്റ്റീവ് കൊലയാളിയെ തേടുകയാണ്. അവരുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഒരുപാട് നിഗൂഢമായ സംഭവങ്ങൾ അവർക്ക് നേരിടേണ്ടി വരുന്നു. സദാ സമയം തന്നെ പിന്തുടരുന്ന കറുത്ത കാർ, ആരോ ഗിഫ്റ്റായി നൽകുന്ന വെളുത്ത പൂക്കൾ, പാഴ്സലായി വരുന്ന ബോക്സിലടച്ച പന്നിയുടെ ശവം.. തുടങ്ങിയവ.!

കൊലപാതകിയെ കണ്ടെത്തുക എന്നതോടൊപ്പം തന്നെ നഷ്ട്ടപ്പെട്ട കുട്ടിയെ കണ്ടെത്തുക എന്ന ദൗത്യം കൂടെ ചുമലിൽ വീഴുന്ന ആ ഡീറ്റെക്റ്റീവിന് അതിന് സാധിക്കുമോ, അതിനവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എന്തെല്ലാമായിരിക്കും തുടങ്ങിയ കാര്യങ്ങളാണ് ‘The Thaw (Odwilz)’ എന്ന പോളിഷ് സീരിസ് പറയുന്നത്. നോർഡിക് സ്വഭാവമുള്ളൊരു ഡാർക്ക്‌ മൂഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് ‘The Thaw’

ആറ് എപ്പിസോഡുകൾ മാത്രമാണ് ഇതിനുള്ളത്. ഒരു സ്ലോ-ബേൺ ഐറ്റം ആണെങ്കിൽ കൂടിയും വളരെ എൻഗേജിങ് ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. നിഗൂഢമായ ഒരു അന്വേഷണ കഥ പറയുന്നതോടൊപ്പം തന്നെ, ഇരുണ്ടതും ചാരനിറമാർന്നതുമായ പ്രകൃതി ദൃശ്യങ്ങൾ നിറഞ്ഞ ഫ്രെയിമുകളും, പതിയെ ഇരച്ചു കേറുന്ന പശ്ചാത്തല സംഗീതവും ചേർന്ന് ഗംഭീരമായ ആമ്പിയൻസ് നൽകുന്നുണ്ട് സീരിസ്. ആ ഫീലും സസ്പെൻസും അവസാന എപ്പിസോഡ് വരെ സീരിസ് നിലനിർത്തുന്നുമുണ്ട്. അത് കൊണ്ട് തന്നെ വളരെ ഡാർക്ക് ആയ അറ്റ്മോസ്ഫിയറിക്ക് ആയ കുറ്റാന്വേഷണ കഥകളിൽ താല്പര്യമുള്ളവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.

You May Also Like

ഏതൊരു സിനിമാ പ്രേമിയും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് 12th Man

THE 12TH MAN (2017) Vijil M Lal “രക്തവും മാംസവും മജ്ജയുമുള്ള ഇതുപോലൊരു മനുഷ്യൻ…

“പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ് “

പ്രശാന്ത് നീലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . 2018 ൽ…

പ്രൊഡ്യൂസർക്ക് നഷ്ടം വരുത്താതെ സിനിമയെടുക്കണമെന്ന നിലപാടുള്ള, ലോ ബജറ്റ് സിനിമകളുടെ വിജയത്തിലൂടെ അത് തെളിയിച്ച സംവിധായകൻ

സിനിമാ സംവിധായകൻ പി.ജി. വിശ്വംഭരൻ്റെ 13-ാം ഓർമ്മദിനം ✨️ Saji Abhiramam 1980 കളിലെ ആക്ഷൻ…

“ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും”, രോഷത്തോടെ ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ കഴിവുതെളിയിച്ച താരമാണ്. നാടകീയ അഭിനയമെന്നും ഓവറക്റ്റ് എന്നും…