കഴിഞ്ഞ കുറേ ദിവസങ്ങളായി തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ജേർണി’യുടെ ചിത്രീകരണത്തിലാണ് നാനാപടേക്കർ . ദശാശ്വമേധ് ഘട്ടിലേക്കുള്ള വഴിയിലാണ് നാനയുടെ ‘ജേർണി’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. കോസ്റ്റ്യൂമിൽ നിൽക്കുന്ന തന്റെ അടുത്തേക്ക് ഫോണുമായെത്തിയ ആരാധകന്റെ കഴുത്തിന് പിന്നിൽ നാനാ പടേക്കർ അടിക്കുകയായിരുന്നു. തുടർന്ന് ഈ യുവാവിനെ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥൻ കഴുത്തിനുപിടിച്ചുതന്നെ വലിച്ചിഴച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.

അധികംവൈകാതെ തന്നെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. ആരാധകരുടെ ഇഷ്ടംപോലും മനസ്സിലാകാത്ത അദ്ദേഹം ഒരു യഥാർഥ കലാകാരനല്ലെന്ന് വിമർശകർ പറയുന്നു. ചിലര്‍ നടനെ ന്യായീകരിച്ചും എത്തുന്നുണ്ട്. ചിത്രീകരണം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാകും അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്നാണ് ഇവരുടെ വാദം.

You May Also Like

500 കോടിയിൽ ഒരുങ്ങുന്ന ‘സൂര്യ 42’, ചിത്രത്തെ കുറിച്ച് 10 രഹസ്യവിവരങ്ങൾ പുറത്ത്

തമിഴ് സിനിമയിൽ കഥയ്ക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുകയാണ് നടൻ സൂര്യ.…

ലിയോയിൽ ആന്റണി ദാസ് ആയി സഞ്ജയ് ദത്ത്

ലിയോയിൽ ആന്റണി ദാസ് ആയി സഞ്ജയ് ദത്ത് ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ്…

സൽമാൻ ഖാൻ ചിത്രം ടൈഗർ 3: ടവൽ ഫൈറ്റിൽ കത്രീന കൈഫിനൊപ്പം പോരാടുന്ന നടി ആരാണെന്ന് അറിയാമോ, ഹോളിവുഡിലെ ഒരു സ്റ്റണ്ട് വുമൺ എന്ന നിലയിൽ അവർ പ്രശസ്തയാണ്

സൽമാൻ ഖാൻ ചിത്രം ടൈഗർ 3 ദീപാവലിക്ക് ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിക്കുന്നത് . ചിത്രത്തെ കുറിച്ച്…

ടോവിനോ മറ്റൊരു വമ്പൻ ചിത്രവുമായി എത്തുകയാണ്, ‘നടികർ തിലകം’

വൻ വിജയങ്ങളായ മിന്നൽ മുരളിക്കും തല്ലുമാലയ്ക്കും ശേഷം ടോവിനോ മറ്റൊരു വമ്പൻ ചിത്രവുമായി എത്തുകയാണ്. ‘നടികർ…