Sree Raj PK

പള്ളിയിൽ നിന്ന് കട്ടെടുത്ത പൊന്നിൻകുരിശ് തേടി വന്ന ജോസേട്ടന്റെ കഥ കേട്ടിട്ടില്ലേ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് ചിത്രത്തിൽ…. ഇവിടെ താൻ കട്ട പണം തിരിച്ചെടുക്കാൻ വന്ന കള്ളന്റെ കഥയാണ് പറയുന്നത്…. മേരിക്കുണ്ടോരു കുഞ്ഞാടിൽ പൊന്നിൻ കുരിശ് കുഴിച്ചിട്ടതിന് മുകളിൽ ഒരു വീട് ആണ് വന്നത് എങ്കിൽ ഇവിടെ ഒരു ആരാധനാലയവും അടുത്ത്‌ ഒരു വലിയ ഗ്രാമവുമാണ് വന്നത്….

🎬The Unknown Saint (2019)
🔹 Comedy/Western
🔹Duration :1h 40m
🔹Languages: Arabic, Arabic (Morocco)
🔹IMDb: 6.4/10 Rotten Tomatoes : 93%

2020ലോക്‌ഡോൺ കാലത്ത് ആണ് ഞാൻ ചിത്രം കാണുന്നത്. ആ ഗ്രാമത്തെയും അവിടെയുള്ള മനുഷ്യരെയും വളരെ വ്യക്തമായി കാണിച്ചു കൊണ്ട് എവിടെയോ ഒരു ഡ്രാമ കാണുന്ന പോലെ ഒരു ഫീൽ തന്നു കൊണ്ടാണ് ചിത്രം കഥ പറഞ്ഞിരുന്നത്.മോഷ്ടിച്ച പണം വിജനമായ ഒരു മലമുകളിൽ ശവകുടീരമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുഴിച്ചിടുന്ന ഒരു കള്ളൻ. ശേഷം അയാൾ പോലീസ് പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി ആ പ്രദേശത്തേയ്ക്ക് വരുന്ന കള്ളൻ കാണുന്നത്, താൻ നിർമിച്ച ആ ശവകുടീരത്തിനു മുകളിൽ ഉയർന്നു വന്നിരിക്കുന്ന ഒരു വിശുദ്ധന്റെ ആരാധനാലയമാണ്…കൂടാതെ വിജനമായിരുന്ന ആ പ്രദേശം ഇപ്പോൾ ഒരു ഗ്രാമവുമാണ്… പെട്ടന് ഒരുദിവസം അവിടെ വന്ന ശവകുടിരം ഏതോ വിശുദ്ധന്റെയാണ് എന്നാണ് ആ ഗ്രാമവാസികൾ വിശ്വസിച്ചിരിക്കുന്നത്…

ആരാധനാലയത്തിൽ രാവിലെ വിശ്വാസികളും രാത്രി ഒരു കാവൽകാരനും ഉണ്ടാകും.ഇതൊക്കെ തരണം ചെയ്ത് ഏത് വിദേനയും ആ പണം കൈകലാക്കാൻ ഇറങ്ങി തിരിക്കുകയാണ് ആ കള്ളൻ.
ആ ആരാധനാലയം വന്നത് കൊണ്ടാണ് സ്വന്തം ഗ്രാമം ഉപേക്ഷിച്ച്‌ ഗ്രാമവാസികൾ കുടിയേറിപോകുന്നതെന്ന് വിശ്വസിക്കുന്ന മറ്റൊരു ഗ്രാമത്തിലെ ഒരു കർഷകനും മകനും… അതുപോലെ ആരാധനാലയം വന്നതുകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞു പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു ഡോക്ടറുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.പതിഞ്ഞ താളത്തിൽ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കഥ പറഞ്ഞു പോകുകയാണ് ഇവിടെ ചിത്രം.. തൊട്ടാൽ കൈ പൊള്ളുന്ന ഒരു വിഷയത്തെ വളരെ കൈ അടക്കത്തോടെ നർമത്തിൽ അവതരിപ്പിക്കപെടുന്നു.Slow Paced Comedy Drama ചിത്രം കാണാൻ താല്പര്യം ഉള്ളവർ ഈ ചിത്രത്തെ ഒന്ന് പരിഗണിക്കാവുന്നതാണ്..

You May Also Like

സാവിത്രി നായരുടെയും കെ എം എ റഹ്മാന്റെയും മകൻ റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി

Kiranz Atp ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച…

ഷാരൂഖ് ഖാന്റെ നായിക ലണ്ടനിലെ റോഡിൽ , അതുവഴി പോകുന്ന ആളുകൾ അവളെ ഒരു ‘ഭിക്ഷക്കാരി’ ആണെന്ന് കരുതി പണം നൽകി

തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡ് പ്രേക്ഷകർക്കിടയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ തപ്‌സി പന്നു വിജയിച്ചു. കഴിഞ്ഞ…

‘സനാതന ധർമ്മത്തെ അവഹേളിച്ചു’, നടി തപ്‌സി പന്നുവിനെതിരെ പരാതി

സനാതന ധർമ്മത്തെ അവഹേളിച്ചു, നടി തപ്‌സി പന്നുവിനെതിരെ പരാതി. ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി…

മോഡൽ അർഷയുടെ ഫോട്ടോഷൂട്ടുകൾ ആണ് വൈറലാകുന്നത്

ലക്ഷക്കണക്കിന് ആരാധകരാണ് അർഷയെന്ന മോഡലിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും…