ഷോർട്ട് ഫിലിമിൽ നിന്ന് നമുക്ക് വരുമാനം ഉണ്ടാക്കാം, വീഡിയോ കാണുക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
58 SHARES
700 VIEWS

RosHan MuHammed 

സ്റ്റോറി ലൈൻ, പ്രീ പ്രൊഡക്ഷൻ, ഷൂട്ടിംഗ് , പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ ഒരു വലിയ കടമ്പകൾ കഴിഞ്ഞാണ് ഓരോ സിനിമയും പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുന്നത്..! ചിത്രം വിജയമോ പരാജയമോ എന്നല്ല.. മുടക്കിയ കാശില്‍ നിന്നും എട്ടുനില പൊട്ടിയ സിനിമയാണെങ്കിൽ പോലും എന്തെങ്കിലും തിരിച്ചുകിട്ടും..! പെട്ടിയിൽ കിടക്കുന്ന സിനിമയാണെങ്കിൽ ഇപ്പോൾ പുതുജീവൻ നൽകാൻ പല സംവിധാനങ്ങൾ ഇന്നത്തെ കാലത്ത് ലഭ്യമാണ്..! മുടക്ക് മുതൽ മുഴുവനായി കിട്ടും എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഏതൊരു കാര്യത്തിനും ഒരാൾ പണം മുടക്കുകയാണെങ്കിൽ റിട്ടേൺസ് സ്വാഭാവികമായും പ്രതീക്ഷിക്കും.. പക്ഷേ തിരിച്ചൊന്നും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഒരു വലിയ തുക ഒരു സംഭവത്തിന് മുടക്കുന്ന ലക്ഷക്കണക്കിന് ആളുകൾ നമുക്കുചുറ്റുമുണ്ട്..! ഷോർട്ട് ഫിലിം മേക്കേഴ്സ് !!!!

ഒരു ചെറിയ പ്രൊഫൈൽ എന്ന പേരിലും സ്വന്തം സിനിമ എന്ന പേരിലും നിരവധി ഷോർട്ട് സിനിമകൾ നമുക്ക് ചുറ്റും ഇറങ്ങുന്നുണ്ട്..! അതിൽ ഭൂരിഭാഗവും 100% ഷോർട്ട് സിനിമയിൽ നിന്നും ഒന്നും കിട്ടില്ല എന്ന ഉറപ്പോടുകൂടിയാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നതും പുറത്തിറക്കുന്നതും..! ഞാനും ഒരു ഷോർട്ട് ഫിലിം മേക്കറാണ്..! രണ്ട് ഷോർട്ട് സിനിമകൾ ഇതുവരെ ചെയ്തിട്ടുണ്ട്…! ആ രണ്ട് ഷോർട്ട് സിനിമയിൽ നിന്നും എനിക്ക് 5ൻ്റെ പൈസ കിട്ടിയിട്ടില്ല… പക്ഷേ, ഇപ്പോൾ ഞാൻ പറയുന്നു ഷോർട്ട് സിനിമയിൽ നിന്ന് നമുക്ക് വരുമാനം ഉണ്ടാക്കാം..!

വ്യൂവേഴ്സ് വാരി ഒഴുകാൻ വേണ്ടി ചെയ്ത വീഡിയോ അല്ല..! തള്ളുകൾ അല്ല..! നേരമറിച്ച് കുറച്ചന്വേഷണങ്ങളും കുറച്ച് കണ്ടെത്തലുകളും ഒരു വലിയ ജനതയ്ക്ക് ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ചെയ്തതാണ്..! നിങ്ങൾക്ക് ഉപകാരപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.. ! കാരണം, ആ ഒരു എഫേർട്ട് ഞാനീ വീഡിയോയിൽ ചെയ്തിട്ടുണ്ട്..! ഷോർട്ട് ഫിലിം ചെയ്യുന്നവർക്കും ചെയ്തവർക്കും പുതിയ ഷോർട്ട് ഫിലിം ചെയ്യാൻ പോകുന്നവർക്കും ഈ വീഡിയോ വളരെയധികം ഉപയോഗപ്പെടും എന്നു തന്നെയാണ് എൻറെ വിശ്വാസം..! അവരിലേക്ക് നിങ്ങൾ എത്തിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ