വികാരിയെ വിവാഹം കഴിക്കാൻ സഭ അനുവദിച്ചില്ലെങ്കിൽ വികാരി സഭ മാറി വിവാഹം കഴിക്കും

0
563

വധൂ വരന്മാർക്ക് ആശംസകൾ…

വികാരിയെ വിവാഹം കഴിക്കാൻ സഭ അനുവദിച്ചില്ലെങ്കിൽ വികാരി സഭ മാറി വിവാഹം കഴിക്കും

മനുഷ്യന്റെ വൈകാരികതകൾക്കു കടിഞ്ഞാണിടാൻ ആർക്കും ആകില്ല. അതൊക്കെ കഥകളിൽ വായിച്ചിട്ടുണ്ടാകും. പ്രകൃതിയെ സ്വന്തം മനസ്സിൽനിന്നും ശരീരത്തിൽ നിന്നും വിലക്കി എങ്ങനെയാണ് ജീവിക്കാൻ ആകുക. സന്യാസമൊക്കെ ഇന്ന് ആരെയൊക്കെയോ കാണിക്കാനുള്ള, അല്ലെങ്കിൽ ചിലതൊക്കെ നിലനിന്നു പോകാനുള്ള ചില കാട്ടിക്കൂട്ടലുകൾ ആണ് . ലക്ഷോപലക്ഷം കോടികളുടെ സെറ്റപ്പുകൾ വീണുതകരാതെ പിടിച്ചുനിർത്താൻ ചിലതൊക്കെ ആവശ്യമാണ്.

Image may contain: 4 people, people standing and beardകുടുംബം ചാപല്യങ്ങളുടെ കേന്ദ്രം എന്നാണല്ലോ ആത്മീയവാദികളുടെ ചിന്ത. അതുകൊണ്ടുതന്നെ ഒരാൾ കുടുംബജീവിതത്തിലേക്കു പോയാൽ അയാളിൽ ധനമോഹവും ആഡംബരങ്ങളോടുള്ള ആസക്തിയും വന്നുചേരും. അപ്പോൾ പിന്നെ കണക്കിലധികം വരുന്ന സ്വത്തുക്കളെ എങ്ങനെ സംരക്ഷിച്ചു നിർത്താൻ സഭകൾക്ക് സാധിക്കും. അതിനുള്ള കുറുക്കുവഴിയാണ് പുരോഹിതരുടെ ബ്രഹ്മചര്യവും വിവാഹനിഷേധവും. രാമനാഥപുരം രൂപതയിലെ ഒരു വികാരി വിവാഹം കഴിച്ച കഥയാണ് രസകരം. പുരോഹിതർക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയിൽ ചെന്നാണ് കാര്യം സാധിച്ചത്.

മറ്റൊരു കാര്യം നേർച്ചക്കോഴികളെ പോലെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ കാര്യമാണ്. ഇവിടെ വികാരി പ്രേമിച്ചതു പള്ളിയിൽ വരുന്ന ഒരു വിശ്വാസിയെ അല്ല, കന്യാസ്ത്രീയെ തന്നെ ആയിരുന്നു. എന്തായാലും പ്രകൃതിയുടെ വികൃതികളെ ഏറ്റുവാങ്ങി സാധാരണജീവിതം നയിക്കാൻ തീരുമാനിച്ച ദമ്പതികൾ നല്ല തീരുമാനം തന്നെയാണ് എടുത്തത്. ജീവിതത്തിന്റെ സുഖദുഃഖങ്ങൾ അറിഞ്ഞില്ലെങ്കിലും പിന്നെന്തു ജീവിതം. പ്രസ്തുത സംഭവത്തെ കുറിച്ചുള്ള ജെയിംസ് പീറ്ററിന്റെ പോസ്റ്റാണ് ചുവടെ.

“രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കികയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യർത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയിൽ ചേർന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിൻസൻ മഞ്ഞളിക്കും വധുവിനും മംഗളാശംസകൾ നേരുന്നു…”