⭕️ THE VISIT / 2015
Horror / Mystery / Thriller
Dir : M.Night shyamalan

അമ്മയുടെ നിർദ്ദേശപ്രകാരം അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനായി, തങ്ങൾ ഇത് വരെ കാണാത്ത പരിചയപ്പെടാത്ത തങ്ങളുടെ ഗ്രാൻഡ്പേരന്റ്ന്റെ വീട്ടിലേക്കുള്ള രണ്ടു കുട്ടികളുടെ യാത്രയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബെക്കായും ടെയ്‌ലറും, രണ്ടു പേരും തങ്ങളുടെ കൈകളിലുള്ള ക്യാമറകളിൽ അവരുടെ യാത്രയിലെ ചിത്രങ്ങളെല്ലാം ഒപ്പിയെടുത്തു വളരെ ഉല്ലാസവാന്മാരായി അവരുടെ അമ്മുമ്മയുടെയും അപ്പുപ്പന്റെയും അടുത്തെത്തുന്നു. അവരെ വലിയ സന്തോഷത്തോടെ അവർ വീട്ടിൽ കൂട്ടികൊണ്ടു പോവുന്നു. അവിടെ ഗ്രാൻഡ്പേരന്റ്സിന്റെ കൂടെ അവർ ഹാപ്പി ആയിരുന്നു. ചിരിയും കളിയുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ദിവസങ്ങൾക്കു പക്ഷെ അധികം ആയുസുണ്ടായിരുന്നില്ല.

ഒരു രാത്രിയിൽ ടെയ്‌ലർ കാണുന്ന വിചിത്രമായ ഒരു കാഴ്ചയിലുടെയാണ് കാര്യങ്ങൾ മാറുന്നത്. അവരുടെ അമ്മുമ്മ പൂർണ നഗ്നയായി വാതിലിൽ നഖങ്ങൾ അമർത്തി സ്വബോധമില്ലാതെ മാന്തികളിക്കുന്നതാണ് അവൻ കാണുന്നത്. തുടർന്നങ്ങോട്ട് ഇത് പോലുള്ള പല അസാധാരണമായ പ്രവർത്തികളും ആ സ്ത്രീ ചെയ്യുന്നത് അവർ കാണുന്നു. ആദ്യമെല്ലാം അമ്മുമ്മയാണ് വിചിത്രമായി പെരുമാറിയതെങ്കിൽ, അപ്പൂപ്പന്റെ പെരുമാറ്റത്തിലും വ്യത്യാസങ്ങൾ കാണാൻ തുടങ്ങുന്നതോടെ ടെയ്‌ലറിലും ബെക്കായിലും പല സംശയങ്ങളും ഉടലെടുക്കുന്നു.. തുടർന്ന് കാണുക…

ശ്യാമളന്റെ മിക്ക സിനിമകളിലെയും പോലെ കലക്കനൊരു ട്വിസ്റ്റ്‌ ക്ലൈമാക്സ്‌ അടുപ്പിച്ചു ഇവടെയും ഉണ്ട്. കഥ പറയുന്ന രീതി വ്യത്യസ്തമാണ്. കുട്ടികളുടെ കയ്യിലെ രണ്ടു കാമറകളിൽ അവർ വീഡിയോ ചിത്രീകരിക്കുന്ന രീതിയിലാണ് പൂർണമായും ആഖ്യാനം. ഇത്തരത്തിലുള്ള രീതി ഇഷ്ടമല്ലാത്തവർക്ക് ചിലപ്പോൾ മടുപ്പ് തോന്നിയേക്കാം. കാണാൻ ശ്രമിച്ചു നോക്കു.. ആദ്യത്തെ കുറച്ചു നേരത്തെ ഇഴച്ചിൽ സഹിച്ചാൽ മറ്റൊരു ശ്യാമളേട്ടൻ മാജിക് കാണാം

Leave a Reply
You May Also Like

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; പുതിയ ഗാനം പുറത്തിറങ്ങി !

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; പുതിയ ഗാനം പുറത്തിറങ്ങി ! തെലുങ്ക്,…

സീൻ മോനേ..! ആർ ഡി എക്സിലെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി

സീൻ മോനേ..! ആർ ഡി എക്സിലെ തകർപ്പൻ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി മലയാളി പ്രേക്ഷകർക്ക് ബ്ലോക്ക്ബസ്റ്റർ…

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മദിനം

ഇന്ന് ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മദിനം മുഹമ്മദ് സഗീർ പണ്ടാരത്തിൽ കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.…

കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ‘റാഹേല്‍ മകന്‍ കോര’ 13ന് തിയേറ്ററുകളില്‍

കുടുംബപ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ‘റാഹേല്‍ മകന്‍ കോര’ 13ന് തിയേറ്ററുകളില്‍ ഒരമ്മയുടേയും മകന്റെയും ജീവിതത്തിലെ രസങ്ങളും കുസൃതികളുമായെത്തുന്ന…