Avinash Gambhir K

വീട്ടിൽ കറന്റ് പോകുമ്പോൾ അപ്പുറത്തെ വീട്ടിൽ ഉണ്ടോ എന്നെങ്കിലും നോക്കുന്നവരല്ലേ നമ്മൾ. അത് നമ്മുടെ നാട്ടിൽ മാത്രമുള്ള കുഴപ്പമല്ലട്ടോ. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാൻ ലോകത്തെവിടെയുള്ള മനുഷ്യനും ശ്രമിക്കാറുണ്ട്.വിദേശങ്ങളിൽ ഇക്കാര്യത്തിൽ അൽപ്പം മാന്യത ഉണ്ടെങ്കിലും ഈ ത്വര കാരണം ജീവിതം നശിക്കുന്ന രണ്ടുപേരുടെ കഥ കേൾക്കാം.

പിപ്പ, തോമസ് എന്നിവർ ഭാര്യാഭർത്താക്കന്മാരാണ്. അവർ പുതുതായെടുത്ത അപ്പാർട്മെന്റിന് മുന്നിൽ ഒരു തുറന്ന വലിയ ജനാലയുണ്ട്. തൊട്ടു മുന്നിലുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന സെബാസ്റ്റ്യൻ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിലേക്ക് അവർക്ക് എപ്പോൾ വേണമെങ്കിലും നോക്കാം. അയാൾ ഓരോ മോഡലിനെ തന്റെ റൂമിലേക്ക് കൊണ്ട് വരികയും അവരുടെ നഗ്ന ചിത്രങ്ങളെടുത്ത്‌ ശേഷം സെക്സിലേര്പ്പെടുകയും ചെയ്യുന്നു. അത് മാത്രമല്ല അയാൾ തന്റെ ഭാര്യ ജൂലിയയുമായി റൊമാന്റിക് ആയി പെരുമാറുന്നതും പിപ്പയും തോമസും ശ്രദ്ധിക്കുന്നു.

പതിയെ ചില റൊമാന്റിക് പോസുകൾ പിപ്പയ്ക്കും ചെയ്യാൻ ആഗ്രഹം വരുന്നു. ബൈനോകുലറിലൊക്കെ നോക്കി സെബാസ്റ്റ്യൻ ചെയ്യുന്ന സെക്സ് തനിക്കും വേണമെന്ന് പിപ്പ ആഗ്രഹിക്കാൻ തുടങ്ങി.
ഭാര്യാ അറിയാതെയുള്ള സെബാസ്റ്റിൻറെ മറ്റു മോഡലുകളോടുള്ള ബന്ധം ജൂലിയ എന്ന അയാളുടെ ഭാര്യയെ അറിയിക്കാൻ പിപ്പ ശ്രമിക്കുന്നു. ജൂലിയ അക്കാര്യം മനസ്സിലാക്കുമ്പോൾ ആത്മഹത്യാ ചെയ്തതോടെ പിപ്പ വലിയൊരു തെറ്റ് ചെയ്‌തെന്ന മാനസികാവസ്ഥയിൽ എത്തി.പക്ഷെ അവളുടെ ശ്രമം പിന്നീട് സെബാസ്റ്റിൻറെ ഒപ്പം ഒരു രാത്രിയെങ്കിലും ചെലവഴിക്കണം എന്നതായിരുന്നു.വലിയൊരു ദുരന്തം അവളെ കാത്തിരിക്കുന്നതും അവൾ അറിയുന്നുണ്ടായില്ല.

സിനിമ കണ്ടപ്പോൾ തോന്നിയത് രണ്ടു കാര്യങ്ങളാണ് ഒന്ന് നമ്മളറിയാതെ നമ്മളെ ശ്രദ്ധിക്കുന്നവർ ഉണ്ടാവും എന്നും പിന്നെ പിപ്പ എന്ന സിഡ്നി സ്വീനിയെ എനിക്കിഷ്ടപ്പെട്ടു എന്നും. ഇറോട്ടിക് ഡ്രാമ /ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ് ഇത്. ലോജിക് നോക്കാതെ കാണാൻ ശ്രമിച്ചാൽ ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന സിനിമയായിട്ട് തോന്നി. മറ്റു ചില സിനിമകളുമായി സാമ്യവും ഈ സിനിമക്കുണ്ട്. അപ്പൊ സിനിമയുടെ പേര് The Voyeurs. 2021 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

nb : ഫോട്ടോഗ്രാഫി പഠിച്ച മതിയായിരുന്നു.

Leave a Reply
You May Also Like

പിറന്നാൾ ദിനത്തിൽ ഉമ്മച്ചിക്കു സ്നേഹചുംബനവുമായി ദുൽഖർ

ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. പിറന്നാൾ ദിനത്തിൽ സുൽഫത്തിന് ദുൽഖർ…

നെൽസൺ അണ്ണാ താങ്ക്സ്…ലാസ്റ്റ് രണ്ടു പടത്തിന്റെ ക്ഷീണം മാറ്റി ഞങ്ങളുടെ അണ്ണനെ തിരിച്ചു കൊണ്ട് വന്നതിന്

Rajini show again.. Craftsman Nelson dilipkumar ന്റെ ആതിരടി തിരെയ് പടം Vino കുടുംബത്തിനൊപ്പം…

അനശ്വര നടി കൽപ്പനയുടെ 8-ാം ചരമവാർഷികം

അനശ്വര നടി കൽപ്പനയുടെ 8-ാം ചരമവാർഷികം 🎬 Saji Abhiramam മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ…

‘സിയ’ ഒഫീഷ്യൽ ട്രെയിലർ

മസാൻ, ആംഖോം ദേഖി, ന്യൂട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മനീഷ് മുന്ദ്ര ആദ്യമായി സംവിധാനം ചെയ്ത…