ബ്രസീലിലെ മതിലുകൾ

0
129
ബ്രസീലിലെ മതിലുകൾ 
(A wall dividing Rich and Poor)
2003 ലെ ഒരു മാർച്ച് മാസത്തിലാണ് ബ്രസീലിലെ റിയോ-ഡി-ജനീറിയോ നഗരത്തിലെ ‘ഫാവേല’ ചേരിയിൽ ആ മതിലിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ലോകത്തിലെ പാവപ്പെട്ടവനും, പണക്കാരനും തമ്മിലുള്ള വിവേചനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് 11 കിലോമീറ്റർ നീളത്തിൽ 600-ൽപ്പരം വരുന്ന നിര്ധനരായവരുടെ കുടിലുകളെ, കുലീനരുടെ മണിമാളികയിൽ നിന്ന് മറയ്ക്കുന്ന ഈ ചുമർഭിത്തികൾ.
ഗവണ്മെന്റ് ഭാഷ്യത്തിൽ, ഈ മതിലുകൾ നിർമിച്ചിരിക്കുന്നത് ‘അടുത്തുള്ള വനത്തിലേക്ക് കൂടുതൽ ആളുകൾ കടന്ന് ചെല്ലാതിരിക്കാനും, അത് വഴി വനനശീകരണം തടയുവാനും, കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഈ ചേരിയിലേക്ക് കുടിയേറി ഇവിടുത്തെ ജനങ്ങളുടെ സ്വസ്ഥത തടസപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ‘.
എന്നാൽ, വിപരീതാര്ത്ഥകമായി ഈ കോട്ട വന്നതിനുശേഷം, തൊഴില്രഹിതരും, നിരാശജനകരുമായ ചേരിയിലെ ജനങ്ങളുടെ ഇടയിൽ ആക്രമണങ്ങളും, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും വർധിക്കുന്നതായി ‘ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനറീയോ’ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ, ഒരു കാലത്ത് വിദേശസഞ്ചാരികളുടെ പറുദീസയായിരുന്നു ഇവിടുത്തെ പ്രസിദ്ധ ബീച്ചായ ‘എപ്പനിമിയ’ യിലെ ഹോട്ടലുകളും, റിസോർട്ടുകളും, ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ കേന്ദ്രമായതിനാൽ ആളനക്കം ഇല്ലാതെ പ്രേതഭവനങ്ങളെ പോലെ ഇപ്പോൾ നിലകൊള്ളുന്നു.
ബ്രസീലിലെ പ്രമുഖ പത്രമായ ‘O Globe’-ലിൽ ഒരു ശനിയാഴ്ച വലിയ വാർത്താപ്രാധാന്യത്തോടെ മുൻപേജിൽ അച്ചടിച്ചു വന്നാ ഫോട്ടോയാണ് കൂടെ ചേർത്തിരിക്കുന്നത്.
അവലംബം : റോയിറ്റേഴ്‌സ് ന്യൂസ്
Anil Joseph Ramapuram