വാഹനങ്ങളുടെ പേരുകൾ വന്ന വഴി

33

സിദ്ദീഖ് പടപ്പിൽ

വാഹനങ്ങളുടെ പേരുകൾ വന്ന വഴി.

ഒട്ടുമിക്ക അമേരിക്കൻ ജർമ്മൻ കാർ നിർമ്മാതാക്കളുടെ പേരുകളിൽ തന്നെ കാർ നിർമ്മാണം തുടങ്ങിയ സ്ഥാപകന്റെ പേരായിരിക്കും കാണാൻ സാധിക്കുക. Aston Martin, Chevrolet, Ferrari, Ford, Benz, Maybach, Daimler, Porsche, Rolls – Royce തുടങ്ങിയ വമ്പൻ ബ്രാന്റ് പേരുകളൊക്കെ വരുന്നത് അതാത് വാഹനം ആദ്യമായി നിർമ്മിച്ച എഞ്ചിനീയറുടെ പേരുകളോ അല്ലെങ്കിൽ ഇൻവെസ്റ്ററുടെ പേരുകളോ ആണ്. കൂടാതെ ജപ്പാനീസ് ബ്രാന്റ് ആയ DATsun, Honda, Toyota, Mazda യുടെയും പേരിന്റെ പിറകിൽ ആദ്യ നിർമ്മാതാവിന്റെ പേരുമായുള്ള സാമ്യവും കാണാം.

ഇംഗ്ലണ്ടിലെ ലണ്ടൻ നഗരത്തോട് ചേർന്നുള്ള ഹിൽ സ്റ്റേഷനാണ് ആസ്റ്റൺ ഹിൽ. ആസ്റ്റൺ ക്ലിന്റണിലെ വഴിയിലൂടെ റേസ് കാർ ഓടിച്ചു പരിശീലിച്ച ലിയോണൽ മാർട്ടിൻ തന്റെ കാർ ബ്രാന്റിന് ആസ്റ്റൺ മാർട്ടിൻ എന്ന പേര് നൽകുകയായിരുന്നു. സ്വിസ്‌ റേസ് കാർ ഡ്രൈവറായിരുന്ന ലൂയിസ് ഷെവർലെ, വില്ല്യം ഡുറാന്റുമായി ചേർന്ന് 1911 ല് അമേരിക്കയിൽ തുടങ്ങിയതാണ് ഷെവർലെ മോട്ടോർ കാർ കമ്പനി.

കാറോട്ട മത്സര വേദിയിലെ താരമായിരുന്ന Enzo Ferrari തുടക്കമിട്ടതാണ് ഫെറാരി ബ്രാന്റ്. 1947 ല് 125 S എന്ന 1.5 ലിറ്റർ, 118 bhp മത്സരയോട്ട കാർ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച ഫെറാരി ഇന്നും ആഡംബര കാർ നിർമാണത്തിൽ മികച്ചു നിൽക്കുന്നു. Ferraro എന്ന വാക്കിനർത്ഥം കൊല്ലൻ എന്നും. Cadillac ല് നിന്ന് പിരിഞ്ഞ Henry Ford 1903 തുടങ്ങി വെച്ചതാണ് Ford. അമേരിക്കയിലെ മിഷിഗണിൽ തുടങ്ങിയ കമ്പനിയുടെ മൂലധനാമാവട്ടെ 28,000 ഡോളറും.

ടൊയോട്ട യ്ക്ക് എൻജിൻ പാർട്ട്സുകൾ നിർമ്മിച്ചിരുന്ന Soichiro Honda എന്ന ജപ്പാൻ വ്യവസായി 1937 ല് ആരംഭിച്ചതാണ് ഹോണ്ട സാമ്രാജ്യം. ആദ്യകാലങ്ങളിൽ ടോയോട്ടയ്ക്ക് പിസ്റ്റൺ റിംഗുകൾ നിർമ്മിച്ചിരുന്ന കമ്പനി നാല്പതുകളിൽ മോട്ടോർ സൈക്കിൾ നിർമ്മാണവും 1963 ല് ആദ്യ കാർ നിർമാണവും ആരംഭിച്ചു. ജർമ്മൻ എഞ്ചിനീയറും വാഹന വ്യവസായിയുമായിരുന്നു ഗോട്ട്ലിബ് വിൽഹെം ഡൈമ്‌ലർ 1886 ല് തുടങ്ങി വെച്ച കമ്പനി Daimler-Motoren-Gesellschaft (DMG) പിന്നീട് പല മാറ്റങ്ങളിലൂടെ മെഴ്‌സിഡസ് ബെൻസ് എന്ന കമ്പനിയായി മാറുകയായിരുന്നു. Maybach ഉം ഡൈംലറും ആദ്യ കമ്പനിയുടെ ബിസിനസ്സ് പങ്കാളികളായിരുന്നു. Karl Benz എന്ന മറ്റൊരു കാർ നിർമ്മാതാവിന്റെ പേരിലാണ് ബെൻസ് എന്ന പേര് വന്നതെങ്കിലും മെഴ്‌സിഡസ് എന്ന പേര് ഓസ്ട്രിയൻ കാർ ഡീലറായിരുന്ന എമിൽ ജെല്ലനെക്കിന്റെ മകളായിരുന്ന മെഴ്‌സിഡസ് ജെല്ലനിക്കിന്റെ പേരായിരുന്നു.

1931 ജർമ്മനിയിലെ തന്നെ Ferdinand Porsche ആരംഭിച്ച പോഷെ, പോഷ് കാറുകളിൽ നമ്പർ ഒന്നാമതാണ്.
1904 ല് ഹെൻറി റോയ്സും ചാൾസ്‌ റോൾസും ചേർന്ന് തുടങ്ങി വെച്ച ബ്രിട്ടീഷ് ആഡംബര കാറിന്റെ പേര് റോൾസ് റോയ്‌സ് തന്നെ.
August Horch എന്ന് പേരുള്ള ജർമൻ എഞ്ചിനീയർ 1909 ല് കാർ നിർമ്മാണം തുടങ്ങുമ്പോൾ August Horch Automobilwerke GmbH എന്നായിരുന്നു കമ്പനിയുടെ പേര്. തന്റെ സർനെയിം Horch (Listen) എന്ന ജർമ്മൻ പദത്തിന്റെ ലാറ്റിൻ വാക്കായ Audi എന്ന പേര് സ്വീകരിക്കുന്നത് പിന്നീടാണ്.

Toyoda കുടുംബം തുടങ്ങി വെച്ച ടൊയോട്ട യുടെ പേരിൽ D ക്ക് പകരം T വന്നതിന് പിറകിൽ 8 എന്ന ഭാഗ്യ നമ്പറിലുള്ള വിശ്വാസം ആണത്രേ. K. Den, R. Aoyama, and M. Takeuchi എന്നീ മൂന്ന് മൂലാധായകരുടെ പേരുകളിലെ ആദ്യാക്ഷരങ്ങൾ, DAT ചേർത്ത് രൂപീകരിച്ചതാണ് DATSUN എന്ന ജപ്പാൻ കാർ നിർമ്മാണ കമ്പനി. രണ്ട് സിലണ്ടർ, 10 ഹോഴ്സ് പവർ എന്ന തന്റെ സ്വപ്ന കാർ M. Hashimoto നിർമിക്കുന്നത് 1914 ലാണ്. DAT പിന്നീട് മക്കളിലെത്തിയപ്പോൾ Datsun ആയി മാറി. Nihon Sangyo എന്ന ജപ്പാൻ കമ്പനിയാണ് തങ്ങളുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് നി സാൻ ന്ന് രൂപം നൽകിയത്, വർഷം 1933 ല്.
ആഡംബരകാറുകൾ വാണിരുന്ന ജർമ്മനിയിൽ പാവങ്ങൾക്ക് വേണ്ടി അഡോൾഫ് ഹിറ്റ്‌ല റിന്റെ സർക്കാർ ആരംഭിച്ച പാവങ്ങളുടെ കാർ നിർമ്മാണ കമ്പനിയാണ് Volkswagenwerk. അർത്ഥം The People’s Car Company.

Mitsu Bishi എന്ന രണ്ട് ജപ്പാനീസ് വാക്കുകളിൽ നിന്നാണ് മിത്സുബിഷി എന്ന പേര് വരുന്നത്. മിത്‌സു എന്നാൽ മൂന്ന് എന്നും ബിഷി എന്നാല് ചെസ്റ്റ് നട്ടും എന്നുമാണ്. Bayerische Motoren Werke GmnH എന്നതിന്റെ ചുരുക്കെഴുത്താണ് BMW എന്നത്. ആംഗലേയ ഭാഷയിൽ Bavaria Engine Works Company എന്ന് അർത്ഥം വെയ്ക്കാം. ബാവരിയ എന്നത് ജർമ്മനിയിലെ ഒരു സംസ്ഥാനത്തിന്റെ പേരാണ്. ഫ്രഞ്ച് സഞ്ചാരിയായ Antoine de la Mothe Cadillac ന്റെ പേരിൽ നിന്ന് കടമെടുത്തതാണ് അമേരിക്കൻ ആഡംബര കാർ നിർമ്മക്കളുടെ പേര് Cadillac. 1902 ലാണ് കമ്പനി ആദ്യമായി കാർ നിർമ്മിക്കുന്നത്.

Mazda കാർ നിർമ്മാണ കമ്പനി സ്ഥാപകന്റെ പേരായ Jujiri Matsuda യുടെ പേരായിരുന്നു ആദ്യമെങ്കിലും പിന്നീട് തന്റെ പേരിനോട് സാമ്യമുള്ള സൊറോസ്ട്രിയൻ ദൈവത്തിന്റെ പേരിലെ മസ്ദ (Ahura Mazda) എന്നാക്കി മാറ്റുകയായിരുന്നു.
അവസാനമായി, ഇലക്ട്രിക് കാർ തരംഗമായ ഇലോൺ മസ്കിന്റെ Tesla … എവിടെ നിന്ന് വന്നുവെന്ന് പറയേണ്ടതില്ലല്ലോ.