Connect with us

Entertainment

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Published

on

വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ഓഫീസർ ആയ പ്രേമൻ മുചുകുന്ന് സംവിധാനം ചെയ്ത ‘ദി വീൽ ‘ വ്യക്തമായൊരു അവബോധത്തിനു വേണ്ടി നിർമ്മിച്ചൊരു ഷോർട്ട് മൂവിയാണ്. ഇത് കോവിഡ് സാഹചര്യത്തിൽ നിന്നും പറയുന്നൊരു കഥയാണ്. കോവിഡ് ജനകോടികളെ ബാധിച്ച രീതിയും ദുരിതങ്ങളും പലരും പറഞ്ഞുകഴിഞ്ഞതാണ്. എന്നാൽ ഈ ഷോർട്ട് മൂവി മറ്റൊരു ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. എന്തെന്നാൽ കോവിഡ് ജനങ്ങളെ ബാധിച്ചത് ഭൂരിഭാഗവും സമ്പർക്കത്തിൽ നിന്നാണ്. കൃത്യമായ ക്വാറന്റൈൻ പാലിക്കാതെ സമൂഹത്തിൽ ഇറങ്ങി നടന്നു പലരെയും കൊലയ്ക്കു കൊടുത്ത ഒരുകൂട്ടർ ഈ സമൂഹത്തിലുണ്ട്. അവരുടെ പ്രവർത്തി മനഃപൂർവ്വമാണോ അല്ലയോ എന്ന ചോദ്യത്തിൽ പ്രസക്തിയില്ല. കാരണം അവരുടെ പ്രവർത്തികൾ എല്ലാം മനഃപൂർവ്വം തന്നെയാണ്.

ദി വീലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സാമൂഹിക അകലം പാലിക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരും ആരോഗ്യവിദഗ്ദരും തന്നിട്ടുളളതാണ്. മറ്റു സംസ്ഥാനങ്ങളിൽ പോയിവരുന്നവർ കൃത്യമായ ക്വറന്റൈൻ പാലിക്കാനും പറഞ്ഞിട്ടുളളതാണ്. എന്നാൽ ഇതൊക്കെ അറിഞ്ഞുവച്ചുകൊണ്ടു, എനിക്കൊരു രോഗവും ഇല്ല എന്ന ധാർഷ്ട്യത്തിൽ ഇറങ്ങി നടക്കുന്നവർ , രോഗമുണ്ടെന്നോ ഇല്ലന്നോ അറിഞ്ഞിട്ടല്ല അത് ചെയ്തത് എന്ന് പറയുന്നതിൽ എന്ത് പ്രസക്തി ? അവർ സമൂഹത്തിനു മുന്നിൽ കുറ്റവാളികൾ തന്നെയാണ്.

ഈ മൂവിയിൽ, പഠനാവശ്യത്തിന് മറ്റൊരു സംസ്ഥാനത്തു കഴിഞ്ഞിട്ട് വരുന്ന യുവാവ് തന്റെ നാട്ടിൽ ക്വരന്റൈൻ വ്യവസ്ഥകൾ പാലിക്കാതെ ഇറങ്ങി നടന്ന് പലർക്കും രോഗം കൊടുക്കുന്നു. ഈ യുവാവ് വീട്ടിൽ എത്തുമ്പോൾ തന്നെ അധികൃതർ വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ വന്നതാണ്. എന്നിട്ടുമവരുടെ നിർദ്ദേശങ്ങളെ തൃണവത്ഗണിച്ചു ഉത്തവാദിത്തരഹിതമായി ഇറങ്ങിനടന്ന ഈ കഥയിലെ യുവാവ് ആണ് നാമുൾപ്പെടെ പലരും. ആർക്കും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ആകില്ല.

പ്രണവ് പ്രകാശ,ഗീതിക സുരേഷ്,അഭിരാം പ്രേംകൃഷ്ണ എന്നിവർ അവർക്ക് ലഭിച്ച വേഷങ്ങൾ അതിഭാവുകത്വം ഇല്ലാതെ തനതായ ശൈലിയിൽ അഭിനയിച്ച ഫലിപ്പിച്ചു. സുരേഷ്ബാബു ശ്രീസ്ഥയുടെ തിരക്കഥ, പശ്ചാത്തല സംഗീതം -സലാം വീരോളി, എഡിറ്റിങ് വിപിൻ, ഛായാഗ്രഹണം നിധീഷ് സാരംഗി, കഥ-നിർമ്മാണം-സംവിധാനം : പ്രേമൻ മുചുകുന്ന്.

സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിംഅവാർഡ്, സത്യജിത്റേ അവാർഡ്, അറേബ്യൻ അറീന ഫിലിം അവാർഡ് (സൗദി അറേബ്യ ) മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് തുടങ്ങി ഏഴോളം പുരസ്കാരങ്ങൾ ഇതിനോടകം ഈ ഹ്രസ്വ ചിത്രം നേടി കഴിഞ്ഞു. “The Wheel “കണ്ടതിനുശേഷം ഊർമ്മിള ഉണ്ണി തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി – “സാമൂഹ്യ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയത്തെ അതിന്റെ കലാത്മകത ചോർന്നുപോകാതെ ദൃശ്യഭംഗിയോടെ അവതരിപ്പിക്കാൻ പ്രേമൻ മുചുകുന്നിനും ടീമിനും “ദിവീൽ”ലൂടെ കഴിഞ്ഞിരിക്കുന്നു. ഇരുത്തംവന്ന സംവിധായകന്റെ കൈയടക്കം പ്രകടമാണ് ഓരോ ഫ്രെയിമിലും.സർഗ്ഗം സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷനിലാണ് “ദിവീൽ” ചിത്രീകരിച്ചത്. പ്രതിഭാ സ്പർശം കൊണ്ട് മികച്ച കാഴ്ചാനുഭവം ഒരുക്കിയ പ്രേമൻ മുചുകുന്നിനും ടീമിനും അഭിനന്ദനങ്ങൾ.

കഥാപാത്ര തെരെഞ്ഞെടിപ്പിലും ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഇരയുടെ പേര് കണ്ടെത്തുന്നതിൽ പോലും സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ മൂവി ശക്തമായ ഒരു അവബോധമാണ് നൽകുന്നതെന്ന കാര്യത്തിൽ സംശയമില്ല. അണിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.

ദി വീലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

ദി വീൽ സംവിധാനം ചെയ്ത പ്രേമന്‍ മുചുകുന്ന് ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ കോഴിക്കോട്ട് വിജിലൻസിൽ ആണ് ജോലിചെയ്യുന്നത്. ഇതെന്റെ ആദ്യത്തെ മൂവിയാണ്. നാടകമാണ് എന്റെ പാഷൻ . നാടകമേഖലയിൽ സജീവമായി നിൽക്കുന്നു . ഈ മൂവി കോവിഡ് അവബോധങ്ങൾക്കു വേണ്ടിത്തന്നെയാണ്. മൂവിയുടെ തുടക്കത്തിൽ പതിനാലു ദിവസത്തെ ക്വാരന്റൈൻ എന്ന് പറയുന്നുണ്ടല്ലോ. ഞാനടക്കമുള്ള പോലീസുകാർ റോഡിൽ ഇറങ്ങിയിട്ട് സഞ്ചാരസ്വാതന്ത്ര്യങ്ങൾ ഹനിക്കുന്ന ഒരു അവസ്ഥയുണ്ടായി. എന്നാലത് നാടിന്റെ നന്മയ്ക്കു വേണ്ടിയാണ്. എനിക്ക് തോന്നിയിട്ടുള്ളത് പലപ്പോഴും വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാർ ആണ് ഇത്തരം അവബോധങ്ങളെ തിരസ്കരിക്കുന്നത് എന്നാണ്. നിയമങ്ങളെയൊക്കെ മറികടന്നു പോകാനുള്ള ശ്രമങ്ങൾ അവരാണ് പ്രധാനമായും നടത്തുന്നത് . അതുകൊണ്ടാണ് ഇതിലെ കേന്ദ്രകഥാപാത്രത്തെ ഖൊരക്പൂർ NIIT യിൽ നിന്നുവരുന്ന ഒരാൾ എന്ന നിലക്ക് ചിത്രീകരിച്ചത്.”

ദി വീൽ ഷോർട്ട് മൂവിയെ കുറിച്ച്

“പലപ്പോഴും റോഡിൽ ബൈക്കിലൊക്കെ ചീറിപ്പാഞ്ഞു വരുന്ന ആളുകളെ നമ്മൾ തടഞ്ഞു നിർത്തുമ്പോൾ അവരൊക്കെ നല്ല വിദ്യാഭ്യാസമുള്ളവർ ആയിരിക്കും എന്നതാണ് അനുഭവം. അതൊരു ദയനീയമായ അവസ്ഥയാണ്. പലരും നിയമത്തെ പേടിച്ചും പോലീസിനെ ഭയപ്പെട്ടുമൊക്കെ വീട്ടിൽ ഇരിക്കുമ്പോൾ വിദ്യാസമ്പന്നരായ പിള്ളേർ ആണ് ഇതൊന്നും മനസിലാക്കാതെ ഇറങ്ങിനടക്കുന്നത് . ഇപ്പോഴും ഇത് കാണാം …നിറയെ ചെറുപ്പക്കാർ ഇങ്ങനെ നടക്കുന്നത്. അവരെയൊക്കെ ഒന്ന് ബോധ്യപ്പെടുത്താൻ ആണ് ഇങ്ങനെയൊരു ശ്രമം നടത്തിയത്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ ഇവിടെ കേൾക്കാം

BoolokamTV InterviewPreman Muchukunnu

“റിവേഴ്‌സ് ക്വരന്റൈൻ ഒക്കെ ആവശ്യമുള്ളവർ ഉണ്ടല്ലോ..വൃദ്ധരായിട്ടുളളവർ. അതുപോലെ പത്തുവയസിനു താഴെയുള്ള കുട്ടികൾ, ഒപ്പംതന്നെ ശാരീരിക പരിമിതികൾ അനുഭവിക്കുന്ന ആളുകൾ. ഈ മൂന്നു തരം ആളുകളെ ആണ് ഇതുവന്നാൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത്. അവരെ എങ്ങനെ അവതരിപ്പിക്കാം എന്നതിന്റെ ശ്രമം ആയിട്ടാണ് അതിലെ കുട്ടിയെ  പത്തുവയസിനു താഴെയുള്ളതും അതോടൊപ്പം ശാരീരികമായ വിഷമതകൾ അനുഭവിക്കുന്നതുമായ രീതിയി അവതരിപ്പിച്ചത്. വൃദ്ധനായ ഭിക്ഷക്കാരനെ കാണിച്ചത് 60 വയസിനു മുകളിൽ ഉള്ള , ദുരിതം അനുഭവിക്കേണ്ടി വന്നവരെ അവതരിപ്പിക്കാൻ വേണ്ടിയാണ് .”

“അതിലെ കിച്ചു എന്ന കുട്ടിയുടെ യഥാർത്ഥ പേര് നിശ്ചൽ എന്നാണ് .അരയ്ക്കു താഴെ തളർന്നു നിശ്ചലനായി ജീവിക്കുന്ന കുട്ടിക്ക് ഇട്ടപേര് നിശ്ചൽ . ആ പേരിൽ പോലും ശ്രദ്ധിച്ചിട്ടുണ്ട്. അത് എത്രപേർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയില്ല.”

വീൽ എന്ന പേര്

Advertisement

“വീൽ എന്ന പേര് ഇടാൻ കാരണം , അത് വെറുമൊരു വീൽ അല്ല. അതൊരു ജീവിതചക്രം ആണ്. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതും നമ്മുടെ ജീവിതമാകുന്നതുമായ ചക്രങ്ങൾ . പലപ്പോഴും പറയില്ലേ..നമ്മുടെ ജീവിതം ഒരു ചക്രമാണ് എന്നൊക്കെ. അതുകൊണ്ടുതന്നെയാണ് വീൽ എന്ന പേര് കൊടുക്കാൻ കാരണം.”

ദി വീലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

നാടകപ്രവർത്തനങ്ങൾ

“ഞാൻ സംവിധാനം ചെയ്ത നാടകം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നൂറിലധികം വേദികൾ കളിച്ചിട്ടുണ്ട്. ‘അനന്തരം ആനി’ – അത് സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള, സ്ത്രീകളുടെ പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന ഒന്നാണ്. അർദ്ധരാത്രിയിൽ .. എന്തിനു സന്ധ്യാസമയത്ത് ഇറങ്ങി നടക്കുമ്പോൾ പോലും പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശനങ്ങൾ അനാവരണം ചെയുന്ന നാടകം കഴിഞ്ഞ സർക്കാരിന്റെ മൂന്നാംവാർഷിക ആഘോഷത്തിലും അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ആ നാടകം ഡിപ്പാർട്ട്മെന്റിനെ സംബന്ധിച്ചടുത്തോളം വലിയ ഒരു മുന്നേറ്റം നേടിയിരുന്നു. സ്ത്രീകളടക്കമുള്ള എല്ലാ ആളുകളും അതിനെ നന്നായി പ്രശംസിച്ചിട്ടുണ്ടായിരുന്നു.”

(അദ്ദേഹം പറഞ്ഞതിൽ ഉപരിയായി , ‘അനന്തരം ആനി’ എന്ന നാടകത്തെ കുറിച്ച് ചിലതുകൂടി ഞങ്ങൾ വായനക്കാരുടെ അറിവിലേക്കായി ചേർക്കുന്നു. വിവിധ മുഖ്യധാരാമാധ്യമങ്ങളിൽ നിന്നും ശേഖരിച്ച അറിവുകളും വിവരങ്ങളും ആണ്.

വളരെ പ്രശസ്തിയും പ്രചാരവും നേടിയ നാടകമാണ് ‘അനന്തരം ആനി’. ഈ നാടകത്തിൽ ആനി എന്ന പൊലീസ് ഓഫീസറുടെ ഒരുദിവസത്തെ കാഴ്ചകളാണ് അഞ്ച് രംഗങ്ങളായി അവതരിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന മേഖലകളില്‍ പെണ്ണ് നേരിടേണ്ടിവരുന്ന വ്യത്യസ്ത പീഡനങ്ങളും ചെറുത്തുനില്‍പ്പുമാണ് ഓരോ രംഗവും പറയുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ അവരുടെ തമാശകളില്‍, നേരംപോക്കുകളില്‍ വെളിപ്പെടുത്തുന്ന വീടിനകത്തെ ദുരന്തങ്ങളില്‍നിന്നാണ് തുടക്കം. സൈബറിടങ്ങളില്‍ കുടുങ്ങി ആത്മഹത്യയിലേക്ക് നീങ്ങുന്ന പെണ്ണിനെയാണ് രണ്ടാംരംഗത്തില്‍ കാണുന്നത്. ആത്മഹത്യയല്ല ജീവിതം തന്നെയാണ് ശരിയെന്ന് അവളെ ബോധ്യമാക്കുകയും ചതിക്കുഴികളെ പ്രതിരോധിക്കാനും അതിജീവിക്കാനും തിരിച്ചടിക്കാനുമുള്ള മാര്‍ഗങ്ങള്‍ രണ്ടാം രംഗത്തില്‍ ആവിഷ്‌കരിക്കുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍, അതിലേക്കുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങള്‍ വികാരസാന്ദ്രമായ രംഗങ്ങളിലൂടെ തുടര്‍ന്ന് കടന്നുവരുന്നു. തികഞ്ഞ തെളിമയും പെണ്‍കരുത്തിനെ ഉത്തേജിപ്പിക്കുന്നതായി നാടകം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുന്നു.)

Preman Muchukunnu

Preman Muchukunnu

തുടരുന്നു…

“ഒരുപക്ഷെ നാടകത്തിൽ നിന്നുള്ള ഈ ഉണർവുകൾ തന്നെ ആയിരിക്കാം ‘വീൽ’ എന്ന ഷോർട്ട് മൂവിയ്ക്കു കാരണമായി വന്നത്. അത് പക്ഷെ ഡിപ്പാർട്ട്മെന്റിന്റെ തലത്തിൽ നിന്നുള്ളതല്ല . വീലിലേക്കു കൊണ്ടെത്തിച്ചത് ഒരുപക്ഷെ ആ ഒരു ചിന്തയായിരിക്കും. എന്റെ ഗ്രാമവും അതിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവും ആണ് ലൊക്കേഷൻ മുഴുവൻ . ഗ്രാമത്തിലെ നാലോ അഞ്ചോ ചെറുപ്പക്കാർ ചേർന്നിട്ടാണ് ഇങ്ങനെയൊരു സംരംഭത്തെ കുറിച്ച് ആലോചിക്കുന്നതും. കാമറാമാൻ ആ നാട്ടുകാരനാണ് , ഞാൻ ആ നാട്ടുകാരനാണ്, അഭിനയിച്ച ആളുകളൊക്കെ അതിനോട് ചേർന്നുനിൽക്കുന്നവരാണ്. അതിലെ ചെറിയ കുട്ടിയായി അഭിനയിച്ചത് എന്റെ മകനാണ്. അങ്ങനെ എല്ലാരും ചേർന്നൊരു കൂട്ട് സംരംഭം ആണ്. ഈ കൂട്ട് സംരംഭത്തിൽ ഒരു പ്രധാന കഥ പറയുന്നതിനോടൊപ്പം തന്നെ നാടിന്റെ ആ ഗ്രാമ്യഭംഗി പുറംനാട്ടുകാരിൽ എത്തിക്കുക എന്ന ദൗത്യം കൂടി നമ്മൾ നിർവ്വഹിച്ചു.”

 

 

Advertisement

ദി വീലിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സിനിമ പോലുള്ള വലിയ താത്പര്യങ്ങൾ അങ്ങനെയില്ല

“സത്യസന്ധമായി പറയുകയാണെങ്കിൽ ഞാൻ സിനിമയുടെ വലിയ മേഖലകളെ കുറിച്ച് ആലോചിച്ചിട്ടേയില്ല. നാടകമാണ് എനിക്ക് പ്രിയപ്പെട്ടത്. അതിനപ്പുറത്തേക്ക് സഞ്ചരിക്കുക എന്നത്… പ്രത്യകിച്ചും ജോലി കഴിഞ്ഞുള്ള പരിമിതമായ സമയങ്ങളിൽ നിന്ന് സാധിക്കുന്നതല്ല. നാടകം, അരങ്ങുകൾ ഒക്കെ കൊറോണ കാരണം നിർത്തി വച്ചിരുന്നല്ലോ അപ്പോൾ വീടുകൾക്കുള്ളിൽ പെട്ടുപോയ സാംസ്‌കാരിക പ്രവർത്തകരെ പുറത്തേയ്ക്കു ചാടിക്കാൻ ഒരു വഴി ആയിട്ടായിരുന്നു ഷോർട്ടമൂവിയെ കണ്ടത്. നാടകവും സ്റ്റേജൂം അരങ്ങും ഒന്നുമില്ലാത്ത അവസ്ഥയിൽ നമ്മുടെ കല എങ്ങനെ പുറത്തേയ്‌ക്കെത്തിക്കും എന്നതിന്റെ ഏറ്റവും നല്ല ശ്രമമായിരുന്നു അത്. ഒരുപക്ഷെ നാടകത്തെക്കാൾ എളുപ്പമാണ് സിനിമാപ്രവർത്തനം .”

കാക്കിക്കുള്ളിലെ കലാകാരൻ എന്നത് ഒരു പരിഹാസ്യമായ പ്രയോഗമാണ്

“കാക്കിക്കുള്ളിലെ കലാകാരൻ എന്നത് ഒരു പരിഹാസ്യമായ പ്രയോഗമാണ്. ചിലർ അതിനെ ബഹുമതിയായി പറയുന്നുണ്ട് എങ്കിലും അങ്ങനെ പറയുമ്പോൾ ഒരു പരിഹാസകഥാപാത്രമായി മാറുന്നു എന്ന് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നായാട്ട്, ജോസഫ് തുടങ്ങിയ സിനിമകൾ തിരക്കഥ എഴുതിയ Shahi Kabir , അതുപോലെ സംവിധായകനായ റഹിം ഖാദർ… ഇങ്ങനെ ഒട്ടേറെ കലാകാരൻമാർ പോലീസിൽ ഉണ്ട്. കാക്കിക്കുള്ളിലെ കലാകാരൻ എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല.”

“ഇങ്ങനെയൊരു കലാപ്രവർത്തനം ചെയ്തതിന്റെപേരിൽ എന്നെ വിളിച്ചു സംസാരിച്ചതിന് ബൂലോകം ടീവിക്ക് നന്ദി .”

The Wheel
Direction | Preman Muchukunnu
Script | Suresh Babu Sreestha
Dop | Nitheesh Sarangi
Editing | vipin P Bai
B G M | Salam Veeroli

***

Advertisement

 1,505 total views,  3 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement