പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ പെട്ടെന്ന് തന്നെ ഓൺലൈൻ ആയി സ്ട്രീം ചെയ്ത് കാണാൻ സാധിക്കുന്നുണ്ട്. ഇത് സിനിമാമേഖലയെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ ?
അറിവ് തേടുന്ന പാവം പ്രവാസി
👉പണ്ടൊക്കെ നമുക്ക് ഒരു സിനിമ കാണണം എങ്കിൽ തിയറ്ററിൽ പോകണം. അതും നാട്ടിൻപുറങ്ങൾ ആണെങ്കിൽ ടൗണിൽ പോകണം.തിയറ്ററുകളുടെ എണ്ണം വളരെ കുറവ് ആയിരുന്നു. അതു കൊണ്ടു തന്നെ പഴയ മലയാള സിനിമകൾ എടുത്തു കഴിഞ്ഞാൽ 100, 200, 300 , 400 വരെ ദിനങ്ങൾ വരെ കാണാൻ ആകും.ഇതിൽ തന്നെ 100 ദിവസം ഓടിയ സിനിമകൾ നിരവധി ആണ്.മലയാളം മാത്രമല്ല തമിഴ് സിനിമകളും കേരളത്തിൽ നല്ല തിയറ്റർ കളക്ഷൻ നേടിയിരുന്നു. പിന്നീട് നമുക്ക് സിനിമ കാണണം എങ്കിൽ അതിന്റെ dvd, vcd റീലീസ് ആവുന്നത് വരെ കാത്തിരിക്കണം. പിന്നീട് ആണ് ടെലിവിഷനിൽ പ്രദർശനം ആരംഭിക്കുന്നത്.
ഇന്റർനെറ്റിന്റെ കടന്നു വരവോടെ, കൃത്യമായി പറഞ്ഞാൽ 2016 ഇൽ ഇന്ത്യയിൽ ജിയോയുടെ വരവോടെ മുക്കിലും ,മൂലയിലും ഇന്റർനെറ്റ് ലഭ്യമായി.സ്മാർട്‌ഫോണുകളുടെ ഒരു ചാകര തന്നെ ആയിരുന്നു പിന്നീട്. ഒരു ബ്ലോഗ് എടുത്ത് പരിശോധിച്ചാൽ അതിന്റെ 85% വിസിറ്റേഴ്സും മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്നായിരിക്കും. ഇപ്പോൾ തിയറ്ററിൽ പോയി സിനിമ കാണുന്നവരെക്കാൾ കൂടുതൽ മൊബൈലിൽ സിനിമ കാണുന്നവർ ആണ്.എല്ലാവർക്കും ലാപ്ടോപ്പ് , ഡെസ്ക്ടോപ്പ് , ടാബ്ലറ്റ് തുടങ്ങിയവ ഉണ്ടാകണമെന്നില്ല .അവർക്ക് ലഭ്യമായ രീതി അവർ അവലംബിക്കുന്നു.
എന്നിരുന്നാലും ചില സിനിമകൾ തിയറ്ററിൽ തന്നെ എക്സ്സ്പിരിയൻസ് ചെയേണ്ടവ ആണ്.ഇന്നത്തെ കാലത്ത് ഒരു സിനിമ തിയറ്ററിൽ റീലീസ് ആയാൽ 30 ദിവസം തികച്ചും ഓടിയാൽ ഭാഗ്യം, അത്രേ ആയുസ്സ് ഉള്ളു. ഓരോ ആഴ്ചയിലും സിനിമകൾ വന്നു കൊണ്ടേ ഇരിക്കുകയാണ്. അതിൽ കാണാൻ കൂടുതൽ ആളുകൾ ഉള്ള പടം ഓടുകയും ചെയ്യും. ഒരു മാസം കഴിഞ്ഞാൽ ആമസോൺ പ്രൈം, ഹോട്സ്റ്റർ, നെറ്റ്ഫലിസ് തുടങ്ങിയ ഓണലൈൻ സ്‌ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഈ സിനിമകൾ ലഭ്യമാകും. ഇത് കൂടാതെ ടോറന്റ് സൈറ്റുകൾ, വെബ്ബ്സൈറ്റുകൾ, ടെലിഗ്രാം എന്നിവയിലും.
തിയറ്ററിൽ പോയി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടോ എന്നു സംശയം ആണ്. കാരണം പണ്ടത്തെതിനെ അപേക്ഷിച്ച് ഇപ്പോൾ മുക്കിലും, മൂലയിലും തിയറ്ററുകൾ ആണ്.നടത്തി കൊണ്ടു പോകാനുള്ള വരുമാനം ഇല്ലെങ്കിൽ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളോട് കൂടി പുതിയ, പുതിയ തിയറ്ററുകൾ ഉടലെടുക്കില്ല.ഇന്റർനെറ്റ് സിനിമ മേഖലയെ ബാധിച്ചിട്ടുണ്ടോ? എന്നു ചോദിച്ചാൽ സാമ്പത്തികമായി അവർക്ക് നഷ്ടം ഉണ്ടെന്നു തോന്നുന്നില്ല.കാരണം പണ്ടൊക്കെ സാറ്റലൈറ്റ് റൈറ്‌സ് ആണ് വാങ്ങിയിരുന്നത് എങ്കിൽ ഇപ്പോൾ അതിനോടൊപ്പം ഓൺലൈൻ സ്‌ട്രീമിംഗ് പാർട്ണേഴ്സ് ഉണ്ട്. ആ ചാനലിൽ സിനിമ കണ്ടാലും വലിയൊരു ലാഭമായിരിക്കും ഉണ്ടായിരിക്കുക.