തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചരിത്രം

987

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

1964ല്‍ ആണ് ആ ആനയുടെ ജനനം. മോട്ടിപ്രസാദ് എന്ന് പേരുള്ള ഈ ആനയെ ബീഹാറില്‍ നിന്നും വാങ്ങി കേരളത്തില്‍ കൊണ്ടുവരികയായിരുന്നു. ഉടമസ്ഥന്‍ മാറിയപ്പോള്‍ ആനയുടെ പേരും മാറി വീണ്ടും. ഗണേശന്‍. പിന്നെ 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങിയപ്പോള്‍ അത് രാമചന്ദ്രന്‍ ആയി.

1986ല്‍ അന്നുണ്ടായിരുന്ന പാപ്പാന്‍‌ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടതിനെത്തുടര്‍ന്നു പുതുതായി ചാര്‍ജെടുത്ത പാപ്പാന്‍റെ ക്രൂരമായ പീഡനത്തില്‍ ആണ് ഈ ആനയുടെ വലതു കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും നഷടപ്പെട്ടത്. ഇപ്പോള്‍ 55 വയസ്സിലധികം പ്രായമുള്ള ഈ ആനയുടെ ഇടതു കണ്ണിന്‍റെ കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടിരിക്കുക ആണ്. ഏഷ്യന്‍ ആനകളുടെ ആവറേജ് ലൈഫ് സ്പാന്‍ 48 വര്‍ഷം ആണെന്ന് കൂടി ഓര്‍ക്കുക.

ഈ 55 വയസ്സിനിടക്ക് 13 മനുഷ്യജീവനുകള്‍ ഈ ആനയുടെ ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. ആറു പാപ്പാന്മാരും നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും പിന്നെയൊരു 12 വയസ്സുള്ള വിദ്യാര്‍ത്ഥിയും ആയിരുന്നു അക്രമാസക്തമായ ഈ ജീവിക്ക് കീഴില്‍ ചതഞ്ഞരഞ്ഞത്.

ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു. ഗുരുവായൂരില്‍ ഒരു ഗൃഹപ്രവേശത്തിന്‌ കൊണ്ടുവന്ന ഈ ആന ആരോ പടക്കം പൊട്ടിക്കുന്ന ഒച്ച കേട്ടിട്ട് വിരണ്ടോടി. ആനയെ കാണുവാന്‍ കൂടി നിന്ന ആളുകള്‍ക്കിടയിലേക്ക് ആണ് ആന ഓടിക്കയറിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കണക്ക് മാത്രം എടുത്താല്‍ 7 ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് ഈ ജീവിയുടെ ആക്രമണത്തില്‍.

മനുഷ്യരെ കൂടാതെ മറ്റു രണ്ടു ആനകളുടേയും ജീവന്‍ ഇതിന്‍റെ കൊമ്പിന് മുന്‍പില്‍ പൊലിഞ്ഞിട്ടുണ്ട് എന്ന് കാണുമ്പോള്‍ എത്രമാത്രം അപകടകാരിയാണ് ഈ ജീവി എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുമായിരിക്കും.

ഇങ്ങനെയുള്ള ഒരു ജീവിയെ തൃശൂര്‍ പൂരത്തിന് ഇത്തവണ ഇറക്കാന്‍ പാടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്ത കലക്റ്റര്‍ അനുപമയെ അഭിനന്ദിക്കുന്നു. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ആവേശത്തിനും മതവികാരത്തിനും അടിമപ്പെട്ടു മുന്നോട്ടു പോയാല്‍ ഇന്നല്ലെങ്കില്‍ നാളെ അതൊരു ദുരന്തത്തിലെ കലാശിക്കൂ എന്നത് പുറ്റിങ്ങല്‍ വെടിക്കെട്ട്‌ ദുരന്തം നമുക്ക് മുന്നില്‍ കാണിച്ചു തരുന്നു. ജില്ലാ ഭരണകൂടം കൊടുത്ത മുന്നറിയിപ്പ് വകവയ്ക്കാതെ അന്ന് നടത്തിയ കരിമരുന്നു ദുരന്തത്തില്‍ 110 പേരാണ് കൊല്ലപ്പെട്ടത്!

മതം മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കും. അത് മുതലാക്കാന്‍ പല വിധത്തിലുള്ള വര്‍ഗീയസംഘടനകളും വര്‍ഗീയവാദികളും “സുവര്‍ണ്ണാവസരം” മുതലാക്കാന്‍ മുന്നോട്ടു വരും. അവരുടെ കൂടെ കൂടിയാല്‍ തങ്ങള്‍ക്കും കിട്ടും കുറെ എച്ചില്‍ കഷണങ്ങള്‍ എന്ന് മനസ്സിലാക്കി വേറെ ചിലരും കൂടെ കൂടും. നിങ്ങളൊക്കെ കൂടി ചെലുത്തുന്ന സമ്മര്‍ദ്ദം കാരണം ജില്ലാഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ സുരക്ഷ മറന്നു മുന്നോട്ടു പോയാല്‍ ഉണ്ടായേക്കാവുന്നത് ഒരു വന്‍ ദുരന്തം ആയിരിക്കും.

അതുകൊണ്ട് നമ്മുടെ താല്‍ക്കാലിക രസത്തിന് വേണ്ടി മനുഷ്യജീവന്‍ എടുക്കാതിരിക്കാം. ശ്രീനാരായണഗുരു പറഞ്ഞതുപോലെ നമുക്ക് “കരിയും വേണ്ട, കരിമരുന്നും വേണ്ട”. സുരക്ഷാമാനദണ്ഡങ്ങള്‍ മുന്‍

====

കടപ്പാട്