തീയ്യേറ്ററുകിളിൽ പൊട്ടിച്ചിരിയുടെ പൂരപറമ്പു തീർക്കുന്ന കുറുക്കനിലെ “തീ കത്തണ കണ്ണാലിവൻ” വിഡിയോ സോങ് പുറത്തിറങ്ങി.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ ഈണം നൽകി വിനീത് ശ്രീനിവാസൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററുകളിൽ എത്തിച്ച ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിന്റെ കുറുക്കൻ വിജയകരമായി മുന്നേറുന്നു .

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്,മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സൈനുദ്ദീൻ,പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-കോളിൻസ് ലിയോഫിൽ,വിതരണം-വർണ്ണച്ചിത്ര ബിഗ് സ്ക്രീൻ, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ഇ.എം.ഐ- ജൂൺ 24- തീയേറ്ററിൽ

ഇ.എം.ഐ- ജൂൺ 24- തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി…

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

ഇന്ത്യയിൽ അനവധി ഭാഷകളിൽ സിനിമകൾ ഇറങ്ങുന്നുണ്ട്. പ്രധാനഭാഷകളിൽ എല്ലാം തന്നെ സിനിമ വ്യവസായങ്ങൾ സജീവവുമാണ്. അതുകൊണ്ടുതന്നെ…

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ആഗസ്ത് 12…

‘പ്രോജക്ട് കെ’; കാത്തിരുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘പ്രോജക്ട് കെ’; കാത്തിരുന്ന പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട്…