“രാസ്ത ” വീഡിയോ ഗാനം

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”എന്ന ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.അൻവർ അലി എഴുതിയ വരികൾക്ക് അവിൻ മോഹൻ സിത്താര സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” തീ മണലിൽ….” എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

സർജാനോ ഖാലിദ്, അനഘ നാരായണൻ , ആരാധ്യ ആൻ,സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌.

സക്കറിയയുടെ ഗർഭിണികൾ,കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”.സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്.മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യം ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ.ഷാഹുൽ,ഫായിസ് മടക്കര എന്നിവരാണ് “രാസ്ത”യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. ബി കെ ഹരി നാരായണൻ,വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ- അഫ്തർ അൻവർ.

മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്-ഷൈബി ജോസഫ്,ആർട്ട്‌-വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ-സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ-രാഹുൽ ആർ ചേരാൽ , കളറിസ്റ്റ്- ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ- ഖാസിം മുഹമ്മദ് അൽ സുലൈമി,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്ചിമിൻ കെ.സി,ഡിസൈൻ-കോളിൻസ് ലിയോഫിൽ.മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ “രാസ്താ” മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്നു. “രാസ്താ ” ജനുവരി അഞ്ചിന് ഡ്രീം ബിഗ് തിയ്യേറ്ററിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

സൗത്ത് കൊറിയയിൽ രണ്ടുതവണ ബാൻ ചെയ്ത ഒരു ‘ടോർച്ചർ’ പോൺ ചിത്രം ആണ് ‘ദി മീറ്റ് ഗ്രൈന്റർ’

Raghu Balan MEAT GRINDER (2009,Thai🇹🇭) 🔞🔞🔞 ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഇടയിൽ നടന്ന ആക്രമണത്തിലയിരുന്നു,…

ജീവിതത്തേക്കാള്‍ വലിയ ഒരു നിധിയും ജീവിതം ഒരിടത്തും ഒളിപ്പിച്ചുവച്ചിട്ടില്ല എന്ന സത്യം പറഞ്ഞു തന്ന കഥാപാത്രം

രാഗീത് ആർ ബാലൻ സിബി ❣️ “എന്റെ കയ്യിൽ ഇന്നലെ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ…

രണ്ടരമണിക്കൂർ നമ്മക്ക് ഒരു ക്ലൂവും തരാതെ മുൾമുനയിൽ നിർത്തി കൊണ്ടാണ് ഈ കോർട്ട് റൂം ത്രില്ലറിന്‍റെ സഞ്ചാരം

Anatomy of a Fall (2023) French IMDB : 7.8 Jaya Krishnan ഈ…

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് മികച്ച നടി, സംവിധായകന്‍ മഹേഷ് നാരായണന്‍, മികച്ച ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ്…