പ്രതികാരം ഒരു പശ്ചാത്തലമായി വരുന്ന കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
72 SHARES
863 VIEWS

Ash Wanth

വലിയ പ്രതീക്ഷകളുള്ള ഒരു ചിത്രമായിരുന്നു തീർപ്പ്.ഏറ്റവും പ്രധാന കാരണം മുരളി ഗോപി.പുള്ളിയുടെ തിരക്കഥയ്ക്ക് ഒരു മിനിമം ഗാരണ്ടി എന്നും ഉണ്ടാവാറുണ്ട്.പിന്നെ പുള്ളി തന്നെ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.രതീഷ് അമ്പാട്ടിന്റെ ക്രാഫ്റ്റ് കമ്മാര സംഭവത്തിൽ തന്നെ നമ്മൾ കണ്ടിരുന്നു.ഈ പറയുന്ന കാരണങ്ങളൊക്കെ കൊണ്ട് സിനിമ തന്ന പ്രതീക്ഷ സത്യത്തിൽ നിറവേറ്റി എന്നു പറയാം.

4 സുഹൃത്തുക്കൾ ഒരു സ്ഥലത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ എത്തിച്ചേരുന്നടുത്ത് നിന്നാണ് കഥ പുരോഗമിക്കുന്നത്.ചിത്രത്തിന്റെ ഒരു പ്രൈമറി ലയർനെക്കുറിച്ച് പറയുകയാണെങ്കിൽ പ്രതികാരം ഒരു പശ്ചാത്തലമായി വരുന്ന കഥയാണ്… അതിൽ തന്നെ കുറേ ഇന്നർ ലയേഴ്സും കഴിഞ്ഞകാല കഥകളുമൊക്കെ വരുന്നുണ്ട്… സിനിമയുടെ ഒരു ജേണറിനെ കുറിച്ച് പറയാനാണെങ്കിൽ ഒരു റിവൻജ് ഡ്രാമ എന്നു പറയാം.

ചിത്രത്തിലെ പ്രകടനങ്ങളെക്കുറിച്ച് പറയാനാണെങ്കിൽ വളരെ കുറച്ച് അഭിനേതാക്കൾ മാത്രമേ ഉള്ളൂ… എല്ലാവരും അവരവരുടെ റോളുകൾ നല്ലരീതിയിൽ തന്നെ പ്രെസൻറ് ചെയ്തിട്ടുണ്ട്… എടുത്ത് പറയേണ്ട പ്രകടനങ്ങളിൽ ഒന്ന് സൈജു കുറുപ്പിന്റെയാണ്… ആ കഥാപാത്രത്തിന്റെ ഇമോഷൻസ് ഒക്കെ നല്ല രീതിയിൽ പ്രകടനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണെങ്കിൽ ആ കഥാപാത്രം കാരീ ചെയ്യുന്ന ഒരു ഇമോഷൻ ഒക്കെ തുടക്കം തൊട്ടേ പ്രേക്ഷകന് വിസിബിൾ ആക്കിത്തരാൻ സാധിക്കുന്നുണ്ട്… ഭേദപ്പെട്ട ഒരു പ്രകടനം എന്നു തന്നെ പറയാം… കുരുതിയിലൊക്കെ ഉണ്ട് എന്ന് പറയപ്പെട്ട നാടകീയതയുടെ അംശം ഇവിടെ വല്യ പ്രശ്നമായി വന്നപോലെ തോന്നിയില്ല.ഇവിടെ നാടകീയത ഉണ്ട് എന്ന് തോന്നിയാലും ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിന് അത് ആവശ്യമാണ് എന്നു പറയാം.

മറ്റൊരു നല്ല പ്രകടനം വിജയ് ബാബുവിന്റെതാണ്… കുറച്ചു നേരമേ ഉണ്ടായിരുന്നുവെങ്കിലും ഇന്ദ്രജിത്തിന്റെ പ്രകടനവും നന്നായി തോന്നി… പിന്നെ സിദ്ദിഖ് നമ്മളെ എന്നും ഞെട്ടിക്കുന്ന ആളായതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല… ചിത്രത്തിന്റെ മറ്റു മേഖലകളെക്കുറിച്ചു പറയുകയാണെങ്കിൽ എടുത്തു പറയേണ്ട ഒന്ന് ഇതിന്റെ ആർട്ട് വർക് ആണ്… ആ ഒരു ഇടത്തിന്റെ അമ്പിയൻസ് ഒക്കെ ക്രീയേറ്റ് ചെയ്യുന്നതിൽ നന്നായി വിജയിച്ചിട്ടുണ്ട്… സുനിൽ കെ എസ് ന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും മികച്ചു നിൽക്കുന്നതായി തോന്നി… സൗണ്ട് മിക്സിങ്ങും നന്നായി അനുഭവപ്പെട്ടു… തീം സോങ്ങും നന്നായി വന്നു എന്ന് പറയാം…

തിരക്കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള മേക്കിങ്, സംവിധാനം അഭിനേതാക്കളുടെ നല്ല പ്രകടനം, ക്വാളിറ്റി അഷ്വർ ചെയ്യുന്ന സാങ്കേതിക ഘടകങ്ങൾ എല്ലാം കൊണ്ടും തീയേറ്റർ വാച്ചിൽ മികച്ചു നിൽക്കുന്ന ഒരു സിനിമാനുഭവമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

My Rating:3.25/5

Leave a Reply

Your email address will not be published. Required fields are marked *

LATEST