തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
255 VIEWS

തീർപ്പ് ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി രചന നിർവഹിച്ചത് മുരളിഗോപിയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്ത സിനിമ വ്യക്തമായ രാഷ്ട്രീയം തന്നെയാണ് പറയുന്നത്. ഓ​ഗസ്റ്റ് 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് ആണ് കഥപറച്ചില്‍ നടത്തിയിരിക്കുന്നത് . പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിച്ചത്‌. ഇപ്പോൾ തീര്‍പ്പിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് സെപ്റ്റംബര്‍ 30 മുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ