ഡയലോഗ് റൈറ്റിങിന്റെ എല്ലാ സാധ്യതയും നന്നായി പരീക്ഷിക്കപ്പെട്ട ഒരു പടം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
269 VIEWS

Theju P Thankachan

കൊച്ചേ നിന്നെ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല.ഇത് ഞാനാ നായർക്ക് നിറച്ച വെടിയാ..!!
അയ്യപ്പൻ നായർക്ക് പണി കൊടുത്തു കഴിഞ്ഞുള്ള കോശിയുടെ ഡയലോഗ് ആണ്; ജെസ്സിയുടെ നേരെ..
കുഴിച്ച കുഴിയോ വിരിച്ച വലയോ ഒരുക്കിയ കെണിയോ അല്ല. നായർക്ക് സസ്‌പെൻഷൻ മേടിച്ചു കൊടുത്തതിനെ കോശി വാക് രൂപത്തിലാക്കുന്നത് നിറച്ച വെടി എന്നാണ്. ഡയലോഗ് റൈറ്റിങിന്റെ എല്ലാ സാധ്യതയും നന്നായി പരീക്ഷിക്കപ്പെട്ട ഒരു പടം ആയിട്ടാണ് അയ്യപ്പനും കോശിയും ഓരോ തവണ കാണുമ്പോഴും തോന്നാറ്..

കാരണം മേൽപ്പറഞ്ഞ സീനിന് അയ്യപ്പൻ-കോശി റൈവൽറിയിൽ വലിയ പ്രാധാന്യം ഒന്നുമില്ല.. ഒരു മറുപണി എന്ന നിലയ്ക്കുള്ള സാധാ ഡയലോഗ് മതിയാവും ജെസ്സി പൊട്ടിത്തെറിക്കാൻ.. എന്നിട്ടും “നിറച്ച വെടി” എന്ന ഉത്സവഭാഷ സച്ചി അവിടെ പ്രയോഗിച്ചു.കോശി പറയുന്നത് മുഴുവൻ തല്ലുകൊള്ളിത്തരമാണ്. വെറും നാക്ക് കൊണ്ട് കോശി അട്ടപ്പാടിയിൽ ആരുടെ കൈയ്യീന്ന് വേണേലും അടി മേടിക്കും.സ്റ്റേഷന്റെ മുന്നിൽ നിന്ന് ചോദിക്കുന്നത് “ഈ നായരുടെ ബോഡി എടുക്കാറായോ” എന്നാണ്.. ആ ടൗണിലെ സകലർക്കും കടപ്പാടുള്ള ഒരെസ്സൈയെ നാട്ടുകാരുടെ മുന്നിൽ വെച്ച് അതിലും ക്രൂരമായി അപമാനിക്കാൻ പറ്റില്ല.

ഒരടിപിടി ഉണ്ടാക്കാൻ അതും സ്റ്റേഷന്റെയകത്ത് വെച്ച് ഉണ്ടാക്കാൻ വേണ്ടി കോശിക്ക് ആവശ്യമായി വരുന്നത് ഒരൊറ്റ വാചകം ആണ് : ഞാൻ സെല്ഫ് എടുക്കാത്ത വണ്ടിയാണേ..ഒരെണ്ണം ഇങ്ങോട്ട് കിട്ടിയാലേ തുടങ്ങാൻ പറ്റൂ..!!തൽഫലമായി സർക്കിളിന്റെ നിയന്ത്രണം വിടുന്നു… അത് കാണുന്നതോട് കൂടി നായരുടെയും.. അതോടെ അടിപൊട്ടുന്നു..കോശി എന്നിട്ടും വിടുന്നില്ല..
“മുട്ടുകാലിന് ഒറപ്പുണ്ടേൽ പുറത്ത് വന്ന് മുട്ടി നോക്കെടാ.. ഇത് കുട്ടമണിയല്ല”..!!
മിതഭാഷിയാണ് അയ്യപ്പൻ നായർ. എന്നാൽ ആ കഥാപാത്രം ഒന്ന് മിണ്ടിയാൽ അത് കയ്യടി വീഴുന്ന തരത്തിൽ മാസ്സാണ്.
കട്ടപ്പനേന്ന് ആള് കേറിയോ..
എന്തിന്?..
നിന്റെ ബോഡി കൊണ്ട് പോകാൻ..?!!
ഇത് കേട്ട പാതി കോശിയുടെ പിടി വിട്ടു പോകുന്നു.. അഥവാ കോശിയെ പോലൊരാളിനെ പേടിപ്പിക്കാൻ മാടന് നാല് പേജ് ഡയലോഗിന്റെ ആവശ്യമില്ല..
കൊല്ലുമെന്ന് പറഞ്ഞാൽ തീരാവുന്നിടത്ത് ബോഡിയും കട്ടപ്പനയും ചേർത്ത് ഒരു ഭീഷണി..
കോശി സ്തംഭിച്ചു നിൽക്കുമ്പോ നായർ തുടരുന്നു..
നിന്റെ സകല സ്വാധീനവും കളിച്ച് തീർത്ത് നീയെന്നെ പോലെ മണ്ണിൽ ചിവിട്ടി നിൽക്കുമ്പോ..
അന്ന്..(ഇവിടെ നായർ ഒരു പോസ് എടുക്കും.. വരാൻ പോകുന്നതിന്റെ ഇമ്പാക്റ്റ് കൂട്ടാൻ)
കട്ടപ്പനയ്ക്ക് നീ പെട്ടിയിലേ പോകൂ..!!

സിനിമകൾ വല്ലാതെ വിഷ്വൽ ആവുന്ന ഇന്നത്തെ കാലത്ത് ഒരു മുഴുനീള വെർബൽ പടം ചെയ്യാൻ സച്ചി മുതിർന്നത് ആ കഥയിൽ അദ്ദേഹത്തിനുള്ള വിശ്വാസം കാരണം ആയിരിക്കും. എങ്കിലും അയ്യപ്പനും കോശിയും വർക് ആയതിന് പിന്നിൽ അതിലെ സംഭാഷണങ്ങൾക്ക് വലിയ പങ്കുണ്ട്.
ഇനി ഡ്രൈവിംഗ് ലൈസൻസ് എടുത്ത് നോക്കിയാലും അവിടെയും ഡയലോഗുകളിലൊരു സച്ചി ടച്ച് കാണാം.
ആകെക്കൂടിയുള്ളത് ഇത്തിരി ആത്മാഭിമാനമാ..അതിനകത്തിട്ട് ആരും അരി വറക്കാൻ വരണ്ട..
അതിനി ഏത് ഗുരുവായൂർ കേശവൻ ആയാലും..!!
ഇനിയും പുറകിലേക്ക് പോയാൽ അനാർക്കലിയിലും ഇതേ പ്രതിഭാസ്പർശം നമുക്ക് കാണാൻ കഴിയും..
നിരാശയെ അത്ഭുതകരമാം വിധത്തിൽ സച്ചി വാക്കുകളിലാക്കുന്നുണ്ട്.
എന്തേലും ഒന്നറിഞ്ഞിട്ട് ഷട്ടർ ഇടാല്ലോ..എല്ലാത്തിനും!
ഒരു അഫെയറിന്റെ തീ പുറകിലെവിടെയോ ഉണ്ടല്ലോ ഡോക്ടറേ..
ങാ ഒണ്ട്.. ആർക്കാ അതില്ലാത്തത്…!!
സ്നേഹത്തിലെന്നല്ല ഒന്നിലും ഒരാളും ഇത്രേം ഹണ്ട്രഡ് പഴ്സന്റ് ഓണസ്‌റ്റ് ആവാൻ പാടില്ല..!! അങ്ങനെ അല്ലാത്തോണ്ടാ ഈ ലോകം ഒക്കെ ഇങ്ങനെ നിലനിന്ന് പോണെ..
പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷ.!
അതേയ്.. ഒരൊറ്റ കൈവിട്ട നിമിഷത്തെ തോന്നലിന് ഒരാളെ നെഞ്ചീക്കേറ്റിവെച്ച് ജീവിതം മെതിക്കുന്നതാണോ നീ പറഞ്ഞ സ്നേഹം..!!
അത് കഴിഞ്ഞല്ലോ..പോട്ടേ..ഇനിയിപ്പോ വെറുതെ സമയം കളയാമെന്നേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ