Theju P Thankachan
കേരളത്തിൽ നിന്നപ്രത്യക്ഷനായി വർഷങ്ങൾ പിന്നിട്ടതിന് ശേഷവും സുകുമാര കുറുപ്പിന്റെ വീട്ടുകാരെയും ചുറ്റുപാടിനെയുമൊക്കെ നിരീക്ഷിക്കാനായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കേരള സർക്കാർ സ്വന്തം ചിലവിൽ ആ കൊടും കുറ്റവാളിയുടെ വീടിന് സമീപത്ത് തന്നെ വാടകയ്ക്ക് താമസിപ്പിച്ചിരുന്നുവത്രേ.
ദൃശ്യം റ്റുവിലെ ഇന്റർവെൽ ബ്ളോക് കണ്ടപ്പോൾ ഓർമ്മ വന്നത് മലയാളനാട് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ചാക്കോ വധക്കേസും അന്ന് നടന്ന കുറ്റകൃത്യത്തിന്റെ പൈശാചിക സ്വഭാവവുമാണ്. കുപ്രസിദ്ധിയാർജ്ജിച്ച കുറുപ്പ് കേസിലെ ഈ സുപ്രധാന ഘടകം ഒരു മുഖ്യധാരാ സിനിമയിൽ കാണുമ്പോൾ തോന്നുന്ന അനുഭൂതി കേവലം ആസ്വാദനവുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ല.
അതിന് കാരണം കുറുപ്പിന്റേത് പോലുള്ളൊരു കഥയാണ് ദൃശ്യം റ്റുവിലെ ജോർജ് കുട്ടിയുടേത് എന്നത് തന്നെ. പാർട്ട് വണ്ണിൽ അയാൾ ഒരു ഇൻക്രിമിനേറ്റിംഗ് എവിഡൻസിനെ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്. പാർട്ട് റ്റു ആകട്ടെ മേൽപ്പറഞ്ഞ തെളിവ് എന്നെങ്കിലും പൊങ്ങിത്തെളിഞ്ഞുവന്നാൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചു അയാൾ സദാ ശ്രദ്ധാലുവാകുന്നതും. ഓട്ടത്തിനിടയിൽ തിരിഞ്ഞുനോക്കേണ്ട ജോലിയേ ഉള്ളൂ സുകുമാറാരക്കുറുപ്പിന്..എന്നാൽ ജോർജുകുട്ടിക്ക് ആകട്ടെ രക്ഷപെടാൻ നിർവാഹമില്ല. നിന്ന് നിലയുറപ്പിച്ച് നേരിടുക എന്ന ഒറ്റ വഴിയേ അയാളുടെ മുന്നിലുള്ളൂ. ഓടി രക്ഷപ്പെടാൻ സാധിക്കാത്ത സുകുമാരക്കുറുപ്പാണ് ജോർജ്കുട്ടി.
പക്ഷേ രണ്ടുപേരുടെയും ക്രിമിനൽ ബുദ്ധി ഒരേപോലുള്ളതാണ്. സമർത്ഥമായിട്ടാണ് ഇരുവരും പോലീസിനെ ചുറ്റിക്കുന്നത്. ഇനി ദൃശ്യം റ്റുവിനെ ഏറ്റവും രസകരമാക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ പറയേണ്ടി വരിക ജീത്തു എന്ന എഴുത്തുകാരൻ ജോര്ജുകുട്ടിയെന്ന നായകന്റെ സൈക്കിയെ പിന്തുടർന്ന വിധമാണ്. ആദ്യ കഥയിലെ നായകനെ മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചത് അയാൾ കണ്ട കുറേ സിനിമകളാണ്;സിനിമാക്കഥകൾ നൽകിയ അധികബുദ്ധിയുടെ പിൻബലമാണ്.
ഇതേ ബുദ്ധിത്തുടർച്ച തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും കാണാം. ജോർജ് കുട്ടിക്ക് വൃത്തി ആയിട്ട് ചെയ്യാൻ ആകെ അറിയാവുന്ന ഒരേ ഒരു ജോലി എന്ന് പറയുന്നത് സിനിമ കാണൽ ആണ്. ബിസിനസ് പോലും അത് കഴിഞ്ഞേ വരൂ.നമ്മളെയൊക്കെ പോലെ തന്നെ ഒരു ട്രൂ സിനിഫൈൽ. ആദ്യ ഭാഗത്തിൽ ഒരു തീയേറ്റർ ഉടമായാകാൻ ആഗ്രഹിച്ച ജോർജ്കുട്ടി വര്ഷങ്ങക്കിപ്പുറം ആ സ്വപ്നം നടത്തിയെടുക്കുന്നുണ്ട്.
സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് പറയത്തക്ക ലാഭം ഒന്നും ഇല്ലാഞ്ഞിട്ട് പോലും അയാളാ ബിസിനസ് ചെയ്യുന്നത്.
“സുഡാനി”യിലെ മജീദിന്റെ ടീം മാനേജറെ പോലെ. നാട്ടിൽ സെവൻസ് ടീമിനെ മേയിച്ചു നടന്നാൽ എന്ത് കിട്ടും എന്ന് നമുക്കെല്ലാം നന്നായിട്ട് അറിയാം.എന്നിട്ടും മജീദ് ആ പണിക്ക് ഇറങ്ങുന്നത് ഫുട്ബോളിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഭർത്താവിന്റെ സിനിമാപ്രേമം റാണിക്ക് മനസ്സിലാവാത്തത് പോലെ തന്നെയാണ് മജീദിന്റെ പ്രാന്ത് അയാളുടെ വീട്ടുകാർക്കും ഉൾക്കൊള്ളാൻ ആവാത്തത്. അല്ലെങ്കിലും എന്തിനോടെങ്കിലും ഭ്രമം ഉള്ളവർക്കേ ഭ്രമക്കാരെ തിരിച്ചറിയാൻ പറ്റുകയുള്ളൂ.
പറഞ്ഞു വന്നത് ജീത്തു പിന്തുടർന്ന ജോര്ജുകുട്ടിയുടെ ഭ്രമത്തെ കുറിച്ചാണ്. താൻ ചെയ്ത ക്രൈമിൽ നിന്ന് സ്വന്തം കുടുംബത്തെ രക്ഷിച്ചെടുക്കാൻ ജോർജ്കുട്ടിയുടെ കൈവശം ഉള്ളത് സിനിമയെ കുറിച്ചുള്ള അറിവും അതിനോടുള്ള സ്നേഹവുമാണ്. അതിന് വേണ്ടി അയാൾ സ്വജീവിതം ബേസ് ചെയ്ത് ഒരു കഥയുണ്ടാക്കുന്നു. പ്രൊഫെഷണൽ സമീപനം ആവശ്യമായതിനാൽ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു കഥാകൃത്തിനെയും സമീപിക്കുന്നു. എന്നിട്ട് ഒടുക്കം സകലരെയും കബളിപ്പിക്കുന്നു. ക്യാഷ് കൊടുത്ത് ഒരു റൈറ്ററെ കൊണ്ട് പണിയെടുപ്പിച്ചിട്ട് അതേ അധ്വാനത്തിന്റെ ഫലം സ്വന്തം ആവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നു. എന്തൊരു ജീനിയസ് പ്ലാൻ.! എത്ര ഈവിൾ..
റിലീസിന് മുൻപ് ദൃശ്യം റ്റുവിന്റെ കഥ പ്രെഡിക്റ്റ് ചെയ്ത് ഒരുപാട് പോസ്റ്റുകൾ ഈ ഗ്രൂപ്പിൽ അടക്കം വന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം പിന്തുടർന്നത് ജോർജ്കുട്ടിയുടെ ക്രിമിനൽ ബുദ്ധിയെ മാത്രമാണ്. അയാളെ നയിക്കുന്ന, അയാളുടെ മനസ്സിനെ ദൃഢപ്പെടുത്തുന്ന സിനിമാമോഹത്തെ നമ്മളാരും ശ്രദ്ധിച്ചില്ല. ജീത്തു ജോസഫ് ആകട്ടെ അയാളിലെ സിനിമാപ്രേമിയെ മാത്രമാണ് പിന്തുടർന്നത്. തന്റെ രഹസ്യം ഒരിക്കലും വെളിപ്പെടുത്തില്ല എന്ന് റാണിയോട് പറഞ്ഞതിന്റെ പിറ്റേന്ന് മുതൽ അയാളുടെ സിനിമാബുദ്ധി എങ്ങനെ പ്രവർത്തിച്ചിരിക്കണം എന്നത് മാത്രമാവും ജീത്തു ചിന്തിച്ചിരിക്കുക.
ആ ചിന്തയുടെ പുറകെ പോയപ്പോൾ ലഭിച്ച സ്വാഭാവിക തുടർച്ചകളിൽ നിന്നായിരിക്കും അയാൾ ഈ കഥ ഉണ്ടാക്കിയെടുത്തിണ്ടാവുക. ജോർജുകുട്ടിയിൽ സഹജമായ പെർസീവിയറൻസിനെ കൂടി ഉപയോഗപ്പെടുത്തിയപ്പോൾ ആ കഥാപാത്രത്തിന് അങ്ങേയറ്റത്തെ വിശ്വാസ്യതയും കൈവന്നു. ഒരു സംശയവും കൂടാതെ പറയാം ജീത്തു എഴുതിയ ഏറ്റവും മികച്ച സ്ക്രിപ്റ്റ് ആണ് ദൃശ്യം റ്റു എന്ന്.!
പടം തിയേറ്റർ റിലീസ് ആയിരുന്നുവെങ്കിൽ മുരുകൻ ഒക്കെ സുഖമായി വീണേനെ. അതുപോലെ കുറേ കൂടി ടെക്നിക്കൽ വൈദഗ്ദ്യം ആ സ്ക്രിപ്റ്റ് ആർഹിച്ചിരുന്നു എന്നും തോന്നാറുണ്ട്. മുഴുവൻ സമയ റൈറ്റർ ആവാൻ ഒരുപക്ഷേ ജീത്തു തീരുമാനമെടുത്താൽ അത് അദ്ദേഹത്തിന്റെ കരിയറിനെ വലിയ ഉയരങ്ങളിലേക്കെത്തിച്ചേക്കും.!