കണ്ടവരെല്ലാം പറയുന്നു ‘കേരളക്കരയിൽ ഒരു കന്നഡ താരത്തിന്റെ ഉദയം’, കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
374 VIEWS

കണ്ടവരെല്ലാം പറയുന്നു കേരളക്കരയിൽ ഒരു കന്നഡ താരത്തിന്റെ ഉദയം, കുറിപ്പ്

എഴുതിയത് : Theju P Thankachan

പ്രശാന്ത് നീലിന്റെ കരുത്ത് എന്ന് പറയുന്നത് എഴുത്തിലും റിയാക്ഷൻ ഷോട്ടുകൾ ക്യാപ്ച്ചർ ചെയ്യുന്നതിലുമാണ്.എഴുത്തിന്റെ കാര്യം പറയുമ്പോൾ ചേർത്ത് പറയേണ്ടുന്ന ഒന്നാണ് കഥാപാത്ര നിർമ്മിതി. കഥ പറയാൻ ഒരാളും കേൾക്കാൻ മറ്റനേകം ആളുകളും.ഇങ്ങനെയായിരുന്നു ചാപ്റ്റർ വണ്ണിലെ അവസ്ഥ. അത് തന്നെയാണ് സെക്കന്റ് പാർട്ടിലും. രോമാഞ്ചം വരുന്ന ഒരു നായകന്റെ കഥ പ്രകാശ് രാജ് ഇരുന്നിങ്ങനെ പറയുന്നു. കേൾക്കാൻ ദീപ ഹെഗ്ഡേയും ചായ കൊണ്ടു കൊടുക്കുന്ന ചേട്ടനും കൂടെ നമ്മളും. ടീസറിൽ കാണിക്കുന്ന സീനൊക്കെ തരുന്ന ഒരനുഭൂതി തീയേറ്ററിൽ സൃഷ്ടിക്കുന്ന പ്രതീതി ഇതൊന്നും ചുമ്മാ എഴുതി ഫലിപ്പിക്കാൻ പറ്റില്ല. അന്യായം എന്ന് തന്നെ പറയാം.

ഈ പടത്തിൽ യഷിനെക്കാൾ പണി എടുക്കേണ്ടത് കോ ആര്ടിസ്റ്റുകൾ ആണ്. കാരണം യഷ് വരും മാസ്സ് കാണിക്കും പോകും. പ്രകാശ് രാജ് ഇരുന്ന് മാസ്സ് പറയും പോകും. ബാക്കി ഉള്ളവരാണ് ഓരോ സിറ്റുവേഷനും അനുസരിച്ച് എക്‌സ്പ്രഷൻ ഇട്ട് മരിക്കേണ്ടത്. പ്രത്യേകിച്ചു ദുബായ് സീക്വൻസും പിന്നെ തോക്ക് സീനും. ഒരു സൂപ്പർസ്റ്റാറിന് കാണിക്കാൻ പറ്റുന്ന ഷോയുടെ പരകോടി എന്നൊക്കെ പറയാൻ പറ്റുന്ന ഒരു സീക്വൻസിന്റെ മുഴുവൻ മാസ്സ് ഫിലും ഇരിക്കുന്നത് ഇത്തിരിപ്പോന്ന ഒരു പയ്യന്റെ കയ്യിലാണ്. കാരണം ചുമ്മാ കപ്പലണ്ടിയും കൊറിച്ചിരിക്കുന്ന അവൻ വിചാരിച്ചാൽ മാത്രമേ ആ സീനിനെ അതിന്റെ ഏറ്റവും പൂർണ്ണതയിൽ എലിവേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇങ്ങനെ പോകും പടത്തെ പറ്റിയുള്ള ആസ്വാദനം. സഞ്ജു ബാബയെ കുറേ കൂടെ മാസ്സ് അപ്പീലിൽ കാണാൻ സാധിക്കാത്തത് റോക്കിക്ക് വേണ്ടിയുള്ള മാസ്സ് എഴുതിത്തന്നെ പ്രശാന്ത് നീലിന്റെ കൈ തളർന്ന് കാണും. പിന്നെ ഇനി അധീരയെ എവിടെ കേറ്റി മാസ്സ് കാണിക്കാൻ ആണ്..😬😬
എന്തായാലും അടുത്തുള്ള ഏറ്റവും നല്ല തീയേറ്ററിൽ തന്നെ പോയി പടം കാണുക. അത്രയും മാരക അനുഭവം ആയിരിക്കും കെ.ജി.എഫ് ചാപ്റ്റർ റ്റു. ഇന്നലെ BEAST കാണാൻ പോയ അതേ theatre ൽ വിജയ് പടം കാണാൻ വന്നതിന്റെ അഞ്ചിരട്ടി തിരക്ക് ഉണ്ടായിരുന്നു ഇന്ന് യഷിനെ കാണാൻ. കുറച്ചു നേരത്തെ ആണ് എന്നറിയാം..എന്നാലും പറയുന്നു : A STAR IS BORN.!!

Leave a Reply

Your email address will not be published. Required fields are marked *

LATEST