fbpx
Connect with us

Short Films

അതിർത്തികളെ ബഹുമാനിക്കാൻ അറിയാത്തവർ ആണ് ഹ്രസ്വ ചിത്ര സംവിധായകൻ കിരൺ ജോസിയുടെ നായകന്മാർ

Published

on

അതിർത്തികളെ ബഹുമാനിക്കാൻ അറിയാത്തവർ ആണ് ഹ്രസ്വ ചിത്ര സംവിധായകൻ കിരൺ ജോസിയുടെ നായകന്മാർ.

Theju P Thankachan

“ബിനീഷ് ഏട്ടൻ റൂംമ്മേറ്റി”ലെ കേന്ദ്രകഥാപാത്രത്തെ എടുത്താലും “ദൂരെ”യിൽ നായിക ‘നോ’ പറഞ്ഞതിന് ഷോ ഇറക്കുന്ന കലിപ്പൻ ആയാലും കഴിഞ്ഞ വാരം പുറത്തിറങ്ങിയ “അനുരാഗ് എൻജിനീയറിങ് വർക്”സിൽ ഇഷ്ടം തോന്നി എന്ന കാരണത്തിന്റെ പേരിൽ നാട്ടിലെ ഒരു പെണ്കുട്ടിയുടെ പടം, ആ ആളിന്റെ അനുവാദം പോലും ചോദിക്കാതെ എടുത്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കുന്ന കടയുടമയും എല്ലാം സാമാന്യ മര്യാദ അറിയാത്തവർ ആണ്. ഇത്തരം കഥാപാത്രങ്ങളോട് പക്ഷേ സംവിധായകന് യാതൊരു പ്രതിപത്തിയുമില്ല മമതയുമില്ല.

കിരൺ ജോസി

കിരൺ ജോസി

കേന്ദ്രകഥാപാത്രങ്ങൾ ആയിരിക്കുമ്പോഴും ഇവരാരെയും ഹീറോ ആക്കാൻ കിരൺ ബദ്ധപ്പെടുന്നില്ല. ശരികേടിന്റെ പ്രതിനിധികൾ ആയിട്ടാണ് ഇവരെല്ലാം അതാത് കഥകളിൽ ജീവിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കിരണിന്റെ ഏറ്റവും പുതിയ വർക്കിലെ നായകൻ അനുരാഗ്, നാട്ടുകാരി നീതുവിൽ അനുരക്തനാണ്. ഭൂരിഭാഗം ആണുങ്ങളെയും പോലെ ഇടിവള ധരിച്ചും പെണ്ണിന്റെയൊപ്പം, അല്ല…അവളുടെ പിന്നിലിരുന്ന് സഞ്ചരിച്ചും, അനുരാഗ്,ഒരു ഇമ്പ്രെഷൻ ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. നായകന്റെ ശ്രമങ്ങൾ പാളിപ്പോവുകയും ധാരണകൾ തെറ്റുന്നിടത്തും സിനിമ, അതിന്റെ നായികയുടെ പക്ഷം ചേരുന്നു. അനുരാഗ്-നീതു ദ്വയത്തിന്റെ ചുറ്റുപാടുകളും അവരുടെ ഭവനങ്ങളും കഥ നടക്കുന്ന ഭൂമികയും എല്ലാം കൂടി ചേരുമ്പോൾ ഇതുവരെയും ഷോർട്ട് ഫിലിമുകളിൽ കാണാത്ത തരത്തിലുള്ള പുത്തനൊരു സിനിമാ അന്തരീക്ഷം പ്രേക്ഷകന് അനുഭവപ്പെടുത്താൻ സംവിധായകന് സാധിക്കുന്നു.

പുറത്തിറങ്ങുന്ന മലയാളം ഷോർട്ട് ഫിലിമുകൾ ചിലതിലെങ്കിലും പറയുകയും കാണിക്കുകയും ചെയ്യുന്ന പഴഞ്ചൻ പ്രണയസങ്കല്പങ്ങളോടുള്ള പ്രതിഷേധം “അനുരാഗി”ൽ വളരെ ക്രിയാത്മകമായി സംവിധായകൻ കിരൺ അറിയിക്കുന്നുണ്ട്. പ്രണയത്തെ കുറിച്ചും ഡെയ്റ്റിങ്ങിനെ കുറിച്ചും ഹ്രസ്വ ചിത്രങ്ങൾ നമ്മുടെയിടയിൽ സെറ്റ് ചെയ്യുന്ന തെറ്റായ,അപകടകരമായ ഒരു പ്രെസിഡെന്റ്(precedent) ഉണ്ട്. അത്തരം ശീലങ്ങളെ പൊളിക്കാനും അതിലെ അപകടം വ്യക്തമാക്കാനും വേണ്ടിക്കൂടിയാണ് കിരൺ,”അനുരാഗ്” പോലൊരു വിഷയം അവതരിപ്പിച്ചത് എന്ന് തോന്നുന്നു. പുരോഗമനപരവും മനുഷ്യത്വവിരുദ്ധം അല്ലാത്തതുമായൊരു പ്രണയസംസ്കാരം അല്ലെങ്കിൽ ഡെയ്റ്റിങ് കൾച്ചർ കേരളത്തിൽ ഉരുത്തിരിഞ്ഞു വരണമെന്ന് കിരണിന് ആത്മാർഥമായും ആഗ്രഹമുണ്ടെന്ന് ഉറപ്പാണ്. അത്തരം കാഴ്ച്ചപ്പാടുള്ളവർ സിനിമയെടുക്കുന്നത് കൊണ്ടുള്ള ഗുണം സിനിമയ്ക്ക് തന്നെയാണ്. കാരണം കുറേ കൊല്ലങ്ങൾക്കപ്പുറം തേപ്പ് കഥകൾ പറയാൻ മാത്രം ഉപയോഗിക്കപ്പെട്ടു എന്നുള്ള ചീത്തപ്പേര് ഈ മാധ്യമത്തിന് കേൾക്കേണ്ടി വരില്ല. ബിഗ് സ്ക്രീനിലേക്കുള്ള കിരൺ ജോസിയുടെ ദൂരം അനുരാഗ് കുറയ്ക്കട്ടെ എന്നാശംസിക്കുന്നു.

Advertisement

തിരക്കഥകൾക്കുള്ളിലെ പ്രണയമിടിപ്പും അവ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ടോ എന്നും തിരിച്ചറിയാനുള്ളൊരു ന്നാക്ക്(knack), “അനുരാഗി”ന്റെ നിർമ്മാതാവും രണ്ട് ഫീച്ചർ ഫിലിമുകളുടെ സംവിധായകനും കൂടി ആയ ഗിരീഷ് എ.ഡി. ക്ക് ഉണ്ട്. അതിന്റെ തെളിവാണ് വശീകരണവും, ഇടവേളയും പോലുള്ള ഹ്രസ്വചിത്രങ്ങൾ. മുഴുനീള ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിൽ നിന്നാവും അദ്ദേഹം ഷോർട്ട് ഫിലിമുകൾ നിർമ്മിക്കാനുള്ള വക കണ്ടെത്തുന്നത് എന്ന് അനുമാനിക്കുകയാണ്. എങ്കിൽ അത് മാതൃകാപരവും പ്രശംസനീയവുമാണ്. സൂപ്പർ ശരണ്യയിൽ അളിയന്റെ കറുമുറുസംരംഭം പച്ചപിടിക്കാൻ ദീപു പരിശ്രമിക്കുന്നത് ആണ് ഗിരീഷിന്റെ ഈ ജെസ്ച്ചർ ഓർമ്മപ്പെടുത്തുന്നത്. ഗിരീഷ് എ ഡി ഫണ്ട് ചെയ്യുന്ന ചെറുചിത്രങ്ങളെല്ലാം മലയാളത്തിൽ ഒട്ടും ചെറുതല്ലാത്ത ചലനം സൃഷ്ടിക്കട്ടെ.

 8,420 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment29 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment1 hour ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »