Theju P Thankachan
രാമലീല വളരെ അണ്ടർറേറ്റഡായൊരു സ്ക്രീൻപ്ലേയാണ്. മാസ്സ് പടമാണോ എന്ന് ചോദിച്ചാൽ അതെ. എന്നാൽ പറയാൻ ഒരു നല്ല ആക്ഷൻ സീനില്ല. പല പടങ്ങളെയും മാസ്സ് ആക്കിമാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് ഗാനങ്ങളാണ്. സിനിമയിൽ പക്ഷേ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്ന രീതിയിൽ അല്ല അതിലെ രണ്ട് പാട്ടുകളും പ്ലെയ്സ് ചെയ്തിരിക്കുന്നത്. അതിശക്തനായ, നായകനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിക്കളയുന്ന, ഒരു അഡാർ വില്ലൻ കഥാപാത്രം രാമലീലയിൽ ഉണ്ട്. എന്നാൽ ആ വില്ലന് പടത്തിൽ ആകെക്കൂടിയുള്ളത് അഞ്ചോ ആറോ സീൻ മാത്രം. എന്നിട്ട് ആ ടെറിഫിക് വില്ലനെ നായകൻ ഇല്ലാതാക്കുന്നത് ഒളിഞ്ഞിരുന്ന് വെടി വെച്ച്.. ടോട്ടലി അൺഹീറോയിക്.!
അതും നിർണ്ണായകമായ ഈ കൊലപാതകം സംഭവിക്കുന്നത് ആകട്ടെ പടത്തിന്റെ ഇന്റർവെലിന് മുൻപ്.!
പിന്നെ അങ്ങോട്ട് പടത്തിന്റെ തീം എന്ന് പറയുന്നത് ഒരു മാൻഹണ്ട് ആണ്. പൊതുവേ സീരിയസ് ആയി കാണിക്കാറുള്ള പോലീസ് ഇന്വെസ്റ്റിഗേഷൻ പ്രൊസീജ്യർ ആകട്ടെ രാമലീലയിൽ വളരെ ഫണ്ണി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ മാസ്സ് ആയി മാറാൻ ഒരു സാധ്യതയും ഇല്ലാത്ത കുറേയധികം സംഗതികൾ ഉപയോഗിച്ചാണ് രാമലീലയുടെ തിരക്കഥ രചിക്കപ്പട്ടിട്ടുള്ളത്.
എന്നാൽ തീയേറ്ററിൽ ഇരുന്ന് കാണുമ്പോൾ രാമലീല ഓഫർ ചെയ്യുന്നത് അങ്ങേയറ്റം ത്രസിപ്പിക്കുന്ന ഒരു സിനിമാ വാച്ചിങ് എക്‌സ്പീരിയൻസ് ആണ്. രസികൻ ഡയലോഗുകൾ,ഒരു തോക്കിനുള്ളിലെ തിരകളുടെ എണ്ണം,വെടിയുതിർത്ത സമയം എന്നീ രണ്ട് വിഷയങ്ങളെ മാത്രം ആധാരമാക്കി മുന്നോട്ട് പോകുന്ന കഥ…. അതിൽ നിന്നുണ്ടാവുന്ന സന്ദർഭങ്ങൾ… ഒടുക്കം പങ്കില്ലാത്ത കൊലക്കുറ്റം ഒരു ഡമ്മി വില്ലന്റെ മേൽ വെച്ച് രക്ഷപ്പെടുന്ന നായകൻ..
സച്ചിയെ ഓർക്കുമ്പോൾ വിഷമം വരുന്നത് മൂന്ന് കാരണങ്ങൾക്കാണ്. മാസ്സ് പടങ്ങൾ രാജ്യം മൊത്തം ചർച്ചയാവുകയാണ്… എല്ലാ ഇണ്ടസ്ട്രിയിൽ നിന്നും ലക്ഷണമൊത്ത എന്റർടെയിനറുകൾ പിറവിയെടുക്കുന്നു.എന്നാൽ സമീപകാലത്ത് നാഷണൽ അവാർഡ് കിട്ടിയ,റീമേക് അവകാശങ്ങൾ വിറ്റുപോയ ഒരേയൊരു മാസ്സ് പടമേയുള്ളൂ. അത് അയ്യപ്പനും കോശിയുമാണ്. നമുക്ക് ഇനി കൊള്ളാവുന്ന മാസ്സ് പടങ്ങൾ എഴുതാൻ ആരുണ്ട്.?!!
ഉദയകൃഷ്ണ എന്ന് പേരുള്ള റൈറ്റർ മാസ്സ് എന്ന പേരിൽ തുരുതുരെ ചവറുകൾ എഴുതി വിടുന്നു.. അതിൽ അതുല്യ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നു… ആ പടങ്ങൾ എല്ലാം പൊട്ടുന്നു… മറ്റ് ഇണ്ടസ്ട്രികൾ “മാസ്സി”നു വേണ്ടി മലയാളത്തിലേക്ക് തിരയുമ്പോൾ കിട്ടുന്നത് ഉദയകൃഷ്ണ എഴുതി വെച്ച ഈ പൊട്ട പടങ്ങൾ..ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എത്രയെത്ര ക്വാളിറ്റി പടങ്ങൾ സച്ചി മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ചെയ്തേനെ… ഇതിപ്പോൾ പ്രേക്ഷകർ കാണേണ്ടിവരുന്നത് മോസ്റ്റ് പെയ്ഡ് റൈറ്റർ ആയ ഉദയകൃഷ്ണ എഴുതിത്തള്ളുന്ന, തീരെ ക്വാളിറ്റി ഇല്ലാത്ത സ്ക്രിപ്റ്റുകൾ.!
പതുക്കെയാണെങ്കിലും ലോകേഷ് കനകരാജ് ഇന്ത്യൻ ആക്ഷൻ സിനിമയുടെ ബ്രാൻഡ് അംബാസഡർ ആയി മാറുകയാണ്.. സ്വന്തം സിനിമകൾ എല്ലാം തന്നത്താനെ എഴുതി സംവിധാനം ചെയ്യുന്ന ലോകേഷ്, സൂര്യയെയും കാർത്തിയെയും ലീഡ് റോളുകളിൽ വെച്ച് റീമേക് ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒരേയൊരു ഇന്ത്യൻ സിനിമയേയുള്ളൂ.. അതാണ് അയ്യപ്പനും കോശിയും.!! അത്രയധികം സാധ്യതകൾ ലോകേഷ് ആ സ്ക്രിപ്റ്റിൽ കണ്ടിരുന്നിരിക്കണം..അത്രയധികം സിങ്ക്,ലോകേഷിന് സച്ചിയുടെ വർക് കണ്ടപ്പോൾ തോന്നിയിരിക്കണം… ലോകേഷിനെപ്പോലെ ഒരു ഇന്ത്യൻ ശബ്ദമായി മാറേണ്ട മനുഷ്യനായിരുന്നു സച്ചി..പക്ഷേ..