Theju P Thankachan

2008ൽ ഇറങ്ങിയ തിരക്കഥയിലെ ഒരു ഡയലോഗ് കാരണം കണ്ടു നോക്കിയ, 99ൽ റിലീസ് ആയ ഒരു പടത്തിലെ അതേ പോലുള്ള പാത്ര സൃഷ്ടി പിന്നീട് 2011ൽ പുറത്ത് വന്ന മറ്റൊരു സിനിമയിൽ കണ്ടപ്പോഴുള്ള കൗതുകം പങ്ക് വെയ്ക്കാൻ എഴുതിയ പോസ്റ്റ്

രഞ്ജിത് രചനയും സംവിധാനവും നിർവഹിച്ച തിരക്കഥ എന്ന സിനിമയിൽ പൃത്വിരാജിന്റെ അക്ബർ അഹമ്മദ്, സൂപ്പർ താരം അജയചന്ദ്രനെ നേരിട്ട് കാണാൻ പോകുന്ന ഒരു രംഗമുണ്ട്.അക്ബർ തന്റെയടുക്കൽ വന്നിരിക്കുന്നത് സിനിമാക്കഥ പറയാൻ ആണെന്ന് തെറ്റിദ്ധരിച്ച അജയൻ,അയാളോട് “ദി ബോൺ കളക്ടർ” പോലെ യുണീക് ആയ എന്തെങ്കിലും വിഷയം സംസാരിക്കാൻ ആവശ്യപ്പെടുന്നു.

രഞ്ജിത്തിനെ പോലൊരു ചലച്ചിത്രകാരൻ തന്റെ സിനിമയ്ക്കുള്ളിൽ മറ്റൊരു സിനിമയെ കുറിച്ച് പ്രതിപാദിച്ചതിലെ കൗതുകം കാരണം രസം കേറി ബോൺ കളക്ടർ കാണാൻ ഇരുന്നു. ഡെൻസൽ വാഷിംഗ്‌ടൺ ആണ് നായകൻ. ഒരപകടത്തിൽ കഴുത്തിനു കീഴ്‌പ്പോട്ട് തളർന്നു പോയ ഫോറൻസിക് വിദഗ്ധൻ ആയാണ് നായകകഥാപാത്രം ഈ സിനിമയിൽ വേഷമിടുന്നത്. പടം കണ്ട് തുടങ്ങിയപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധിച്ചത്. വാഷിങ്ടണിന്റെ ഹീറോയും 2011’ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന മലയാള സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച നായകന്റെ പാത്രനിർമ്മിതിയും ഒരേപോലെ. തളർന്നു പോയിട്ടും ഒപ്റ്റിമിസ്റ്റിക് ആയി ജീവിതത്തെ കാണുന്നവരാണ് രണ്ടുപേരും. ബ്യൂട്ടിഫുളിലെ “കന്യക”യെ പോലെ ഒരു മെയ്ഡ് ദേ ബോണ് കളക്ടറിലും . രണ്ടിലും നായകൻമാർ തങ്ങളുടെ തോഴിമാരെ “വളയ്ക്കാൻ” നോക്കുന്നു.

കൂടാതെ ബ്യൂട്ടിഫുളിലെ പോലെ നായകന് മുൻപരിചയം ഉള്ള ആളാണ് ക്ലൈമാക്സിൽ അയാളെ അപായപ്പെടുത്താൻ നോക്കുന്നതും. ബ്യൂട്ടിഫുൾ എഴുതിയ അനൂപ് മേനോൻ ബോണ് കളക്ടർ കണ്ട് പ്രചോദിതനായി എന്നൊന്നും പറയാൻ മുതിരുന്നില്ല. ഇനി അഥവാ ആയിട്ടുണ്ടെങ്കിൽ അത് ഒരു നല്ല കാര്യം ആയിട്ടാണ് തോന്നിയതും. വ്യക്തിത്വത്തിലെ പ്രത്യേകതകൾ ഒഴിച്ചു നിർത്തിയാൽ ബ്യൂട്ടിഫുളിന്റെയും ബോണ് കളക്ടറിന്റെയും പ്രമേയത്തിൽ സാമ്യതകൾ ഒന്നുമില്ല. ഒന്ന് ഫീൽ ഗുഡ് ആയി തുടങ്ങി ക്ലൈമാക്സിൽ ചെറിയ ത്രിൽ സമ്മാനിക്കുന്നൊരു സിനിമയാണ്.രണ്ടാമത്തെ സിനിമയിൽ സസ്പെൻസിനാണ് പ്രാധാന്യം. നല്ല കാഴ്ച്ചാനുഭവം ആണ് ഇരു സിനിമകളും തരുന്നത്.

Leave a Reply
You May Also Like

വിവാഹിതയായിട്ടും അമ്മയായിട്ടും ശ്രിയ പഴയ ശ്രിയ തന്നെയെന്നു ആരാധകർ (ശ്രിയ ശരൺ ഹോട്ട് ഫോട്ടോഷൂട്ട് )

വിജയ്, സൂപ്പർസ്റ്റാർ രജനികാന്ത്, വിക്രം തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച ശ്രേയ വിവാഹശേഷവും…

“ഞാൻ മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ, വെറുതെ മമ്മുക്കയെ ചൊറിയാൻ നിൽക്കണ്ട”

കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന…

“വര്‍ഷങ്ങളോളമായുള്ള എന്റെ അധ്വാനം വേസ്റ്റായി, ഇനി ജീവിതം ഗവേഷണത്തിന് വേണ്ടി”, നിത്യയുടെ വിവാഹ വാർത്തയെ കുറിച്ച് സന്തോഷ്‌വർക്കി

നടി നിത്യാമേനൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയിൽ വന്ന കാലം…

പുതിയ കാമുകിയുടെ സഹായത്തോടെ തേപ്പുകാരിക്ക് പണികൊടുക്കുന്ന നായകനും കുടുംബവും

തേപ്പുക്കാരിക്ക് കുടുംബ സമേതം കൊടുത്ത പണി നോക്കണേ . ഇതൊരു പൊളി സീൻ ആയിരുന്നു. സൺഡേ…