കൊറോണയെന്ന കൊറേ നുണകൾ

  0
  131

  കൊറോണയെന്ന കൊറേ നുണകൾ

  നമ്മുടെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന ജനനിബിഡമായ സമരത്തിന്റെ ഫോട്ടോഗ്രഫ്സ് കണ്ടാൽ മനസ്സിലാവും കോവിഡ് എത്രമാത്രം വലിയ തട്ടിപ്പായിരുന്നു എന്ന്……. എന്തിന്?…… അഹിംസാ മാർഗ്ഗം മാത്രം സ്വീകരിക്കുന്ന പ്രകൃതിയേയും മൃഗങ്ങളെയും മണ്ണിനെയും മാത്രം സ്നേഹിക്കുന്ന കർഷകർ വരെ നിവൃത്തികേടുകൊണ്ട് ആക്രമണത്തിന്റെ പാത പിന്തുടരുന്നു.

  കേരളത്തിലൂടെ ഓടുന്ന Ksrtc യിലേക്ക് നോക്കിയാൽ ബോധ്യപ്പെടും സാമൂഹിക അകലം എത്ര വിഡ്ഢിത്തമായിരുന്നു എന്ന്…… സ്കൂളുകൾ തുറന്നാൽ മനസ്സിലാവും ലോക്ഡൗൺ എന്തൊരു ചതിയായിരുന്നു എന്ന്……. ഇന്നത്തെ കർഷകരുടെ ട്രാക്ടറുകൾക്ക്‌ പകരം നാളെ സ്കൂൾ വാഹനങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ അധ്യാപകരുമായി ഡൽഹിയിലേക്ക് തീർച്ചയായും എത്തിയിരിക്കും…….. ഇന്ന് ഇന്ത്യയിൽ വിൽക്കപ്പെടാത്ത സംരംഭം ഏതാണ് ഉള്ളത്?…… ആരാണ് ഇതെല്ലാം വാങ്ങിക്കൂട്ടുന്നത്?……. ചൈനയും പാകിസ്ഥാനും നേപ്പാളും ബംഗ്ലാദേശ് എന്തിനാണ് ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത്?

  ഇന്നിപ്പോൾ കൊവിഡ് ബാധിതര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാമെത്രെ…….. ജനങ്ങളുടെ കച്ചവടവും ജീവിത മാർഗ്ഗങ്ങളും നശിപ്പിച്ചിട്ട് ഇന്നവർ പറയുന്നു വോട്ട് ചെയ്യാൻ വന്നോളാൻ?……. ശരിക്കും Corona എന്നൊരു രോഗം നാട്ടിലുണ്ടോ?…… അതോ പഴയ രോഗങ്ങൾക്ക് പുതിയ പേരിട്ട് വിളിച്ചതോ?…….. Portuguese കോടതി PCR Test ന്റെ വിശ്വാസ്യത ചോദ്യം ചെയതതെന്ത് കൊണ്ട്?…… ഈ Test എന്തിന്റെ അടിസ്ഥാനത്തിലാണ്?…… ഈ വൈറസിനെ ഇന്ത്യയിൽ ഏത് ലബോറട്ടറിയിലാണ് microscope ലൂടെ കാണാൻ സാധിച്ചത്?….. ലോകത്ത് ഏതൊക്കെ ലബോറട്ടറികളിൽ, ആരൊക്കെ ഈ വൈറസിനെ microscope ലൂടെ കണ്ടു?…… എന്ത് പുതിയ രോഗലക്ഷണമാണ് Covid ന് ഉള്ളത്?…… ഏത് അർഥത്തിലാണ് ഇത് മാരകമാവുന്നത്?…..

  മാധ്യമങ്ങളും സർക്കാരുകളും ചേർന്ന് ഇത് ഒരു ആഘോഷമാക്കിയില്ലായിരുന്നുവെങ്കിൽ എന്ത് ദുരന്തമാണ് ഇവിടെ സംഭവിക്കാനിരുന്നത്?.കാസർകോട്ടുകാരന്റെ റൂട്ട് മാപ്പ് ഞെട്ടിക്കുന്നത്! പോലെയുള്ള പത്രവാർത്തകൾ എത്ര അൽപത്തരമായിരുന്നു ?

  പഴം വാങ്ങാൻ വാഹനവുമായി പുറത്തിറങ്ങിയ യുവാവിനോട് “പഴം അത്യാവശ്യ സാധനമാണോടാ” എന്ന് അലറി യുവാവിനെ മര്‍ദ്ദിച്ച പോലീസിന്റെ നാറിയ വീഡിയോ ഇന്നും youtube ൽ ഓടുന്നു. എന്തിനായിരുന്നു വ്യക്തികളുടെ അഭിമാനത്തെ വ്രണപ്പെടുത്തിയത്?…. നികുതി കൊടുക്കുന്ന ജനങ്ങൾക്ക് നേരെ ലാത്തി വീശിയത് അഭിമാന നിമിഷമായി ചാനലുകൾ ആഘോഷിച്ചത് എന്തിന്?….
  എന്തിനായിരുന്നു ജില്ലാ അതിർത്തികളിൽ ഭീകരവാധികളെ പരിശോധിക്കും പോലെ പരിശോധിച്ചത്?…. പണിയും പണവുമില്ലാതെ നരകിച്ച് നാട്ടിലേക്ക് നടന്ന് പോകാൻ ശ്രമിക്കവെ പട്ടിണി കിടന്ന് കുഴഞ്ഞ് വീണ് മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ ഓർക്കുന്നുണ്ടോ?….. പട്ടിയുടെ വില പോലും മനുഷ്യന് കൊടുക്കാത്ത എന്ത് കോവിഡ് പോരാട്ടമാണ് ഈ സർക്കാർ ചെയ്തത്?…. വേറേത് രാജ്യമാണ് ഇങ്ങനെ ഒരു അപമാനം നേരിട്ടിട്ടുള്ളത്?…. കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിന് പങ്കെടുത്തവരെ ഒരാവശ്യവുമില്ലാതെ Test ചെയ്ത് Positive ആക്കി പിറ്റേന്ന് പത്രത്തിൽ കൊടുത്തവർ ഇന്ന് ബസിൽ യാത്ര ചെയ്യുന്നുണ്ടോ ആവോ?.. അന്ന് കരിപ്പൂരിൽ അഴിഞ്ഞാടിയ Corona ഇന്ന് കുത്തി നിറച്ച ബസിലും ട്രെയിനിലും അച്ചടക്കം പാലിക്കുന്നതെന്ത് കൊണ്ട്?….

  ഡൽഹിയിലെ കർഷക സമരത്തിൽ കൊറോണക്ക് യാതൊരു പങ്കാളിത്തവും ഇല്ലെങ്കിൽ കേരളത്തിൽ 144 പ്രഖ്യാപിച്ചത് എന്തിന്?… Covid കാരണം ഈ വർഷത്തെ മരണനിരക്കിൽ എത്ര ശതമാനം വർദ്ദനവുണ്ടായി?…

  ദിവസവും പത്രത്തിൽ കാണുന്ന ആയിരം, പതിനായിരം പോസിറ്റീവ് കേസുകളിൽ എത്ര ആളുകൾ ശരിക്കും രോഗികളാണ്?…
  രോഗി എന്ന വാക്കിന്റെ അർഥം എന്താണ്?…ഫുഡ്ബോൾ കളിക്കുന്നവനും കടലിൽ നീന്തുന്നവനും രോഗി ആയത് ഏത് ആരോഗ്യ ശാസ്ത്രം?…. ഹാർട്ട് ബ്ലോക്ക് ആയി മരിച്ചതും കാൻസർ വന്ന് മരിച്ചതും Corona മരണമാവുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ?…
  വെറും 120 nano metre മത്രം വലിപ്പമുള്ള ഈ വൈറസ്നെ (ഇങ്ങനൊരു വൈറസ് ഉണ്ടെങ്കിൽ) തുണി മാസ്ക് കൊണ്ട്‌ തടയാന്‍ ഏത് ശാസ്ത്രജ്ഞനാണ് പറഞ്ഞത്?….

  ലോകാരോഗ്യ സംഘടന ലോകരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ എന്താണ് ചെയ്യുന്നത്?
  ഇല്ലാത്ത രോഗത്തിനുള്ള വല്ലാത്ത പ്രതിരോധമായി എല്ലാവരേയും വാക്സിനേറ്റ് ചെയ്യണമെന്ന വാശി ആരുടേത്?.. ഇന്ത്യക്കാരെ മുഴുവൻ നിർബന്ധിതമായി അയോടിൻ ഉപ്പ് തീറ്റിക്കുന്നത് മറക്കരുത്…… ആർക്കാണ് അത് കൊണ്ട് നേട്ടം?….. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കൊണ്ടുള്ള ഈ ഭീതി വിതക്കൽ എന്ന് അവസാനിപ്പിക്കും?…… ഇതല്ലേ ശരിക്കും വൈറസ് യുദ്ധം?…….. നമ്മുടെ ഭാരതം കണ്ട ഏറ്റവും ക്രൂരമായ ഭരണകാലയളവിലൂടെയല്ലേ നാം കടന്നു പോകുന്നത്?

  ജനാധിപത്യം നാമറിയാതെതന്നെ സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു……. ഇവിടെ തകർക്കപ്പെട്ടത് മതേതരത്വം ആണ്……… നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ്…….. അന്നം വിളയിക്കുന്ന കൈകളോട് കാണിക്കാത്ത കരുണയൊന്നും ഇനി മറ്റുള്ളവർ പ്രതീക്ഷിക്കരുത്…….. മനുഷ്യന്റെ ചിന്താഗതിയെ തകിടം മറിച്ച് മനുഷ്യത്വം തന്നെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുവാൻ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നതും അതിശയകരം തന്നെ…….. 2020 യിലെ വിഡ്ഢിത്തങ്ങളുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടത്2021ൽ ആയിരിക്കും…. തീർച്ച……. ലോക ചരിത്രത്തിൽ തന്നെ പലർക്കും കിളി പോയ ഒരുവർഷം ആക്കി മാറ്റുവാൻ കൊറോണയ്ക്ക് കഴിഞ്ഞു.