ലോക്ക്‌ഡൗൺ ഇല്ലാതെ കൊറോണയെ നേരിട്ട കെജ്‌രിവാൾ, രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം ആളുകൾക്ക് കൊറോണ ഭേദമായ സ്ഥലമാക്കി ഡൽഹിയെ മാറ്റി

0
155

Thekke Unni Sreedharan

മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ കൊറോണ തുടങ്ങിയപ്പോൾ തന്നെ കെജ്‌രിവാൾ ഒരു കാര്യം പറഞ്ഞു.
‘ലോക്ക് ഡൗൺ തുടർച്ചയായി നീട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക നില തന്നെ അട്ടിമറിക്കുമെന്നും, തുടർച്ചയായ ലോക്ക് ഡൗൺ ഓരോ വ്യക്തിയുടെയും ജീവിതത്തെ തന്നെ കാര്യമായി ബാധിക്കുമെന്നും, അതുകൊണ്ട് നമ്മൾ കൊറോണക്കൊപ്പം ജീവിക്കാൻ പഠിക്കണമെന്നും’.

കെജ്‌രിവാളിനെ എതിർക്കുന്ന സകലരും അന്ന് അദ്ദേഹത്തെ പരിഹസിച്ചു. ‘കൊറോണക്കൊപ്പം ജീവിക്കാൻ പറഞ്ഞവൻ’ എന്ന് അദ്ദേഹത്തെ മുദ്രകുത്തി. ആളുകളെ കെജ്‌രിവാൾ അപകടത്തിലേക്ക് തള്ളി വിടുന്നു എന്നും വിഷയങ്ങളെ കുറിച്ച് ധാരണയില്ലെന്നും അവർ പറഞ്ഞു പരത്തി. അദ്ദേഹം അതൊന്നും ഗൗനിച്ചില്ല. വിദേശ രാജ്യങ്ങളിൽ ഫലമുണ്ടായ എല്ലാ വിധ നടപടികൾക്കുമാണ് അദ്ദേഹം പ്രതിരോധ പ്രവർത്തനത്തിൽ പ്രാധാന്യം നൽകിയത്. തലങ്ങും വിലങ്ങും അനന്തമായി അടച്ചിടുന്നത് ജനജീവിതം താറുമാറാക്കും എന്നതിൽ കെജ്‌രിവാൾ ഉറച്ചു നിന്നു.

ഭൂരിപക്ഷം നേതാക്കളും ജനങ്ങളും വിചാരിച്ചത് തങ്ങളുടെ സംസ്ഥാനങ്ങളിൽ ആക്റ്റീവ് കൊറോണ കേസുകൾ ഉടനെ പൂജ്യം ആവുമെന്നും കൊറോണ ഡൽഹിയിലും മഹാരാഷ്ട്രയിലും മാത്രമുള്ള ഒരു പ്രതിഭാസമാണ് എന്നുമാണ്. മികച്ച ഭരണാധികാരിയെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയ കെജ്‌രിവാളിനെ കൊറോണ വിഷയത്തിൽ ഇന്ത്യയിലെ പെയ്ഡ് മാധ്യമങ്ങൾ താറടിച്ചു. ലോകത്തെ ഏറ്റവും ശാസ്ത്രീയമായി കാര്യങ്ങൾ ചെയ്യുന്ന സമ്പന്ന രാജ്യങ്ങൾ വരെ കൊറോണക്കു മുന്നിൽ വിറച്ചത് പലരും നിസാരമായി എടുത്തു. ഉജ്ജ്വലമായ ഭരണ സംവിധാനമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോലും കൊറോണ പടർന്നത് ഒരു ചെറിയ കാര്യമായി തള്ളിക്കളഞ്ഞു.

ഏതായാലും ലോക്ക്‌ഡൗൺ ഇല്ലാതെ കെജ്‌രിവാൾ കൊറോണയെ നേരിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ ശതമാനം ആളുകൾക്ക് കൊറോണ ഭേദമായ സ്ഥലമായി ഡൽഹിയെ മാറ്റി. ഇന്നത്തെ കണക്ക് പ്രകാരം ഡൽഹിയിൽ 84 ശതമാനത്തിലധികം ആളുകൾക്കും കൊറോണ ഭേദമായി. കേരളത്തിന്റെ പത്തിരട്ടി ജനസാന്ദ്രതയുള്ള ഒരു മഹാ നഗരത്തിൽ ഇത്തരമൊരു മാറ്റം ലോക നിലവാരത്തിലുള്ള ഒന്നാണ്. ഡൽഹിക്ക് സമാനമായ ജനസാന്ദ്രതയുള്ള ലോക നഗരങ്ങൾ പലതും ഇപ്പോഴും അപകടത്തിൽ നിന്നും കരകയറിയിട്ടില്ല.
ഇന്ന്.

കർണാടകയിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നുവെന്നും ഇനിയും അടച്ചിട്ടാൽ മുന്നോട്ട് പോവുക സാധ്യമല്ലെന്നും കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനം മുന്നോട്ട് പോവുമ്പോൾ തന്നെ ജീവിതവും സാധാരണ പോലെ മുന്നോട്ട് പോവണമെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്ങനെ ഈ വിഷയത്തിലും അരവിന്ദ് കെജ്‌രിവാളാണ് ശരിയെന്ന് രാജ്യം പതുക്കെ മനസ്സിലാക്കി. മാസങ്ങൾക്ക് മുൻപുള്ള അദ്ദേഹത്തിന്റെ ‘കൊറോണയുടെ കൂടെ ജീവിക്കാൻ പഠിക്കുക’ എന്നുള്ള തീരുമാനം വരും ദിവസങ്ങളിൽ എല്ലാ ഭരണാധികാരികളും പ്രഖ്യാപിക്കും.അതാണ് ലോകം മുഴുവൻ നടപ്പിലാക്കുന്നതും. അതുകൊണ്ട് അന്നുമുതൽ കെജ്‌രിവാളിനെ പരിഹസിച്ചവരും താറടിച്ചവരും ലജ്ജിക്കുക.