നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്

20

Thekke Unni Sreedharan

നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്. കോവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥം. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യം.

നിയമവാഴ്ചയിലും നീതിനിര്‍വഹണത്തിലും വിശ്വാസമുള്ള ഒരു സമൂഹം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആദിവാസി-ദളിത്-പിന്നാക്കവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിരക്ഷ ലഭിക്കണം. പരിസ്ഥിതിയും രാഷ്ട്രീയവും വികസനവും ഇനിമേല്‍ മൂന്നല്ല മറിച്ച്, ഒന്നാണ്. പരിത്ഥിതി സംരക്ഷിക്കുക എന്നതു തന്നെ ഒരു വികസന പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമാണ്.

ആദിവാസികള്‍, പട്ടികജാതി പട്ടികവിഭാഗങ്ങള്‍, മറ്റു ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലെ ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവുമെന്ന ലക്ഷ്യം കൈവരിക്കണം.വിപുലമായ ആസൂത്രണം, കാര്യക്ഷമമായ നിര്‍വഹണം, സമൂഹത്തിന്റെ ഉടമസ്ഥാവകാശം എന്നിവയിലൂടെ കുടിവെള്ളം എല്ലാവരിലും എത്തിക്കപ്പെടണം. എല്ലാവര്ക്കും ജീവിക്കാനാവശ്യമായ തൊഴിൽ ലഭ്യമാവണം.മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ വേണം. ഭക്ഷ്യസുരക്ഷ സമൂഹത്തിന്റെ അവകാശമാണ്.

ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോടു യഥോചിതം പ്രതികരിക്കുന്ന ഭരണശൈലി പ്രാവര്‍ത്തികമാക്കിയും ഔദ്യോഗിക തീരുമാനങ്ങളിലെ കാലതാമസവും നീതിനിഷേധവും ഒഴിവാക്കിയും സര്‍ക്കാറുകൾക്ക് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുണം . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെയും സേവനാവകാശ നിയമത്തിലൂടെയും ഇത് സാധ്യമാകാണാം.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന ആഗോളകേന്ദ്രമാക്കി മാറ്റുകയും അതിന്റെ സദ്ഫലങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുകയും വേണം. ‘ഭേദചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തുകയാണ് വേണ്ടത്; മതനിരപേക്ഷതയെ ശക്തിപ്പെടുത്തി പുതിയ ഇന്ത്യയെ ശക്തിപ്പെടുത്തണം’

രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കാണാനുള്ള ദിവസം കൂടിയാണ് ഈ ദിവസം.ചില മഹദ് വചനങ്ങൾ ഉദ്ദരിച്ചുകൊണ്ട് നിർത്തതാം.

Happy Independence Day 2020 15 Greatest Quotes, Independence Day ...“ഇനിയും നിങ്ങളുടെ രക്തം തിളയ്‍ക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിനു വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണീ യുവത്വം ”

”സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേല്‍ സ്വാതന്ത്ര്യത്തിന്‍റെ ത്രിവര്‍ണ്ണപതാക പാറിയ ദിനം…”

”സ്ത്രീകൾ സുരക്ഷിതമായ ഭാരതം….. ജാതി വെറിയില്ലാത്ത ഭാരതം…….പട്ടിണിയില്ലാത്ത ഭാരതം …ലോകത്തിനു മാതൃകയാവുന്ന ഭാരതം……സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതാണ് നമ്മുടെ സ്വപ്നം.!!

“സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം”
”സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊള്ളുന്നു…”