Sreekala Prasad

പുതിയ കണ്ടുപിടുത്തങ്ങളിലൂടെ നാം പഠിച്ച അറിവുകൾ പലതും മാറ്റിപറയേണ്ടി വരും. നാഷണല്‍ ജിയോഗ്രഫിക്ക് സൊസൈറ്റിയാണ് ഭൂമിയില്‍ സമുദ്രങ്ങള്‍ നാല് അല്ല, അഞ്ചാണെന്നാണ് പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആര്‍ട്ടിക്, അറ്റ് ലാന്‍റിക്ക്, ഇന്ത്യന്‍, പസഫിക്ക് എന്നീ സമുദ്രങ്ങളാണ് ഇതുവരെ ലോക ഭൂപടത്തില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ പലഭൂപടങ്ങളുടെയും വിവര സ്രോതസാണ് നാഷണല്‍ ജിയോഗ്രഫി സൊസൈറ്റി. പുതിയ പ്രഖ്യാപനം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

 അന്റാര്‍ട്ടിക്കയിലെ സതേണ്‍ സമുദ്രമാണ് ഇനി ലോകത്തിലെ അഞ്ചാമത്തെ സമുദ്രം. 60 ഡിഗ്രി ലാറ്റിറ്റ്യൂഡില്‍ അന്റാര്‍ട്ടിക്കയിലെ ജലം ഉള്‍പ്പെടുന്ന ഭാഗത്തെയാണ് സതേണ്‍ സമുദ്രം എന്ന് വിളിക്കുന്നത് എന്നാണ് നാഷണല്‍ ജിയോഗ്രഫിക്ക് പറയുന്നത്. പുതിയ’ സമുദ്രം പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളുടെ അതിർത്തിയാണ്. ഔദ്യോഗികമായി വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഈ പ്രഖ്യാപനത്തിന് വേണ്ടതുണ്ട്.

അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള മഞ്ഞുമലകൾ സമുദ്രത്തിന്റെ പ്രവാഹങ്ങളും താപനിലയും നിർവചിക്കുന്ന ഒരു പ്രത്യേക പാരിസ്ഥിതിക പ്രദേശമായി മാറുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് വർഷങ്ങളായി അറിയാം. എന്നാൽ ഈ അഞ്ചാമത്തെ സമുദ്രമേഖലയുടെ പേരും വ്യാപ്തിയും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം, അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) അംഗീകാരം നേടേണ്ടതായിട്ടുണ്ട്.

പലരും ഈ പ്രദേശത്തെ തെക്കൻ മഹാസമുദ്രം എന്നും ചില ശാസ്ത്രജ്ഞർ ഇതിനെ അന്റാർട്ടിക്ക് സമുദ്രം എന്നും മറ്റുചിലർ ഓസ്‌ട്രേലിയൻ സമുദ്രം എന്നും വിളിക്കുന്നു. “തെക്കൻ സമുദ്രത്തിൽ മാത്രം കാണപ്പെടുന്ന , minke whales , leopard seals, emperor penguins, orca and humpback whales കൂടാതെ Antarctic krill എന്നറിയപ്പെടുന്ന ചെറിയ കൊഞ്ച് ഇവിടത്തെ ജീവജാലങ്ങളുടെ ഭക്ഷ്യ ശൃംഖലയിൽ പ്രധാനിയാണ്. ഇതെല്ലാം പ്രത്യേക സമുദ്രം എന്നതിന് മുൻഗണന നൽകുന്നു.

Pic courtesy

You May Also Like

വ്യാഴത്തിൽ ഇറങ്ങിയാൽ നിങ്ങൾക്ക് എന്ത് സംഭവിക്കും ?

വ്യാഴത്തിൽ ഇറങ്ങിയാൽ നിങ്ങൾക്ക് എന്ത് സംഭവിക്കും….. സാധ്യമല്ലാത്ത രസകരമായ ആ യാത്രയെ കുറിച്ച്… Joe Joseph…

തീ കൊണ്ട് മീൻ പിടിക്കാൻ പറ്റുമോ ?

തീകൊണ്ട് മീൻ പിടിക്കുന്ന ഫയര്‍ ഫിഷിംഗ് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി തീകൊണ്ട്…

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ഇവാ

കല്യാണ ഫോട്ടൊഗ്രാഫറായി റോബോട്ട് ‘ഇവാ’ അറിവ് തേടുന്ന പാവം പ്രവാസി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന…

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ?

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി…