“വസന്തം ചെറിമരങ്ങളോടു ചെയ്യുന്നത് എനിക്ക് നിന്നോടു ചെയ്യണം.” – പാബ്ലോ നെരൂദ

കുട്ടിക്കാലം തൊട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നമ്മുടെയൊക്കെ ഉള്‍ച്ചുമരുകളില്‍ പ്രണയത്തിന്‍റെ രൂപഭാവങ്ങളെക്കുറിച്ച് പല ധാരണകളും കോറിയിടുന്നുണ്ട്. പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളും തൊട്ട് അയല്‍പക്കങ്ങളിലെ രഹസ്യബാന്ധവങ്ങളും കുളിക്കടവുകളിലെ ചര്‍ച്ചകളും വരെ എന്താണു പ്രണയമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരുന്നുണ്ടായിരുന്നു. ഈയനുഭവങ്ങളൊക്കെ നമ്മുടെയുള്ളില്‍ പ്രണയത്തെക്കുറിച്ചുള്ള ചില കഥകള്‍ രൂപപ്പെടുത്തുന്നുണ്ട് എന്നും, അവിടുന്നങ്ങോട്ട് ആ കഥകള്‍ക്കനുസൃതമായ പ്രണയമാണ് നമ്മുടെ ജീവിതങ്ങളിലും നാം തേടുന്നത് എന്നും സ്റ്റേണ്‍ബര്‍ഗിന്‍റെ തന്നെ ഒരു ഉപസിദ്ധാന്തം പറയുന്നു.

ചില പ്രമേയങ്ങള്‍ പലരുടെയും കഥകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നു എന്ന്‍ പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രണയം രഹസ്യാത്മകമായിരിക്കണം; തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരിക്കലും മുഴുവനായി വെളിപ്പെടുത്തിപ്പോവരുത്.”, “ഞങ്ങള്‍ക്കിടയില്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നത് മനസ്സിലോ മറ്റെവിടെയെങ്കിലുമോ കുറിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്.”, “കാര്യങ്ങള്‍ അതിന്റേതായ ചില ചിട്ടവട്ടങ്ങളോടെ ചെയ്‌താല്‍ മാത്രമേ ഒരു ബന്ധം വിജയിക്കുകയുള്ളൂ. ചെറിയ പിഴവുകള്‍ പോലും പ്രേമത്തെ തകര്‍ത്തു കളഞ്ഞേക്കാം.” തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ചില പ്രമേയങ്ങള്‍ ബന്ധങ്ങളെ സുദൃഢമാക്കുമ്പോള്‍ വേറെ ചിലവ അസ്വാരസ്യങ്ങള്‍ക്കുള്ള ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചേക്കാം. രണ്ടുപേരുടെയും ഉള്‍ക്കഥകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടാവുന്നത് ബന്ധത്തിന്‍റെ വിജയത്തെ സഹായിക്കും. “എന്‍റെ കഥയനുശാസിക്കുന്ന പ്രണയമാണ് ഉല്‍കൃഷ്ടം” എന്ന മുന്‍വിധി പങ്കാളിക്കോ നമുക്കു തന്നെയോ പ്രസ്തുതസങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി വര്‍ത്തിക്കാനാവാതെ പോയാല്‍ അത് വല്ലാത്ത ന്യൂനതയാണെന്ന അനുമാനത്തിനു വഴിവെച്ചേക്കാം. നമ്മുടെ മനസ്സില്‍ ഇങ്ങനെച്ചില കഥകള്‍ കുടികൊള്ളുന്ന വിവരം നാം പോലും അറിയാതെ പോവുകയും ചെയ്യാം.

പ്രണയാഗ്നിയുടെ അവസ്ഥാന്തരങ്ങള്‍

“നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ, അത്രതന്നെ തരം പ്രണയങ്ങളുമുണ്ട്.” – ജെയ്ന്‍ ഓസ്റ്റന്‍
വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്.

എലൈന്‍ ഹാറ്റ്ഫീല്‍ഡ് എന്ന മനശാസ്ത്രജ്ഞയുടെ വീക്ഷണത്തില്‍ വികാരതീവ്രം, സാനുകമ്പം എന്നിങ്ങനെ രണ്ടുതരം പ്രണയബന്ധങ്ങളുണ്ട്. ഭാവതീക്ഷ്ണത, ലൈംഗികാകര്‍ഷണം, പങ്കാളിയുടെ സാമീപ്യം സൃഷ്ടിക്കുന്ന ശാരീരിക ഉണര്‍വ്, ബന്ധത്തെക്കുറിച്ചുള്ള അനിതരമായ ഉത്ക്കണ്ഠ തുടങ്ങിയവയാണ് വികാരതീവ്രബന്ധങ്ങളുടെ മുഖമുദ്രകള്‍. ഈ വികാരതീവ്രത ക്ഷണഭംഗുരമായിരിക്കുമെന്നും ഏകദേശം ഒരാറുമാസം തൊട്ട് പരാമാവധി അഞ്ചു വര്‍ഷം വരെയൊക്കെയേ നിലനില്‍ക്കൂ എന്നും തന്‍റെ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ഹാറ്റ്ഫീല്‍ഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വികാരതീവ്രപ്രണയം വളരെയേറെ സമയവും ഊര്‍ജവും ആവശ്യപ്പെടുന്നുണ്ടെന്നതും അത് ഏറെനാള്‍ നിലനില്‍ക്കുന്നത് പങ്കാളികളുടെ മനസ്വൈര്യത്തിനും കുട്ടികളെ ശ്രദ്ധിക്കുന്നതടക്കമുള്ള മറ്റുത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണത്തിനും ഹാനികരമായേക്കാമെന്നതും കൊണ്ടാവാം പ്രകൃതി അതിനെ പതിയെപ്പതിയെ കെടുത്തിക്കളയുന്നത്.

കാര്യങ്ങള്‍ നേരേചൊവ്വേ നീങ്ങുകയാണെങ്കില്‍ കാലക്രമത്തില്‍ വികാരതീവ്രപ്രണയം കൂടുതല്‍ ചിരസ്ഥായിയായ സാനുകമ്പപ്രണയത്തിനു വഴിമാറുകയാണ് ചെയ്യുക. പരസ്പരബഹുമാനം, നല്ല മാനസികൈക്യം, പങ്കാളിയിലുള്ള അതിരറ്റ വിശ്വാസം, തക്കയളവിലുള്ള പരസ്പരാശ്രിതത്വം തുടങ്ങിയവയാണ് സാനുകമ്പപ്രണയങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുക.

വികാരതീവ്രതയുടെ ഗാംഭീര്യത്തോടൊപ്പം സാനുകമ്പബന്ധങ്ങളുടെ ദൃഢതയും സുരക്ഷിതത്വവും കൂടി എക്കാലവും ഒരുമിച്ചനുഭവിച്ചു കൊണ്ടിരിക്കാന്‍ പലരും വ്യാമോഹിച്ചേക്കാമെങ്കിലും അത് അപൂര്‍വമായേ സാദ്ധ്യമാവാറുള്ളൂ.

You May Also Like

ശരീരത്തിന്റെ പല ഭാഗങ്ങൾ കൊണ്ടും ഓർഗാസം അനുഭവിക്കാൻ സ്ത്രീയ്ക്ക് കഴിയും എന്നത് എത്ര മലയാളി പുരുഷൻമാർക്ക് അറിയാം?

വെള്ളാശേരി ജോസഫ് ‘അടിച്ചുകൊടുക്കൽ’ ആണ് രതി എന്നാണ് നീലചിത്രങ്ങളിൽ നിന്നു മാത്രം സ്ത്രീയെ അറിയുന്ന മലയാളി…

ഇനി എന്ത്..?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.’ഇനി എന്ത് ‘ എന്ന ചിന്തയിലാണ് ഞാന്‍?

യോനീപാനം ചെയ്യാനുള്ള ഉത്തമ സെക്സ് പൊസിഷൻസ്

സ്ത്രീയുടെ ജനനേന്ദ്രിയത്തെ മറ്റൊരാൾ തന്റെ വായ, ചുണ്ട്, നാക്ക് എന്നിവ മൂലം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനെയാണ്‌ യോനീപാനം…

ഒരു നിമിഷത്തില്‍ തീരുന്ന ക്രിയ വെറും ഒരു സ്ഖലനത്തിന്റെ – മൂര്‍ച്ഛയുടെ നൈമിഷിക സുഖമല്ല രതിമൂര്‍ച്ഛ

ക്രിസ്റ്റി ജോൺ സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീര്‍ത്തത് ആരാണ്? ജീവന്‍ രൂപപ്പെടുന്നത് സെക്സില്‍ നിന്നല്ലേ. ജീവന്‍…