Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

പശു വന്യമൃഗമായ ഒരിടം ഇന്ത്യയിൽ ഉണ്ട്. ആ വനപ്രദേശത്തു നിന്നും ആൾക്കാർ പശുക്കളെ വേട്ടയാടിപ്പിടിക്കാൻ ശ്രമിക്കാറുമുണ്ടെങ്കിലും വിജയം കൈവരിക്കാൻ പറ്റുന്നത് അപൂർവ്വമായി മാത്രം. ഏതാ‌ണ്‌ ആ സ്ഥലം എന്ന് അറിയാമോ? ഒറീസയിലെ സമ്പാൽപ്പൂർ ജില്ലയിൽ ആണ് ഇത്. യഥാർത്ഥത്തിൽ ഇത് ധാരാളം ആൾക്കാർ ഒരു കാലത്ത് അധിവസിച്ചിരുന്ന ഒരു ഗ്രാമം ആയിരുന്നു.

1950 കളിൽ ലോകത്തെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാകുഡ് മഹാനദിക്ക് കുറുകേ നിർമ്മിക്കപ്പെട്ടതോടെ ഈ ഗ്രാമത്തിന്റ ജനവാസയോഗ്യമായ ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാകുകയും ജനങ്ങൾ മറ്റു ഇടങ്ങളിലേക്ക് പുനരധിവസിക്കുകയും ചെയ്തു. ആ സമയത്ത് ദ്വീപിൽ ഉപേക്ഷിക്കേണ്ടി വന്ന പശുക്കൾ അവിടെ ഒറ്റപ്പെട്ടു പോവുകയും അവ അത്ഭുതകരമായി സാഹചര്യങ്ങളെ അതിജീവിക്കുകയും ചെയ്തു.

മനുഷ്യ സംസർഗം ഇല്ലാത്തതിനാലും കാര്യമായ മറ്റു ഭീഷണികൾ ഒന്നും ഇല്ലാത്തതിനാലും തിന്നും കുടിച്ചും വളർന്ന പശുക്കൾ സാധാരണ പശുക്കളേക്കാൾ വളരെ വലിപ്പമുള്ളതും വന്യമായ സ്വഭാവസവിശേഷതകൾ ഉള്ളവയും ആയി മാറി. ഇപ്പോഴും ഗ്രാമീണർ ഈ പശുക്കളെ പിടികൂടി മെരുക്കി എടുക്കാൻ ശ്രമിക്കാറുണ്ടത്രേ. ഈ കന്നുകാലി ദ്വീപിൽ ഉള്ള മിക്കവാറും എല്ലാ പശുക്കളും വെളുത്ത നിറമുള്ളവയാണെന്നുള്ള പ്രത്യേകതയും ഉണ്ട്

Leave a Reply
You May Also Like

ചന്ദ്രനെ കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ അഴിയാൻ അധികം താമസമില്ല

കടപ്പാട് : Secrets of universe എഴുതിയത് : Msm Rafi ചന്ദ്രൻ, രാത്രി ആകാശത്തിലെ…

മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ വിധേയനാക്കിയ സ്കാഫിസം എന്ന അതിക്രൂരമായ വധശിക്ഷ എന്താണ് ?

എന്താണ് സ്കാഫിസം ? അറിവ് തേടുന്ന പാവം പ്രവാസി ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍…

ഏത് രാജ്യമാണ് ഷാമ്പു കണ്ട് പിടിച്ചതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്നാൽ ഞെട്ടാൻ തയ്യാറായിക്കോ …

ഷാമ്പുവിന്റെ ചരിത്രം, ദീൻന്റെയും (Sake Dean Mahomed and the Shmapoo) എഴുതിയത് : സിദ്ദീഖ്…

ഗജശാസ്ത്രപ്രകാരം അഞ്ച് വിധത്തില്‍ ആനകളെ പിടികൂടാന്‍ സാധിക്കുമത്രേ

‘ആനത്തേരി ‘ എന്നാൽ എന്ത് ? ആനപ്പുറത്ത് കയറാനും , ഇറങ്ങാനും പ്രത്യേക രീതികൾ ഉണ്ട് എന്ന് പറയുന്നത് ശരിയാണോ?