1930 വരെ മനുഷ്യനിര്‍മ്മിതമായ ലോകത്തിലെ ഏറ്റവും വലിയ സ്തൂപമെന്നു റെക്കോര്‍ഡ് ഉണ്ടായിരുന്ന ഈഫല്‍ ടവറിനുള്ളില്‍ ഇതുവരെയും മറ്റാരും കാണാത്ത ഒരുരഹസ്യ അറയുണ്ടന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
1064 അടി പൊക്കമുള്ള ഈഫല്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 1889ല്‍ ആണ്. മൂന്നുനിലകളുള്ള ഈഫല്‍ ടവറിന്റെ മൂന്നാം നിലയിലുള്ള രഹസ്യമുറി ഈ അടുത്ത കാലത്തിലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഈഫല്‍ ടവറിന്റെ നിര്‍മ്മാതാവായ ഗുസ്താവ് ഈഫിലിനു വേണ്ടിയാണ് ഈ മുറി നിര്‍മിച്ചത്. 19അം നൂറ്റാണ്ടില്‍ ഒരു പരിഷ്യന് വീട്ടില്‍ കാണുന്ന സകല സൗകര്യങ്ങളും ഈ കൊച്ചുമുറിക്കകത്തുണ്ട്.
ഒരുകുഞ്ഞുകട്ടില്, മേശ, ചുവര് ചിത്രങ്ങള്‍, തറവിരിതുടങ്ങി സകല സൗകര്യങ്ങളും. അക്കാലത്തെ പല പ്രമുഖരയും പങ്കെടുപ്പിച്ചുകൊണ്ട് ഗുസ്താവ് ആ മുറിയില്‍ വന്‍ പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നു. 1889ല്‍ തോമസ് എഡിസന് ആ മുറിയില്‍ മണിക്കൂറുകളോളം തന്റെ പുതിയ കണ്ടുപിടിത്തമായ ഫോണോഗ്രാഫിനെ കുറിച്ച് വാചാലനായി സിഗരറ്റും വലിച്ചുകൊണ്ടിരുന്നിടുണ്ട്.