500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള് ഇല്ല സാര്‍

283

കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ച ആളെ സ്റ്റേഷൻ പടിക്കു പുറത്താക്കിയ പൊലീസുകാരന്റെ നടപടി ചർച്ചയാകുന്നു. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ സ്റ്റേഷൻ എസ്ഐയ്ക്കു നൽകിയ കുറിപ്പോടു കൂടിയാണു സംഗതി വൈറലായത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു കേസൊതുക്കാൻ കാശ് നീട്ടിയ ആളെ ചാവിപൊട്ടിക്കുന്ന ശകാരത്തോടെ ഓടിച്ചുവിട്ടത്‌ . പിന്നീട് അയാൾ എസ്ഐയ്ക്കു മാപ്പെഴുതി നൽകിയതോടെയാണു ഇക്കാര്യം മറ്റുള്ളവർ അറിഞ്ഞത്.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ജില്ലാ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റർ പി.ആർ.സാബുവാണു സംഭവം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചുവടെ വായിക്കാം 

500 രൂപക്ക് തലചൊറിഞ്ഞു നില്ക്കുന്ന പൊലീസ് ഒന്നും ഇപ്പോള് ഇല്ല സാര്‍

Sabu S Biji

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം എസ് ഐയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വ്യത്യസ്തമായ മാപ്പപേക്ഷയായിരുന്നു. പോക്കറ്റില്‍ 500 രൂപ തിരുകിയാല്‍ തലചൊറിഞ്ഞു നില്‍ക്കുന്ന പൊലീസ് ഒന്നും ഇപ്പോള്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ഒരാളുടെ മാപ്പപേക്ഷ. അച്ഛന്റെ വാഹനാപകടം സംബന്ധിച്ച് കേസെടുക്കാതിരിക്കുന്നത് കൈക്കൂലിക്ക് വേണ്ടിയാണെന്ന് കരുതി 500 രൂപ പോക്കറ്റില്‍ തിരുകിയതാണ്, പക്ഷെ കേട്ടത് പൊലീസിന്റെ ചെവിപൊട്ടുന്ന ശകാരമായിരുന്നു. കേസിന്റെ കാലതാമസം കാര്യകാരണസഹിതം പറഞ്ഞതോടെ പരാതിക്കാരന് മന. എസ് ഐയ്ക്ക് മുമ്പാകെ നിരുപാധികം മാപ്പും എഴുതിയാണ് പരാതിക്കാരന്‍ പോയത്.

മാപ്പപേക്ഷ വായിച്ചപ്പോഴാണ് കഥയില്‍ മറ്റൈാരു ട്വിസ്റ്റ്. ഇയാള്‍ കൈക്കൂലി കൊടുക്കുന്നതും മറ്റും മൊബൈലില്‍ ആരും കാണാതെ റിക്കോര്‍ഡ് ചെയ്യാനും പദ്ധതിയിട്ടിരുന്നത്രേ ! ഇക്കാര്യവും ഇയാള്‍ മാപ്പപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ 21 വര്‍ഷത്തെ സര്‍വീസില്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്ന് പൊലീസുകാരനായ ഗുരു പ്രസാദ് അയ്യപ്പന്‍ പറഞ്ഞു. തന്റെ സത്യസന്ധതയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് മാത്രമല്ല പൊലീസ് സേനയ്ക്ക് തന്നെ ലഭിച്ച അവാര്‍ഡായിട്ടു കൂടിയാണ് താനിതിനെ കണക്കാക്കുന്നതെന്ന് ഗുരുപ്രസാദ്.

എന്തിനും ഏതിനെ ആവശ്യമുണ്ടെങ്കിലും പൊലീസുകാരെക്കുറിച്ച് നല്ലവാക്ക് പറയാന്‍ മടിക്കുന്നവരുടെ നാട്ടില്‍ തന്റെ അനുഭവം തുറന്നു പറയാന്‍ മനസ്കാണിച്ച ആ പരാതിക്കാരനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഒപ്പം മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊലീസുകാരിലെ ശില്പികൂടിയായ ഗുരു പ്രസാദ് അയ്യപ്പന്റെ സുഹൃത്തായതിലെ സന്തോഷവും പങ്കുവയ്ക്കാതിരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ ഫേസ്ബുക്ക് കുറിപ്പ്.

Previous articleബാഗ്‌ദാദി : ലോകത്തെ വിറപ്പിച്ച ആരാച്ചാർ
Next articleചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 30
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.