ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രമാണ് നേര് . ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

നേര് ഡിസംബർ 21ന് തീയറ്ററുകളിൽ എത്തും.മോഹൻലാലും പ്രിയാമണിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ജീത്തു ജോസഫിനൊപ്പം വീണ്ടും സിനിമ ചെയ്യുന്നതിനെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു. ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ ജീത്തു ജോസഫിന്റെ ചിത്രം വർക്കൗട്ട് ആകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം.

‘ഒരു നടനെന്ന നിലയിൽ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കാരണം രണ്ട് സിനിമകളും വ്യത്യസ്തമാണ്. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന, ഒരുപാട് ആഗ്രഹങ്ങളും കുടുംബവും ഉള്ള ഒരു കഥാപാത്രമാണ് ദൃശ്യത്തിൽ . അതിന് നേരെ വിപരീതമാണ് നേര് എന്ന സിനിമയിൽ. അദ്ദേഹത്തിന് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പഠിച്ച ഒരു വക്കീലാണ് കഥാപാത്രം. നഗരത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ദൃശ്യത്തിൽ അവനിൽ ഒരു ക്രിമിനൽ ഉണ്ടായിരുന്നു, അതായത് ജോർജ്ജ്കുട്ടിയിൽ ഒരു ക്രിമിനൽ ഉണ്ടായിരുന്നു. പ്രധാന കഥാപാത്രത്തിന് സമാനമായ ബുദ്ധിയുണ്ട്.പങ്കാളിയെ രക്ഷിക്കാനുള്ള ക്രിമിനൽ മനസ്സും അയാൾക്കുണ്ടാകാം. രണ്ടുപേരും രണ്ട് തരത്തിലാണ് ചിന്തിക്കുന്നത്.വിജയമോഹനും ജോർജ്കുട്ടിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ടാണ് നേര് എന്ന സിനിമയോട് താത്പര്യം കാണിക്കുന്നത്,’ മോഹന് ലാല് പറഞ്ഞു.

മോഹൻലാലിനും പ്രിയാമണിക്കും പുറമെ ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജ്, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

You May Also Like

പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ഇന്നു മുതൽ

പ്രതികളെ തേടി ഇൻഡ്യയൊട്ടാകെയുള്ള യാത്ര, മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ്…

ചെയ്തുതീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവച്ചാണ് സുശാന്ത് സിംഗ് വിടവാങ്ങിയത്

Nishadh Bala എനിക്ക് കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡൊണേറ്റ് ചെയ്യാൻ താൽപ്പര്യം ഉണ്ട്…എന്നാൽ അതിനുള്ള ക്യാഷ്…

“ആകാശമായവളേ …” ആരാധകർക്കു റിമിയുടെ സമ്മാനം

ജയസൂര്യയും സംയുക്ത മേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വെള്ളം നിരൂപ പ്രശംസയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയ സിനിമയാണ്.…

“ദീപാവലിക്ക് കത്രീന ഇവിടെയുണ്ട്, ഇതാണ് വീട്ടിൽ നടക്കുന്നത്” സൽമാൻ ഖാൻ കലിപ്പിൽ, കൈപിടിച്ചു ശാന്തനാക്കാൻ കത്രീന കൈഫ്

ബിഗ് ബോസ് 17 ലെ വരാനിരിക്കുന്ന വീക്കെൻഡ് കാ വാർ എപ്പിസോഡ് ഒന്നിലധികം കാരണങ്ങളാൽ ആവേശഭരിതമാണ്.…