പുതിയ താമസക്കാരനേയും കാത്ത് ആ വീട്ടില്‍ ഒരു കത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു..

0
1008

01

ഒരാള്‍ ഒരു വീട് വാങ്ങി. പുതിയ വീട്ടിലെത്തി ഓരോ മുറിയും നടന്നു കാണുന്നതിനിടയില്‍ അടുക്കളയില്‍ നിന്നു അയാള്‍ക്ക് ഒരു കത്ത് ലഭിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച ഒരു കത്ത്, മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന ആരോ ഈ പുതിയ താമസക്കാരന് ഒരു കത്ത് എഴുതി വച്ചിട്ട്‌ പോയി എന്നു വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണോ..എങ്കില്‍ ഈ കത്ത് ഒന്ന് വായിച്ചു നോക്കു…

“പ്രിയ വായനക്കാരാ,

എന്റെ അമ്മയും അച്ഛനും പതിനഞ്ചു വര്‍ഷം ജീവിച്ച വീടാണ്. ഞാന്‍ ഒമ്പത് വര്‍ഷം ഇവിടെ താമസിച്ചു. പക്ഷെ ഇപ്പോള്‍ അമ്മയും അച്ഛനും വേര്‍പിരിഞ്ഞു ലോകത്തിന്റെ രണ്ടു കോണുകളിലേക്ക് പോയിരിക്കുന്നു. ഞാനും ചേട്ടനും ചേച്ചിയും അമ്മയോടൊപ്പം പോയപ്പോള്‍ അച്ഛന്‍ വേറെ ഒരു ചെറിയ വീടിലേക്കും മാറി. ഈ വീട് തനിച്ചായി,അല്ല, ഞങ്ങള്‍ ഇതിനെ തനിച്ചാക്കി. എന്റെ സ്വപ്നങ്ങളും  മോഹങ്ങളും എല്ലാം ഉറങ്ങിയിരുന്നത് ഈ വീട്ടില്‍ ആണ്. ഈ വീട്ടില്‍ പച്ച കാര്‍പ്പെറ്റ് ഇട്ട ഒരു മുറിയുണ്ട്,അത് എന്റെയാണ്..നിങ്ങള്‍ ആ മുറി പൊന്ന് പോലെ സൂക്ഷിക്കണം, കാരണം ഒരിക്കല്‍ ഞാന്‍ വസിച്ചിരുന്ന മുറിയാണത്.”

02

ഇതാണ് അയാള്‍ക്ക് ലഭിച്ച കത്തിന്റെ ഉള്ളടക്കം. ഇതു വായിച്ചു  ചിലപ്പോള്‍ നാം വിഷമിക്കാം,ചിലപ്പോള്‍ സങ്കടം തോന്നാം..പക്ഷെ ഈ കത്ത് എഴുതി വച്ച ആ കുഞ്ഞു മനസ്സിനെ അഭിനന്ദിക്കാന്‍ മറന്നു പോകരുത്. ഈ കത്ത് ആരുടെ കൈയ്യില്‍ ലഭിച്ചാലും അത് തുറന്നു വായിക്കണം എന്നു ആ കുഞ്ഞിനു നിര്‍ബന്ധം ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെയാണ് അവന്‍ കത്തിന്റെ പുറത്ത് അങ്ങനെ എഴുതി വച്ചതും, തന്റെ വീടും മുറിയും ആരെങ്കിലും കാത്ത് സൂക്ഷിക്കണം എന്നു ആ പിഞ്ചു മനസ്സ് ഒരുപാട് കൊതിച്ചു.