ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ

Vidya Vishwambharan

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ജനുവരി 26ന്, ബഹിരാകാശത്ത് അസാധാരണമായൊരു മനുഷ്യ റെക്കോഡ് പിറന്നു. ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം ബഹിരാകാശത്ത് നിലയുറപ്പിച്ച ദിവസമായിരുന്നു അത്. ആകെ 20 പേരാണ് ജനുവരി 26ന് ഒരേസമയം ബഹിരാകാശത്തുണ്ടായിരുന്നത്. മനുഷ്യന്‍റെ പരിശ്രമങ്ങൾ ബഹിരാകാശ ഗവേഷണത്തിൽ നടത്തുന്ന കുതിച്ചുചാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ദിനമായി മാറി ഇത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 11 പേർ, ചൈനയുടെ ടിയാങ്ങോങ് ബഹിരാകാശ നിലയത്തിൽ മൂന്ന് പേർ, വിർജിൻ ഗാലക്ടിക് കമ്പനിയുടെ സ്പേസ് വിമാനമായ വി.എസ്.എസ് യൂണിറ്റിയിൽ ആറ് പേർ എന്നിങ്ങനെയാണ് ജനുവരി 26ന് ഏതാനും സമയങ്ങൾ ബഹിരാകാശത്ത് ഒരേസമയം ഉണ്ടായിരുന്ന 20 പേർ. വിവിധ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴ് ക്രൂ മെമ്പർമാരാണുള്ളത്. ഇവർ ദീർഘകാലമായി നിലയത്തിൽ താമസിച്ച് ബഹിരാകാശ ഗവേഷണങ്ങൾ നടത്തുകയാണ്. ഇത് കൂടാതെ, പ്രത്യേക ദൗത്യങ്ങൾക്കായി എത്തിയ നാല് പേർ കൂടി ചേർന്നപ്പോഴാണ് ബഹിരാകാശ നിലയത്തിലെ അംഗങ്ങളുടെ എണ്ണം 11 ആയത്. ചൈനയുടെ ബഹിരാകാശ നിലയത്തിലും മൂന്ന് പേർ സ്ഥിരമായുണ്ട്

കടപ്പാട്  : നമ്മുടെ പ്രപഞ്ചം | Secrets of universe

You May Also Like

ചാന്ദ്രയാൻ-1 ശേഖരിച്ച അപ്പോളോ -15 ന്റെ തേർഡ് പാർട്ടി തെളിവുകൾ

ISRO യുടെ ചാന്ദ്രയാൻ -1 ദൗത്യം ചന്ദ്രനിൽ കിടക്കുന്ന അപ്പോളോ പേടകങ്ങളിൽ ഒന്നിനെ ക്യാമെറയിൽ പകർത്തുക…

യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടോ ? ശാസ്ത്രം പറയുന്നതെന്ത് ?

യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടോ ? ശാസ്ത്രം പറയുന്നതെന്ത് ? ഫെർമി പാരഡോക്സ്: അന്യഗ്രഹജീവികൾ എവിടെയാണ്?…

ജി.ഡി. നായിഡു എഡിസൺ ഓഫ് ഇന്ത്യ

Ajith kalamassery ജി.ഡി.നായിഡുവിനെ സ്മരിക്കുമ്പോൾ 1898 കളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കളങ്കൽ ഗ്രാമത്തിൽ അദ്ധ്യാപകർക്ക് പേടി…

സ്പേസ് ടൂറിസം – ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍ Sabu Jose അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു…