ഭൂമി എന്ന് പറഞ്ഞാല്‍ മനുഷ്യരെ കുറിച്ച് മാത്രമാണ് നമ്മള് ചിന്തിക്കുന്നത് എങ്കില്‍ തെറ്റി. ഭൂമി അടക്കി വാഴുന്നത് മനുഷ്യരാണെങ്കിലും ഇവിടെ അംഗബലം കൊണ്ട് നമ്മളെ തോല്‍പ്പിക്കുന്ന ചിലരുമുണ്ട്.
7 ബില്ല്യണ്‍ മനുഷ്യര്‍ വസിക്കുന്ന ഈ ഭൂമിയില്‍ ആരാട ഞങ്ങളോട് മുട്ടാന്‍ എന്ന് ചോദിച്ചാല്‍ അംഗബലം കൊണ്ട് നമ്മളെ ഞെട്ടിക്കാന്‍ ചിലര്‍ തയ്യാറായി നില്‍പ്പുണ്ട്. അവരെ കുറിച്ചാണ് ഈ കുറിപ്പ്…
1. ഒരു മനുഷ്യന് 100 എറുമ്പ്..!
എവിടെ തിരിഞ്ഞു നോക്കിയാലും കാണാന്‍ സാധിക്കുന്ന ജീവിയാണ് എറുമ്പ്. ആകെ കൂടി മനുഷ്യ ഗണത്തില്‍ 7 ബില്ല്യണ്‍ ആളുകളെ ഉള്ളു. പക്ഷെ എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്ന ഈ എറുമ്പുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ മനുഷ്യനും 100ല്‍ അധികം എറുമ്പ് വച്ച് കാണും.
2. എലി
എറുമ്പ് കഴിഞ്ഞാല്‍ അടുത്ത പുള്ളി ഈ എലികള്‍ തന്നെയാണ്. അന്റാര്‍ട്ടിക്ക ഒഴിച്ച് ബാക്കി സകലമാന മുക്കിലും മൂലയിലും എലികളുണ്ട്. ഇവരുടെ എണ്ണം എത്രയാണ് എന്ന് കൃത്യമായി ഒരു രേഖകളിലും പറയുന്നില്ലയെങ്കിലും മനുഷ്യരെക്കാള്‍ കൂടുതല്‍ എലികള്‍ ഈ ഭൂമിയില്‍ ഉണ്ട് എന്ന് ഗവേഷകര്‍ക്ക് സംശയമില്ലാതെ പറയാന്‍ സാധിക്കും.
3. കോഴി
എവിടെ ചെന്നാലും ചിക്കന്‍ ബിരിയാണി കിട്ടും. വിദേശത്ത് ആണെങ്കില്‍ എവിടെ തിരിഞ്ഞു നോക്കിയാലും ചിക്കന്‍ ഐറ്റം ഒരെണ്ണമെങ്കിലും തീന് മേശയില്‍ ഉണ്ടാവും. അപ്പോള്‍ പിന്നെ ഈ കോഴികള്‍ ഈ ലോകത്ത് അത്ര കുറവ് ഒന്നുമല്ല എന്ന് മനസിലാക്കാമല്ലോ. അതുകൊണ്ട് തന്നെ മനുഷ്യനെ വച്ച് നോക്കുമ്പോള്‍ കോഴികളും കട്ടയ്ക്ക് നില്ക്കും.
4. മൊബൈല്‍ ഫോണ്‍
മനുഷ്യന് കണ്ടുപിടിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ മനുഷ്യനെ വെട്ടി മുന്നില്‍ പോയിട്ടില്ല. പക്ഷെ അടുത്ത ഒന്ന്-രണ്ട് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ അത് സംഭവിക്കും. 7 ബില്ല്യണ്‍ മനുഷ്യര്‍ ഉള്ള ഈ ലോകത്ത് 6.8 ബില്ല്യണ്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. അപ്പോള്‍ അവിടെയും മനുഷ്യന് തോല്ക്കാന് തയ്യാറെടുക്കുന്നു എന്ന് അര്‍ഥം.