സൌദിയില്‍ വീശിയടിച്ച മണല്‍ക്കാറ്റിന്റെ അതിഭീകര ദൃശ്യങ്ങള്‍ വീഡിയോയില്‍

ഹോളിവുഡ് സിനിമകളിലും മറ്റും മാത്രം നാം കണ്ടു ശീലിച്ച ദൃശ്യങ്ങള്‍ ആണ് വീഡിയോകളില്‍ നമുക്ക് കാണുവാനാവുക.

384

സൌദിയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച മണല്‍ക്കാറ്റിന്റെ അതിഭീകരമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ പതിഞ്ഞു. ഹോളിവുഡ് സിനിമകളിലും മറ്റും മാത്രം നാം കണ്ടു ശീലിച്ച ദൃശ്യങ്ങള്‍ ആണ് വീഡിയോകളില്‍ നമുക്ക് കാണുവാനാവുക. 55 കിലോമീറ്റര്‍ വേഗതയിലാണ് കഴിഞ്ഞ ദിവസം കാറ്റ് വീശിയടിച്ചത്.

വാഹനം ഓടിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് മുന്‍പില്‍ ഒന്നും കാണാനാവാത്ത വിധം മണല്‍കാറ്റില്‍ കുടുങ്ങിയ ചിലര്‍ തങ്ങളിപ്പോള്‍ കൊല്ലപ്പെടും എന്ന ഭീതിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം ചൊല്ലുന്നത് കേള്‍ക്കാം.

ലിബിയയാണ് മദാര്‍ എന്ന പേരിട്ടു ലോകം പേരിട്ടു വിളിച്ച ഈ കാറ്റിന്റെ ഉദ്ഭവ സ്ഥാനം. ഈജിപ്തിലൂടെ വീശിയടിച്ചാണ് മദാര്‍ സൌദിയില്‍ എത്തിയത്.

Advertisements