രജനികാന്തിനെപ്പോലെ അഭിനയിക്കാൻ എന്നോട് ആവശ്യപ്പെട്ടു, എനിക്കറിയില്ലെന്നു പറഞ്ഞു : മോഹൻലാൽ

ഒരു കഥാപാത്രത്തിന് വേണ്ടി മനഃപൂർവം പരീക്ഷണം നടത്താൻ പോകുമ്പോഴാണ് പ്രശ്നമെന്നു മോഹൻലാൽ പറയുന്നു. ഒരു കഥാപാത്രത്തെ മനപൂർവ്വം അവതരിപ്പിക്കാൻ തനിക്കറിയില്ലെന്നും തന്റേതായ രീതിയിൽ അത് സംഭവിക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു.മോഹൻലാലിലെ നടനെ എങ്ങനെ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംവിധായകന്‍ ഫാസില്‍ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹന്‍ലാലിനോട് രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. രജനികാന്ത് അഭിനയിക്കുന്നതുപോലെ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ല. തനിക്ക് അറിയാവുന്നത് പോലെ ചെയ്യാം എന്നായിരുന്നു മോഹന്‍ലാല്‍ സ്‌നേഹപൂര്‍വ്വം നല്‍കിയ മറുപടി. ആദ്യ ചിത്രത്തില്‍ തന്നെയാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു മറുപടി നല്‍കാനുള്ള ആര്‍ജവം കാണിച്ചതെന്നതാണ് ശ്രദ്ധേയം. രജനികാന്തിന്റെ ആദ്യകാല ചിത്രത്തിലേത് പോലെയുള്ള വില്ലനായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ കഥാപാത്രം. അതുകൊണ്ടാണ് രജനികാന്ത് ചെയ്തത് പോലെ ചെയ്യണം എന്ന് ഫാസില്‍ ആവശ്യപ്പെട്ടത്.

‘എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ എനിക്കറിയാവുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അത് തെറ്റാണെങ്കിൽ, ക്യാമറയ്ക്ക് പിന്നിൽ സംവിധായകൻ ഉണ്ട് അദ്ദേഹം വന്ന് പറയും, എനിക്ക് ഇത് എങ്ങനെ വേണം എന്ന് .മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ ഞാൻ പോയപ്പോഴായിരുന്നു രജനികാന്ത് സിനിമയിലേക്കെത്തിയത്. ഓഡിഷനു പോയപ്പോൾ രജനിയെ പോലെ അഭിനയിക്കാൻ പറഞ്ഞു. എനിക്കറിയില്ലെന്ന് ഞാൻ പറഞ്ഞു. കാരണം എനിക്കറിയാവുന്നതുപോലെ മാത്രമേ എനിക്ക് അഭിനയിക്കാൻ കഴിയൂ. ” മോഹൻലാൽ പറഞ്ഞു

You May Also Like

”എന്നോട് ആവശ്യപ്പെടാൻ പാടില്ലാത്തത് എന്നോട് ചോദിച്ചു”, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അദിതി ഗോവിത്രികർ

ബോളിവുഡിലെ പല നടിമാരും ഇതുവരെ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ട്. ഇത് വ്യവസായത്തിന്റെ ഇരുണ്ട വശമാണ്. അതേക്കുറിച്ച്…

“ഡോക്ടറേറ്റും പത്മശ്രീയും ചെയർമാൻഷിപ്പും കിട്ടിയതിന്റെ ഫോട്ടോ ഒന്നുമല്ല. ചുമ്മാ ഒരു ക്ലിക്ക്”

സ്റ്റെതസ്കോപ് അണിഞ്ഞുകൊണ്ടു നിൽക്കുന്ന എംജി ശ്രീകുമാറിന്റെ ചിത്രം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഡോക്ടറുടെ വേഷത്തിൽ സ്റ്റെതസ്കോപ്…

റിയർ വിൻഡോയിലൂടെ ഒളിഞ്ഞു നോക്കുന്ന ക്യാമറ

Sanuj Suseelan റിയർ വിൻഡോയിലൂടെ ഒളിഞ്ഞു നോക്കുന്ന ക്യാമറ ജെഫ് ഒരു ഫോട്ടോഗ്രാഫറാണ്. ഒരപകടത്തിൽ പെട്ട്…

ആൻ എക്ട്രാ ഓർഡിനറി ഒറിജിൻ സ്റ്റോറിയിലെ പേളും റോഷാക്കിലെ സീതയും എന്തൊരു സാമ്യമാണ്‌ – കുറിപ്പ്

Manjunath Narayanan   പേളും സീതയും സ്പോയിലേർസ് ഉണ്ട്… റോഷാക്ക് കണ്ടവർ മാത്രം വായിക്കുക തന്റെ മകനെ…